Music

ഇനി അനിരുദ്ധിന്റെ തലൈവര്‍ തീം, വടിവാളേന്തിയ പൊലീസ് ഓഫീസര്‍ ആദിത്യ അരുണാചലത്തെ പരിചയപ്പെടുത്തി മോഹന്‍ലാല്‍ 

THE CUE

രജിനികാന്ത് പൊലീസ് ഓഫീസറായ വലിയ ഇടവേളയ്ക്ക് ശേഷം കാക്കിയിട്ടെത്തുന്ന ചിത്രമാണ് ദര്‍ബാര്‍. ഏ ആര്‍ മുരുഗദോസ് വിന്റേജ് രജിനി സ്‌റ്റൈല്‍ പുനര്‍സൃഷ്ടിച്ച് ഒരു ആക്ഷന്‍ എന്റര്‍ടെയിനറാണ് ഒരുക്കുന്നതെന്ന് സൂചനയുണ്ടായിരുന്നു. സന്തോഷ് ശിവന്‍ ക്യാമറ ചെയ്യുന്ന സിനിമയുടെ സംഗീതം അനിരുദ്ധ് രവിചന്ദറാണ്.

രജിനികാന്തിന്റെ ആദിത്യ അരുണാചലം എന്ന ഐപിഎസ് ഓഫിസറെ പരിചയപ്പെടുത്തുന്ന മോഷന്‍ പോസ്റ്റര്‍ തമിഴിനും തെലുങ്കിനുമൊപ്പം മലയാളത്തിലും പുറത്തിറക്കി. തലൈവര്‍ എന്ന സോംഗ് ട്രാക്ക് ആണ് സിനിമയില്‍ രജിനികാന്ത് കഥാപാത്രത്തിനുള്ള തീം സോംഗ് എന്നറിയുന്നു. ഈ പാട്ടിന്റെ ഹൈലൈറ്റിനൊപ്പമാണ് മോഷന്‍ പോസ്റ്റര്‍. മോഹന്‍ലാല്‍ ആണ് ദര്‍ബാര്‍ മലയാളം മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയത്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യംഗര്‍, സ്മാര്‍ട്ടര്‍, വൈസര്‍, ടഫര്‍, ദര്‍ബാര്‍ എന്ന തന്റെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് രജിനികാന്തിനെ സംവിധായകന്‍ ഏ ആര്‍ മുരുഗദോസ് വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. മസില്‍ പെരുപ്പിച്ച് ശാരീരികമായി തയ്യാറെടുക്കുന്ന രജിനിയുടെ ലുക്കാണ് പുറത്തുവിട്ടിരുന്നത്.

ദര്‍ബാറില്‍ നയന്‍താരയാണ് നായിക. സുനില്‍ ഷെട്ടി, നവാബ് ഷാ, നിവേദാ തോമസ് യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. കാര്‍ത്തിക് സുബ്ബരാജ് രജിനി ചിത്രമായ പേട്ടയ്ക്ക് ശേഷം അനിരുദ്ധ് സംഗീതമൊരുക്കുന്ന സിനിമയുമാണ് ദര്‍ബാര്‍. 2020 പൊങ്കല്‍ റിലീസാണ് സിനിമ.

25 വര്‍ഷത്തിന് ശേഷമാണ് രജിനികാന്ത് പോലീസ് ഓഫീസറുടെ റോളില്‍. ഡിസിപിയുടെ റോളിലാണ് കഥാപാത്രം. ചന്ദ്രമുഖി, കുസേലന്‍, ശിവജി എന്നീ സിനിമകള്‍ക്ക് ശേഷം നയന്‍താര അഭിനയിക്കുന്ന രജിനി ചിത്രവുമാണ് ദര്‍ബാര്‍.

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

SCROLL FOR NEXT