അനന്യ
അനന്യ
Music

'സന്തോഷം, എല്ലാവര്‍ക്കും താങ്ക്യൂ'; ഏറ്റവും ഇഷ്ടം ചിത്ര ചേച്ചിയെയെന്ന് ട്രെന്‍ഡിങ്ങായ കൊച്ചു പാട്ടുകാരി അനന്യ

'ഉയരെ' എന്ന ചിത്രത്തിലെ 'നീ മുകിലോ' എന്ന് തുടങ്ങുന്ന ഗാനം ആലപിക്കുന്ന അനന്യ എന്ന ചെറിയ കുട്ടിയുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായിരുന്നു. സിനിമയുടെ അണിയറ പ്രവര്‍ത്തകരടക്കം വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു. കണ്ണൂര്‍ വാരം സ്വദേശിയായ പുഷ്പന്റെയും ഭാര്യ പ്രജിതയുടെയും മകളാണ് നാലാം ക്ലാസുകാരിയായ അനന്യ.

പാട്ടു പാടാന്‍ ഒരുപാട് ഇഷ്ടമാണ്. എല്ലാവര്‍ക്കും താങ്ക്യൂ. വീട്ടിലെല്ലാവര്‍ക്കും വലിയ സന്തോഷാണ്.
അനന്യ

'ഉയരെ'യിലെ ഗാനം ആലപിച്ചത് സിതാര കൃഷ്ണകുമാറായിരുന്നു. സിതാരചേച്ചിയുടെ പാട്ട് ഇഷ്ടമാണെന്ന് അനന്യ പറയുന്നു. ഏറ്റവും ഇഷ്ടം ചിത്രചേച്ചിയെ ആണ്. 'രാജഹംസമേ' എന്ന പാട്ട് പാടുവാനും ഇഷ്ടമാണെന്നും അനന്യ പറഞ്ഞു

ജന്മനാ കാഴ്ചശക്തിയില്ലാത്ത അനന്യ ചെറുപ്പം മുതലെ റേഡിയോയിലും ഫോണിലുമെല്ലാം കേള്‍ക്കുന്ന പാട്ടുകളെല്ലാം ശ്രദ്ധിച്ചു കേള്‍ക്കുമായിരുന്നുവെന്ന് അമ്മ പ്രജിത പറഞ്ഞു. ഒരു പാട്ട് കുറേ പ്രാവശ്യം കേട്ട് അത് പഠിക്കാന്‍ ശ്രമിക്കും. ഒന്നാം ക്ലാസ് ആയപ്പോള്‍ മുതല്‍ പാടുകയും ചെയ്യുന്നുണ്ട്. വൈറലായ ഗാനം ചേച്ചി അതുല്യ കേള്‍പ്പിച്ചും പറഞ്ഞു കൊടുത്തും പഠിപ്പിക്കുകയായിരുന്നുവെന്നും അനന്യയുടെ അമ്മ പറഞ്ഞു.

ധര്‍മ്മശാല ബ്ലൈന്‍ഡ്‌സ്‌കൂളില്‍ നാലാം ക്ലാസിലാണ് ഇപ്പോള്‍ പഠിപ്പിക്കുന്നത്. നടക്കാന്‍ കുറച്ചു ബുദ്ധിമുട്ടുള്ളതിനാല്‍ കാര്യങ്ങളൊക്കെ ചെയ്ത് കൊടുക്കണം. വീട്ടില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്രയുണ്ട് സ്‌കൂളിലേക്ക്. രണ്ട് ബസ് മാറിക്കേറി പോകണം. രാവിലെ അവളുമായി പോകും എന്നിട്ട് വൈകീട്ട് ക്ലാസ് തീരുന്നവരെ ഞാന്‍ അവിടെ കാത്തിരിക്കും. പാട്ടു പാടുന്ന വീഡിയോ സ്‌കൂളില്‍ വച്ചെടുത്തതാണ്.
പ്രജിത

രണ്ട് വര്‍ഷമായി അനന്യ പാട്ടു പഠിക്കുന്നുണ്ടെന്നും അമ്മ പറഞ്ഞു. വീട്ടില്‍ വന്ന് രാകേഷ് ഹരിശ്രീ എന്ന അധ്യാപകനാണ് പഠിപ്പിക്കുന്നത്. സ്‌കൂളിലും മറ്റും എല്ലാ പരിപാടികള്‍ക്കും അനന്യ പാടാറുണ്ട്. വീഡിയോ വൈറലായതിന് ശേഷം ഒരുപാട് പേര്‍ വിളിക്കുന്നുണ്ടെന്നും പ്രജിത പറഞ്ഞു.

ജന്മനാ കാഴ്ചശക്തിയില്ലാത്ത കുട്ടിയാണ് അനന്യ. വര്‍ഷങ്ങളായി ചികിത്സ നടക്കുന്നുണ്ട്. അച്ഛന്‍ പുഷ്പന്‍ വാര്‍ക്കപ്പണിക്കാരനാണ്. അമ്മ പ്രജിത സ്‌കൂളില്‍ മുഴുവന്‍ സമയവും അനന്യയുടെ കൂടെ തന്നെ ഉണ്ടാകും. ചേച്ചി അതുല്യ പ്‌സ്ടുവിന് പഠിക്കുകയാണ്.

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ഹൗസ് ഫുൾ ഷോകളും, പഞ്ചവത്സര പദ്ധതി രണ്ടാം വാരത്തിൽ

SCROLL FOR NEXT