Music

‘സിനിമാഗാനങ്ങളില്‍ എനിക്കൊരു ഗുരുവുണ്ട്’, പാട്ട് ഷൂട്ട് ചെയ്യുന്ന രീതിയെക്കുറിച്ച് പ്രിയദര്‍ശന്‍

THE CUE

കാലാപാനി എന്ന സിനിമയില്‍ തിയറ്ററില്‍ ഉള്‍പ്പെടുത്താതിരുന്ന കൊട്ടുംകുഴല്‍വിളി എന്ന ഗാനം റീ മാസ്റ്റര്‍ ചെയ്ത് യൂട്യൂബില്‍ വന്നതോടെ വീണ്ടും പ്രിയദര്‍ശന്‍ സിനിമകളിലെ ഗാന ചിത്രീകരണം ചര്‍ച്ചയാവുകയാണ്. ഇന്ത്യന്‍ സിനിമയില്‍ ഗാനചിത്രീകരണത്തില്‍ ഏറ്റവും മിടുക്ക് കാട്ടിയ ഫിലിം മേക്കറാണ് പ്രിയദര്‍ശന്‍. എങ്ങനെയാണ് സിനിമയില്‍ ഗാനങ്ങള്‍ ചിത്രീകരിക്കുന്നതെന്നും അതിനുള്ള തയ്യാറെടുപ്പുകളും ദ ക്യു അഭിമുഖ പരമ്പരയായ മാസ്റ്റര്‍ സട്രോക്ക്് രണ്ടാം എപ്പിസോഡില്‍ പ്രിയദര്‍ശന്‍ പറയുന്നുണ്ട്.

സിനിമയില്‍ ഏറ്റവും ദേഷ്യം പാട്ട് ചിത്രീകരിക്കാനാണ്. കാര്യം എന്താണെന്ന് വച്ചാല്‍, പലപ്പോഴും ഞാന്‍ ആലോചിക്കും ഇങ്ങനെ ഒരു സംഭവത്തിന്റെ ആവശ്യമുണ്ടോ എന്ന്. പക്ഷേ പാട്ട് കണ്ടോണ്ടിരിക്കുമോ ആളുകള്‍ എന്ന ഭയത്തിലാണ് ആളുകള്‍ കണ്ടോണ്ടിരിക്കുന്ന പാട്ട് ഉണ്ടാക്കണമെന്ന് ആലോചിക്കാറ്. പാട്ടുകള്‍ കണ്ട് ആളുകള്‍ എഴുന്നേറ്റ് പോകുമോ എന്ന് പേടിച്ചാണ് പാട്ടുകള്‍ നന്നാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നത്.

തേന്മാവിന്‍ കൊമ്പത്ത് 

എന്താണ് കളര്‍ കോഡ്‌സ് എന്ന് ആലോചിക്കും. ഒന്നുകില്‍ എന്റെ ആക്ടേഴ്‌സ് മൂവ് ചെയ്യണം, അല്ലെങ്കില്‍ എന്റെ ക്യാമറ മൂവ് ചെയ്യണമെന്ന് തീരുമാനിക്കും. സോംഗിന്റെ ചേഞ്ച് ഓവേഴ്‌സും പാട്ടിന്റെ റിഥവും അനുസരിച്ചാവും ക്യാമറയുടെ മൂവ്‌മെന്റ്‌സ്. എന്റേതായ ചില തിയറികള്‍ ഇതുപോലെ ഡവലപ് ചെയ്‌തെടുത്തിട്ടുണ്ട്. അത് വിജയിച്ചിട്ടുണ്ട്.

സിനിമാ ഗാനങ്ങളില്‍ എനിക്കൊരു ഗുരുവുണ്ട്. ഇന്ത്യയില്‍ സിനിമയില്‍ ഏറ്റവും നല്ല ചലച്ചിത്ര ഗാനങ്ങളെഴുതിയ മഹാന്‍. പി ഭാസ്‌കരന്‍ മാസ്റ്റര്‍. ജാവേദ് അക്തറിനോട് പോലും ഞാന്‍ പറഞ്ഞിട്ടുണ്ട്.

അക്ഷരം പഠിച്ചിട്ടില്ലാത്ത ആളുകള്‍ക്കും മാഷിന്റെ പാട്ടുകള്‍ മനസിലാവും. സിനിമാപാട്ടുകളില്‍ ഭാസ്‌കരന്‍ മാഷാണ് എന്റെ ദൈവം. ദ ക്യൂ മാസ്റ്റര്‍ സ്‌ട്രോക്കില്‍ പ്രിയദര്‍ശനുമായുള്ള അഭിമുഖം ദ ക്യൂ യൂ ട്യൂബ് ചാനലില്‍ കാണാം.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT