Music

ബര്‍മ്മാ കോളനിയിലെ സീരിയല്‍ കില്ലര്‍, ത്രില്ലിംഗ് ടീസറുമായി ടൊവിനോയുടെ ഫോറന്‍സിക്

THE CUE

2020 മലയാള സിനിമയുടെ പുതുവര്‍ഷം തുടങ്ങിയത് അഞ്ചാം പാതിര എന്ന ത്രില്ലര്‍ സിനിമയുടെ ഗംഭീര വിജയത്തോടെയാണ്. മലയാളത്തിലെ ഒരുപിടി മുന്‍നിര അഭിനേതാക്കളും സംവിധായകരും ത്രില്ലറുകളുടെ പണിപ്പുരയിലുമാണ്. ടൊവിനോ തോമസ് പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ടിരിക്കുന്നതും പുതിയ ത്രില്ലര്‍ സിനിമയുടെ ടീസര്‍ ആണ്. തിരുവനന്തപുരം ബര്‍മ്മാ കോളനിയിലെ നടക്കുന്ന കൊലപാതക പരമ്പരയും അന്വേഷണവുമാണ് ചിത്രമെന്ന് ടീസര്‍ സൂചന നല്‍കുന്നു.

അഖില്‍ പോളും അന്‍സാര്‍ ഖാനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഫൊറന്‍സിക്. വിദേശ ത്രില്ലര്‍ സിനിമകളുടെ ഫീല്‍ സമ്മാനിക്കുന്നതാണ് ടീസര്‍. പൊലീസിന് പിടികൊടുക്കാത്ത സീരിയല്‍ കില്ലറെക്കുറിച്ചുള്ള സൂചനകളാണ് സിനിമയുടെ ടീസറില്‍. ശാസ്ത്രീയ രീതിയില്‍ ഉള്ള കുറ്റാന്വേഷണത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രമെന്ന സൂചനയും ടീസറിലുണ്ട്.

സെവന്‍ത് ഡേ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ രചയിതാവുമാണ് അഖില്‍ പോള്‍. ഫോറന്‍സിക് ഉദ്യോഗസ്ഥനായാണ് ടൊവിനോ തോമസ് അഭിനയിക്കുന്നത്. സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്നാണ് ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഋതികാ സേവ്യര്‍ ഐപിഎസ് എന്ന പൊലീസ് ഓഫീസറുടെ റോളില്‍ മംമ്താ മോഹന്‍ദാസ്. മലയാളത്തില്‍ ഫൊറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ആദ്യ സിനിമയുമാണ് ഫോറന്‍സിക്.

രണ്‍ജി പണിക്കര്‍, പ്രതാപ് പോത്തന്‍, അഞ്ജലി നായര്‍, സൈജു കുറുപ്പ്, ഗിജു ജോണ്‍, റേബ മോണിക്ക, ധനേഷ് ആനന്ദ്,റോണി ഡേവിഡ്, അനില്‍ മുരളി, ബാലാജി ശര്‍മ്മ, ദേവി അജിത്ത് എന്നിവരും ചിത്രത്തിലുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നെവിസ് സേവ്യറും സിജു മാത്യുവും ചേര്‍ന്ന് ജുവിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫോറന്‍സിക് നിര്‍മ്മിക്കുന്നു. രാഗം മുവീസിന്റെ ബാനറില്‍ രാജു മല്യത്തും നിര്‍മ്മാണത്തില്‍ സഹകരിക്കുന്നു. അഖില്‍ ജോര്‍ജ്ജ് ആണ് ക്യാമറ. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. ജേക്ക്‌സ് ബിജോയ് ആണ് മ്യൂസിക്. ദിലീപ് നാഥ് ആര്‍ട്ട്. വിഷ്ണു ഗോവിന്ദും ശ്രീശങ്കറുമാണ് സൗണ്ട് ഡിസൈന്‍. സമീറാ സനീഷ് കോസ്റ്റിയൂംസ്, രാജശേഖര്‍ ആക്ഷന്‍.

തദ്ദേശ തെരഞ്ഞെടുപ്പ് 2025; നാല് കോര്‍പറേഷനുകളില്‍ മുന്നില്‍, വന്‍ തിരിച്ചുവരവ് നടത്തി യുഡിഎഫ്

എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവ്; നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി

ചിരികളികളുമായി ധ്യാനും സംഘവും; 'ഭീഷ്മർ' മേക്കിങ് വീഡിയോ ശ്രദ്ധ നേടുന്നു

കെ.സി.എഫ് സീസൺ 3, അണലി, റോസ്‌ലിൻ; സൗത്ത് ഇന്ത്യയിൽ 4000 കോടിയുടെ പ്ലാനുമായി ജിയോ ഹോട്ട്സ്റ്റാർ

'മണല് പാറുന്നൊരീ മരുഭൂവിലെപ്പോഴും'; 'മിണ്ടിയും പറഞ്ഞും' പുതിയ ഗാനം പുറത്ത്

SCROLL FOR NEXT