Music

ചാവേറാകാനൊരുങ്ങി മാസ്റ്റര്‍ അച്യുതനും ഉണ്ണിയും; മാമാങ്കത്തിലെ താരാട്ട് പാട്ട് 

THE CUE

മമ്മൂട്ടിയുടെ മെഗാ ബജറ്റ് ചിത്രമായ മാമാങ്കത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു. ബോംബെ ജയശ്രീ ആലപിച്ച താരാട്ടുപാട്ടാണ് റിലീസ് ചെയ്തിരിക്കുന്നത്. അജയ് ഗോപാലിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം നല്‍കിയിരിക്കുന്നു.

സാമൂതിരിയ്ക്ക് നേരെ ചാവേറുകള്‍ എന്ന് വിളിപ്പേരുള്ള യോദ്ധാക്കള്‍ നടത്തിവന്നിരുന്ന പോരാട്ടം പ്രമേയമാക്കുന്ന ചിത്രത്തില്‍ മാസ്റ്റര്‍ അച്യുതന്റെ കളരി പഠനവും പരിശീലനവുമെല്ലാം ചേര്‍ന്നതാണ് ഗാനരംഗം. അച്യുതനും ഉണ്ണി മുകുന്ദനുമെല്ലാം ചേര്‍ന്നുള്ള ആക്ഷന്‍ രംഗങ്ങള്‍ സിനിമയുടെ പ്രധാന ആകര്‍ഷണമായിരിക്കുമെന്ന് ഗാനം സൂചന നല്‍കുന്നു.നേരത്തെ കളരിയും വാള്‍പ്പയറ്റും യുദ്ധവുമെല്ലാം ചിത്രത്തിലുണ്ടെന്നുറപ്പിക്കുന്നതായിരുന്നു സിനിമയുടെ ട്രെയിലര്‍.

മാമാങ്ക മഹോത്സവത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് നാട്ടുരാജ്യങ്ങള്‍ തമ്മിലുള്ള ശത്രുത പശ്ചാത്തലമാക്കിയാണ് സിനിമ. 17ാം നൂറ്റാണ്ടില്‍ ഭാരതപ്പുഴയുടെ തീരത്ത് നടന്നിരുന്ന മാമാങ്കത്തിന്റെ ചരിത്രപശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എം പത്മകുമാറാണ്. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം ആരെന്നത് വെളിപ്പെടുത്തിയിട്ടില്ല.

മനോജ് പിള്ള ക്യാമറയും, ശ്യാം കൗശല്‍ ആക്ഷന്‍ കൊറിയോഗ്രഫിയും കൈകാര്യം ചെയ്തിരിക്കുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളില്‍ സിനിമ തിയറ്ററുകളിലെത്തും. മലയാളത്തില്‍ ഇതേവരെ നിര്‍മിച്ചിട്ടുള്ള ചിത്രങ്ങളില്‍ ഏറ്റവും ചെലവേറിയ ചിത്രമാണ് മാമാങ്കം. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളി നിര്‍മിക്കുന്ന് ചിത്രത്തില്‍ സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. അനു സിതാര, പ്രചി തേലാന്‍, കനിഹ,ഇനിയ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഡിസംബര്‍ 12നാണ് ചിത്രം റിലീസ് ചെയ്യുക.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT