Music

എന്റെ ശരീരത്തിന്മേല്‍ നിങ്ങളെന്തിന് വിധികര്‍ത്താക്കളാകുന്നു; ബോഡി ഷെയ്മിങിനെതിരെ വസ്ത്രമഴിച്ച് പ്രതിഷേധിച്ച് ബില്ലി എലിഷ് 

എന്റെ ശരീരത്തിന്മേല്‍ നിങ്ങളെന്തിന് വിധികര്‍ത്താക്കളാകുന്നു; ബോഡി ഷെയ്മിങിനെതിരെ വസ്ത്രമഴിച്ച് ബില്ലി എലിഷ്

THE CUE

ബോഡി ഷെയ്മിങിനെതിരെ പോപ് ഗായികയും ഗ്രാമി അവാര്‍ഡ് ജേതാവുമായ ബില്ലി എലിഷ്. യു എസിലെ മിയാമിയില്‍ വെച്ചുനടന്ന സംഗീതപരിപാടിക്കിടെ വസ്ത്രമഴിച്ചായിരുന്നു ബില്ലിയുടെ പ്രതിഷേധം. തന്റെ ശരീരത്തെയും വസ്ത്രധാരണത്തെയും കുറിച്ചുളള പരിഹാസങ്ങള്‍ കേട്ട് അസ്വസ്ഥയായതിനെ തുടര്‍ന്ന്, പൊതു വേദിയില്‍ പ്രതിഷേധിക്കാന്‍ തയ്യാറാവുകയായിരുന്നു ബില്ലി.

ബില്ലിയുടെ വാക്കുകള്‍ ഇങ്ങനെ, എന്റെ വസ്ത്രധാരണത്തിലും അഭിപ്രായങ്ങളിലും ശരീരത്തിലും സംഗീതത്തിലുമെല്ലാം നിങ്ങള്‍ക്ക് നിങ്ങളുടേതായ അഭിപ്രായങ്ങള്‍ ഉണ്ടാകാം. ചിലര്‍ എന്റെ വസ്ത്ര ധാരണത്തെ കുറ്റം പറയുന്നു. ചിലര്‍ ഇഷ്ടപ്പെടുന്നു. ചിലര്‍ എന്റെ ചിത്രങ്ങള്‍ എന്നെത്തന്നെ കളിയാക്കാനുളള ആയുധമാക്കുന്നു.

ഞാന്‍ ജനിച്ചത് ഈ ശരീരവുമായാണ്. നിങ്ങള്‍ കാണാത്ത എന്റെ ശരീരത്തിന്മേല്‍ നിങ്ങളെന്തിന് വിധികര്‍ത്താക്കളാകുന്നു. നിങ്ങള്‍ എപ്പോഴും ആളുകളെ അവരുടെ വലുപ്പം നോക്കി വിലയിരുത്തുന്നു. ഞാന്‍ വസ്ത്രം ധരിച്ചാലും ധരിച്ചില്ലെങ്കിലും അതില്‍ അഭിപ്രായം പറയാന്‍ നിങ്ങളാരാണ്? ബില്ലി ചോദിക്കുന്നു.

തന്റെ മൂല്യങ്ങള്‍ തന്റെ കാഴിച്ചപ്പാടുകളില്‍ നിന്ന് ഉണ്ടായവയാണ്. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ സംരക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്തമല്ലെന്നും ബില്ലി കാണികളോട് പറഞ്ഞു.

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

Kerala State Film Awards |മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, അവാർഡുകൾ വാരി മഞ്ഞുമ്മൽ ബോയ്സ്

Kerala State Film Awards | മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, ആസിഫിനും ടൊവിനോക്കും പ്രത്യേക ജൂറി പരാമർശം

'സ്‌ട്രേഞ്ചർ തിങ്‌സ് ചിത്രീകരണത്തിനിടയിൽ ബുള്ളീങ്ങും ഉപദ്രവവും'; ഡേവിഡ് ഹാർബറിനെതിരെ നിയമ നടപടിയുമായി മില്ലി ബോബി ബ്രൗൺ

'ഡും ഡും ഡും'; 'ഇന്നസെന്‍റ് ' സിനിമയിലെ വീഡിയോ ഗാനം പുറത്ത്

SCROLL FOR NEXT