Music

കാലം മാറി കോലം മാറി ഞങ്ങളും മാറി; വേർതിരിവിനെതിരെ വിട്ട് വീഴ്ച്ചയില്ലാത്ത ഗാനവുമായി ആര്യ ദയാൽ

സ്ത്രീവിരുദ്ധ ചിന്താഗതികൾക്കെതിരെയുള്ള വീഡിയോ ഗാനവുമായി ഗായിക ആര്യ ദയാൽ. ശിശു ക്ഷേമ സമിതിക്ക് വേണ്ടിയാണ് ആര്യ ദയാൽ ഗാനമൊരുക്കിയിരിക്കുന്നത് . 'അങ്ങനെ വേണം' - സ്ത്രീവിരുദ്ധ ചിന്താഗതികളെ തിരുത്തി കുറിക്കുന്ന ഒരു സംഗീത സംഭാഷണം. വേർതിരിവിനോടും മുൻവിധികളോടും ഇനിവേണ്ടവിട്ടുവീഴ്ച' എന്നാണ് വീഡിയോ ഗാനത്തെക്കുറിച്ച് ശിശു ക്ഷേമ സമിതി ഫേസ്ബുക്കിൽ കുറിച്ചത്.

സ്ത്രീകൾ എങ്ങനെ ജീവിക്കണമെന്നതിനെക്കുറിച്ചുള്ള പരമ്പരാഗത ചിന്താഗതികളെ വീഡിയോ ഗാനത്തിൽ നിശിതമായി വിമർശിക്കുന്നുണ്ട്. നമ്മൾ എന്ത് ഭക്ഷണം കഴിക്കണം എവിടെ പോകണം എന്ത് വസ്ത്രം ധരിക്കണമെന്നതിനെക്കുറിച്ച് നമ്മൾ തന്നെ തീരുമാനിക്കുമെന്നും , പൊന്നു കൊണ്ട് പൊതിയേണ്ട നമ്മളെ നമ്മളായി തന്നെ കണ്ടാൽ മതിയെന്നും ഗാനത്തിലൂടെ പറയുന്നുണ്ട്. ശശികല മേനോനാണ് വരികൾ എഴുതിയത്. ആതിഫ് അസീസാണ് സംവിധാനം.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT