Music

സംവിധായകൻ കൊച്ചിയിൽ, ലൊക്കേഷൻ ഓസ്ട്രേലിയ; വിർച്ച്വൽ ഡയറക്ഷനിലൂടെ 'ടൈം' മ്യൂസിക്കൽ കവർ

കൊവിഡ് ലോക്ഡൗൺ പ്രതിസന്ധികൾ സിനിമയെയും അനുബന്ധ ചിത്രീകരണങ്ങളേയും വലിയ രീതിയിലാണ് ബാധിച്ചത്. എങ്കിലും പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ചിത്രീകരിച്ച സിനിമകളും ഷോർട് ഫിലിമുകളും ചെറുവീഡിയോകളും ഇതിനോടകം പ്രേക്ഷകരിലേയ്ക്ക് എത്തിക്കഴിഞ്ഞു. ലോക്ഡൗണിൽ തന്റെ സം​ഗീത ആൽബത്തിലൂടെ വിർച്ച്വൽ ഡയറക്ഷന്റെ സാധ്യത പരിചയപ്പെടുത്തുകയാണ് സംവിധായകൻ നോബിൾ പീറ്റർ. ഓസ്ട്രേലിയിലെ പെർത്തിൽ ചത്രീകരിച്ച 'ടൈം' എന്ന മ്യൂസിക് വീഡിയോ കൊച്ചിയിൽ ഇരുന്നാണ് നോബിൾ നിയന്ത്രിച്ചത്. വീഡിയോ കോൺഫറൻസിങ്ങിലൂടെ തൽസമയം സംവദിച്ചാണ് ഷൂട്ടിങ് പൂർത്തിയാക്കിയതെന്നും നോബിൾ പറയുന്നു.

വിഖ്യാത സം​ഗീത സംവിധായകൻ ഹാൻസ് സിമ്മറിന്റെ 'ഇൻസെപ്ഷനിലെ ​ടൈം' എന്ന സൗണ്ട് ട്രാക്കിനാണ് നോബിൾ ദൃശ്യങ്ങൾ ഒരുക്കിയത്. 'Enter the World of Hans Zimmer' എന്ന പേജിലൂടെ ആയിരുന്നു ഹാൻസ് സിമ്മർ തന്റെ സം​ഗീതത്തിന് കവർ വീഡിയോകൾ ക്ഷണിച്ചത്. ഓസ്ട്രലിയയിലെ പെർത്ത് എന്ന ന​ഗരമാണ് വീഡിയോ ഷൂട്ട് ചെയ്യാനായി സംവിധായൻ തിരഞ്ഞെടുത്തത്. കൊവിഡ് വ്യാപനം മൂലം കേരളത്തിൽ വലിയ രീതിയിലുളള നിയന്ത്രണങ്ങൾ കൊണ്ടുവന്ന സമയമായതുകൊണ്ട് ലൊക്കേഷനിൽ നേരിട്ടുചെന്ന് വീഡിയോ ചെയ്യൽ സാധ്യമായിരുന്നില്ലെന്ന് നോബിൾ പറയുന്നു. 'ഒരു ദിവസമാണ് ഷൂട്ടിങ്ങിനായി ലഭിച്ച സമയം. കൊച്ചിയിൽ ഇരുന്നാണ് കാര്യങ്ങൾ നിയന്ത്രിച്ചത്. വീഡിയോകോൾ വഴി ചിത്രീകരണത്തിൽ ഉടനീളം ടീമിനൊപ്പമുണ്ടായിരുന്നു. കുറച്ചധികം അധ്വാനം വേണ്ടിവന്നെങ്കിലും പറഞ്ഞ സമയത്ത് ഷൂട്ടിങ് പൂർത്തിയാക്കാൻ സാധിച്ചു'. ഇഷ്ട സം​ഗീതസംവിധായകന്റെ സൗണ്ട് ട്രാക്കിന് ദൃശ്യങ്ങൾ ഒരുക്കാൻ സാധിച്ചത് വലിയ നേട്ടമായി കാണുന്നു എന്നും നോബിൾ പറയുന്നു.

മിഥുൻ റോയ് മുക്കത്ത് ഛായ​ഗ്രഹണവും ജിബിൻ ജോർജ് എഡിറ്റിം​ഗും നിർവ്വഹിച്ചിരിക്കുന്ന മ്യൂസിക് വീഡിയോയിൽ മില്ലി ഹിഗ്ഗിൻസും, ക്യുരിഗ് ജെൻകിൻസുമാണ് അഭിനേതാക്കൾ. അബിൻ റോയ് ആണ് അസിസ്റ്റന്റ് ക്യാമറമാൻ. സ്റ്റേസി റൂത്ത് മേക്കപ്പും ബിനു റെജി കലാസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. സ്റ്റോറിബോർഡ് - കിരൺ വി നാഥ്, ഡിസൈൻ - ശ്രീരാജ് രാജൻ, കളറിസ്റ്റ് - ജിതിൻ ജോർജ്. ഫിലിം നൈറ്റ് സ്റ്റുഡിയോ ആണ് വീഡിയോ നിർമ്മിച്ചിരിക്കുന്നത്.

Hans Zimmer's 'Time' Musical cover by Noble Peter

'ലോക'യുടെ മുഴുവൻ ലോകങ്ങളുടെയും റഫ് വിഷ്വലൈസേഷൻ നടത്തിയിട്ടുണ്ട്: എ ഐ വിഷ്വലൈസർ അജ്മൽ ഹനീഫ് അഭിമുഖം

ഒരു തീപ്പൊരി മതി, ആളിക്കത്താൻ; അതിന് വേണ്ടി നമ്മൾ ശ്രമിച്ചുകൊണ്ടിരിക്കണം: ഷിബിന്‍ എസ് രാഘവ്

രാജ്യത്തെ മികച്ച സംരംഭങ്ങളിലൊന്ന്; MYOPക്ക് ഭാരത് സംരംഭകത്വ അവാർഡ്

വരുന്നു മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം; 'വൃഷഭ' ടീസർ സെപ്റ്റംബർ 18ന്

ഇത് എന്‍റെ കരിയറിലെ ആദ്യത്തെ നെഗറ്റീവ് ഷെയിഡ് കഥാപാത്രം, കൗതുകം തോന്നിച്ച ഒന്ന്: ധ്യാന്‍ ശ്രീനിവാസന്‍

SCROLL FOR NEXT