Music

പ്രണയഗാനത്തിനൊപ്പം ചുവടുവച്ച് ഗോകുലും പ്രയാഗയും, ഉള്‍ട്ടയ്ക്കായി വിജയ് യേശുദാസും സിതാരയും പാടിയ ഗാനം

THE CUE

ഗ്രാമീണാന്തരീക്ഷത്തിലുള്ള രസികന്‍ ട്രയിലറിന് പിന്നാലെ ഉള്‍ട്ടയിലെ പ്രണയഗാനം പുറത്തിറങ്ങി. ഗോകുല്‍ സുരേഷും പ്രയാഗാ മാര്‍ട്ടിനും അഭിനയിച്ചിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് വിജയ് യേശുദാസും സിതാരാ കൃഷ്ണകുമാറുമാണ്. നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് രചന നിര്‍വഹിച്ച സുരേഷ് പൊതുവാളാണ് സംവിധാനം. മടിക്കാനെന്താണെന്താണ് എന്ന് തുടങ്ങുന്ന ഗാനം ഗോപിസുന്ദറിന്റെ സംഗീതത്തിലാണ്. ബി കെ ഹരിനാരായണനാണ് ഗാനരചന.

ദീപസ്തംഭം മഹാശ്ചര്യം, അച്ഛനെയാണെനിക്കിഷ്ടം, നാടന്‍ പെണ്ണും നാട്ടുപ്രമാണിയും തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ് സുരേഷ് പൊതുവാള്‍. സിപ്പി ക്രിയേറ്റിവ് വര്‍ക്ക്‌സിന്റെ ബാനറില്‍ ഡോ സുഭാഷ് സിപ്പിയാണ് നിര്‍മ്മാണം. പ്രകാശ് വേലായുധന്‍ ക്യാമറയും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍. ഗോപിസുന്ദറും സുദര്‍ശന്‍ എന്ന നവാഗത സംഗീതസംവിധായകനും സംഗീതമൊരുക്കിയിരിക്കുന്നു. ബികെ ഹരിനാരായണനാണ് ഗാനരചന. സ്ത്രീകള്‍ എല്ലാ കാര്യത്തിലും മുന്നില്‍ നില്‍ക്കുന്ന പൊന്നാപുരം എന്ന ഗ്രാമത്തെ ചുറ്റിപ്പറ്റിയാണ് സിനിമയെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്

അനുശ്രീ, രമേശ് പിഷാരടി, ജാഫര്‍ ഇടുക്കി,തെസ്‌നി ഖാന്‍, സുരഭി, സുബി സുധീഷ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

വടക്കന്‍ കേരളത്തിലെ പൂരപ്പാട്ടിനോട് സാമ്യമുള്ള ചിത്രത്തിന്റെ ടൈറ്റില്‍ ഗാനം മുന്‍പ് പുറത്തിറക്കിയിരുന്നു. പത്രമിടാന്‍ വരുന്ന ഒരു സ്ത്രീയോടെയായിരുന്നു പാട്ട് ആരംഭിച്ചിരുന്നത്. തുടര്‍ന്ന് ബോട്ട് ഡ്രൈവറായും, ഓട്ടോക്കാരിയായും, പൊലീസായും, ബുദ്ധിജീവിയായുമെല്ലാം സ്ത്രീകളെത്തുമ്പോള്‍ അടുക്കളയില്‍ ഭക്ഷണമുണ്ടാക്കുകയും തുണിയലക്കുകയുമെല്ലാം ചെയ്യുന്ന പുരുഷന്മാരെയും കാണാം. ഇതിന്റെ തുടര്‍ച്ച തന്നെയാണ് ട്രെയിലറും.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT