Music

സൂര്യയുടെ ഉടന്‍പിറപ്പേയിലൂടെ ഗായികയായി ആര്യ ദയാല്‍ തമിഴിലേക്ക്, ഡി.ഇമ്മന്റെ ഈണം

ഗായിക ആര്യ ദയാല്‍ തമിഴ് ചിത്രത്തില്‍ പാടുന്നു. ഡി ഇമ്മന്‍ ഈണമൊരുക്കുന്ന ഗാനത്തിലൂടെയാണ് ആര്യയുടെ അരങ്ങേറ്റം. ആര്യ ദയാല്‍ ഗായികയാകുന്ന ആദ്യ സിനിമ കൂടിയാണ് ഉടന്‍ പിറപ്പേ. ജ്യോതികയും ശശികുമാറും കേന്ദ്രകഥാപാത്രമായ ഉടന്‍ പിറപ്പേ എന്ന സിനിമയിലാണ് ഗാനം. നടന്‍ സൂര്യയും ജ്യോതികയും ചേര്‍ന്ന് 2 ഡി എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഈ ചിത്രം നിര്‍മ്മിക്കും. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് റിലീസ്.

ആര്യ ദയാലിന്റെ വാക്കുകള്‍

എന്താണ് പറയേണ്ടത് എന്നറിയില്ല. അനുയോജ്യമായ ഗാനം വന്നാല്‍ വിളിക്കുമെന്ന് ഒരു വര്‍ഷം മുമ്പ് ഇമ്മന്‍ സര്‍ പറഞ്ഞിരുന്നു. അദ്ദേഹം ആ വാക്ക് പാലിച്ചു. ചെറിയൊരു പേടിയോടെ നിന്ന എനിക്ക് അദ്ദേഹം ആത്മവിശ്വാസവും പ്രചോദനവുമേകി.

ഇറ ശരവണനാണ് ഉടന്‍ പിറപ്പേയുടെ സംവിധായകന്‍. സഹോദരി സഹോദരന്‍മാരുടെ തീവ്രമായ ആത്മബന്ധത്തിലൂന്നി കഥ പറയുന്ന ചിത്രമാണ്. ഒക്ടോബറിലാണ് റിലീസ്.

കൊവിഡ് കാലത്ത് തന്റെ ആശുപത്രി ജീവിതത്തെ പ്രകാശ പൂരിതമാക്കിയ സംഗീതമെന്നാണ് ആര്യദയാലിനെക്കുറിച്ച് ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി അമിതാബ് ബച്ചന്‍ പറഞ്ഞിരുന്നത്. കവര്‍ സോംഗുകള്‍ക്ക് പിന്നാല്‍ കിംഗ് ഓഫ് മൈ കൈന്‍ഡ് എന്ന സിംഗിളുമായി ആര്യ ദയാല്‍ എത്തിയിരുന്നു. തന്റെ നേതൃത്വത്തിലുള്ള ബാന്‍ഡ് ഉടനുണ്ടാകുമെന്ന് ആര്യദയാല്‍ ദ ക്യു അഭിമുഖത്തില്‍.

ആര്യ ദയാല്‍ പറയുന്നു

ബാന്‍ഡിന്റെ ജാമിംഗ് സെഷന്‍സ് നടക്കുന്നുണ്ട്, കൂടുതല്‍ ഒറിജിനല്‍സ് ബാന്‍ഡിന്റെ പെര്‍ഫോര്‍മന്‍സില്‍ ഉണ്ടാകും. കവര്‍ സോംഗുകള്‍ തുടര്‍ച്ചയായി ചെയ്യുന്നത് പോപ്പുലാരിറ്റിക്കും കൂടുതല്‍ പേരിലേക്ക് എത്താനും വേണ്ടിയാണ്. ട്രൈ മൈ സെല്‍ഫ് എന്ന ഒറിജിനല്‍ ചെയ്തപ്പോള്‍ നല്ല പിന്തുണ ലഭിച്ചിരുന്നു. യൂട്യൂബില്‍ നിന്ന് കിട്ടിയ വരുമാനം മുഴുവന്‍ ഉപയോഗിച്ചാണ് കിംഗ് ഓഫ് മൈ കൈന്‍ഡ് ചെയ്തത്.

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

SCROLL FOR NEXT