Music

സ്‌ക്രീനില്‍ മമ്മൂട്ടിയും മഞ്ജു വാര്യരും, 'നീലാംബലേ നീ വന്നിതാ' സുജാതയുടെ ശബ്ദത്തില്‍

മലയാളത്തിന്റെ പ്രിയ ഗായിക സുജാതയുടെ ശബ്ദത്തില്‍ ദി പ്രീസ്റ്റിലെ ഗാനം. ലിറിക്കല്‍ വീഡിയോ ആണ് മുപ്പത് സെലിബ്രിറ്റികളിലൂടെ പുറത്ത് വന്നത്. മമ്മൂട്ടി, മഞ്ജു വാര്യര്‍, നിഖിലാ വിമല്‍, സാനിയ ഇയ്യപ്പന്‍, രാഹുല്‍ രാജ്, എം.ജി.ശ്രീകുമാര്‍, എം.ജയചന്ദ്രന്‍, വിനീത് ശ്രീനിവാസന്‍, ഗോപിസുന്ദര്‍, ഷാന്‍ റഹ്മാന്‍ ഉള്‍പ്പെടെയുളളവരാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ ഗാനം പുറത്തിറക്കിയത്. മാര്‍ച്ച് നാലിനാണ് റിലീസ്.

ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് രാഹുല്‍ രാജാണ് ഈണം. നവാഗതനായ ജോഫിന്‍.ടി.ചാക്കോയാണ് മമ്മൂട്ടിയുടെ 2021ലെ ആദ്യ റിലീസായ ദി പ്രീസ്റ്റ് സംവിധാനം ചെയ്യുന്നത്. വലിയ ഇടവേളക്ക് ശേഷം മമ്മൂട്ടിയും മഞ്ജുവും അഭിനയിച്ച ത്രില്ലര്‍ കൂടിയാണ് ദി പ്രീസ്റ്റ്. ആന്റോ ജോസഫും ബി.ഉണ്ണിക്കൃഷ്ണനുമാണ് നിര്‍മ്മാണം. അഖില്‍ ജോര്‍ജ്ജാണ് ക്യാമറ. നിഖിലാ വിമലും ചിത്രത്തില്‍ പ്രധാന റോളിലുണ്ട്.

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രവുമാണ് ദ പ്രീസ്റ്റ്. 2020 ജനുവരി ഒന്നിനായിരുന്നു പ്രീസ്റ്റ് ചിത്രീകരണം തുടങ്ങിയത്. ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍ ഡി ഇലുമിനേഷന്‍സുമാണ് നിര്‍മ്മാണം.

നിഖില വിമലും,സാനിയ ഇയ്യപ്പനും, ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ കൈതി, രാക്ഷസന്‍ തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്ക നിര്‍ണായക റോളിലുണ്ട്. ജോഫിന്റെ കഥയ്ക്ക് ദീപു പ്രദീപും, ശ്യാം മേനോനുമാണ് തിരക്കഥ . ജഗദീഷ്, രമേഷ് പിഷാരടി, ശിവദാസ് കണ്ണൂര്‍, ശിവജി ഗുരുവായൂര്‍, ദിനേശ് പണിക്കര്‍,നസീര്‍ സംക്രാന്തി, മധുപാല്‍,ടോണി, സിന്ധു വര്‍മ്മ, അമേയ( കരിക്ക് )തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'പൃഥ്വിരാജ് ബ്ലെസി സാറുമായി ആദ്യമായി സംസാരിക്കുന്നത് എന്റെ ഫോണിലൂടെ'; രസകരമായ ഓർമ പങ്കുവെച്ച് ജിസ് ജോയ്

വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ 16 മുതല്‍ ദുബായിൽ നടക്കും

എണ്ണക്കറുപ്പിലെ ചോരപ്പാടുകള്‍: മഡൂറോയുടെ അറസ്റ്റും വെനസ്വേലന്‍ അധിനിവേശവും

പൃഥ്വിരാജ് ആദ്യമായി ബ്ലെസ്സി ചേട്ടനെ വിളിച്ചത് എന്റെ ഫോണിൽ നിന്ന് | JIS JOY | UNTITLED PODCAST

പ്രശ്നങ്ങൾ വന്നപ്പോൾ ദൈവത്തെ പോലെ കൂടെ നിന്നത് പ്രേക്ഷകർ, ഇനി നിങ്ങൾക്കായി മാത്രം സിനിമ ചെയ്യണം: നിവിൻ പോളി

SCROLL FOR NEXT