Music

അറുപത് കഴിഞ്ഞാല്‍ പ്രണയിക്കാമോ?, ചന്ദ്രേട്ടന്‍ പറയും ‘ചന്ദ്രേട്ടായന’ത്തിലൂടെ

അറുപത് കഴിഞ്ഞാല്‍ പ്രണയിക്കാമോ?, ചന്ദ്രേട്ടന്‍ പറയും ചന്ദ്രേട്ടായനത്തിലൂടെ

THE CUE

അറുപതു കഴിഞ്ഞവരുടെ പ്രണയകഥയുമായി മ്യൂസിക്കല്‍ ആല്‍ബം 'ചന്ദ്രേട്ടായനം, മെയ്ഡ് ഇന്‍ പയ്യന്നൂര്‍'. ആദിത്യന്‍ ചന്ദ്രശേഖര്‍ ആണ് സംവിധാനം. നാടകങ്ങളിലൂടെ അഭിനയരംഗത്തേക്ക് വന്ന നാരായണനാണ് ചന്ദ്രേട്ടനെ അവതരിപ്പിക്കുന്നത്. 'ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍' എന്ന ചിത്രത്തില്‍ കഥാപാത്രമായെത്തിയ ഭാനുമതിയാണ് പ്രണയിനിയുടെ റോളില്‍.

പയ്യന്നൂരിലെ തന്റെ സുഹൃത്തുകൾക്കിടയിൽ പാടിക്കേട്ടിരുന്ന ഒരു പാട്ട്, അതിന്റെ സത്ത നഷ്ടപ്പെടുത്താതെ എങ്ങനെ കാഴ്ച്ചക്കാരിലേയ്ക്ക് എത്തിക്കാമെന്ന ചിന്തയില്‍ നിന്നാണ് ചന്ദ്രേട്ടനും, ചന്ദ്രേട്ടന്റെ പ്രണയവും ദൃശ്യവല്‍ക്കരിക്കുന്നതെന്ന് സംവിധായകന്‍ ആദിത്യന്‍. പ്രണയം വിഷയമാക്കി ഒരുപാട് വീഡിയോ ആല്‍ബങ്ങള്‍ ഇറങ്ങുന്നുണ്ട്. എങ്ങനെ അവയില്‍ നിന്നൊക്കെ വ്യത്യസ്ഥമായി കഥ പറയാം എന്നതായിരുന്നു ചിന്ത. അങ്ങനെയാണ് പ്രായമായവര്‍ തമ്മിലുള്ള പ്രണയത്തിലെത്തിയത്.

'ഇരുത്തം കിട്ടാതുരുകി നിക്കണ് ഒരുത്തനെന്നുടെ ഉള്ളം' എന്നു തുടങ്ങുന്ന ഗാനം പയ്യന്നൂരിലെ നാടന്‍ പശ്ചാത്തലങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മൂവി പള്‍സറിന്റെ ബാനറില്‍ അജീഷ് നായരാണ് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്. ആസാദ് റോഷനാണ് ഛായാഗ്രാഹണം. പ്രണവ് സി പി ആണ് ഗാനം സംഗീതം നൽകി ആലപിച്ചിരിക്കുന്നത്. ഹരീഷ് മോഹനനാണ് വരികള്‍. എഡിറ്റിംഗ്- പിന്റോ വര്‍ക്കി, മ്യൂസിക് പ്രോഗ്രാമിങ്- സാന്റി. സൗണ്ട് ഡിസൈന്‍- ആഷിഫ് അലി. ഡയറക്ഷന്‍ ടീം- സിദ്ധാര്‍ത്ഥ് ഉണ്ണികൃഷ്ണന്‍, അച്ചു പയ്യന്നൂര്‍, അശ്വിന്‍ ഇ തയിനേരി. അസോസിയേറ്റ് സിനിമാറ്റോഗ്രാഫര്‍- സച്ചിന്‍ രവി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഉണ്ണി കോറോം, ടൈറ്റില്‍ ഡിസൈന്‍- അനന്ദു അശോകന്‍, പോസ്റ്റര്‍ ഡിസൈന്‍ ഷിനോജ് പത്മനാഭന്‍

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT