Music

'ദയവായി വ്യത്യാസം മനസിലാക്കൂ, കവര്‍ വേര്‍ഷനല്ല, ജാം സെഷനാണ്'; അടിയേ കൊള്ളുതേ ട്രോളുകളോട് ആര്യ ദയാല്‍

'അടിയേ കൊള്ളുതേ' എന്ന ഗാനം ആലപിച്ചതിന് പിന്നാലെ വരുന്ന വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും ഗായിക ആര്യദയാലിന്റെ മറുപടി. 'പാട്ടിന്റെ കവര്‍ വേര്‍ഷനല്ല യൂട്യൂബ് ചാനലില്‍ അപ് ലോഡ് ചെയ്തിരിക്കുന്നതെന്നും പാടുന്നതിന് മുമ്പുള്ള ജാം സെഷനായിരുന്നു'വെന്നും ദയവായി രണ്ടും തമ്മിലുള്ള വ്യത്യാസം മനസിലാക്കണമെന്നും ആര്യ ദയാല്‍.

മേയ് അഞ്ചിന് ആര്യ ദയാല്‍ സ്വന്തം യൂട്യൂബ് ചാനലില്‍ 'വാരണം ആയിരം' എന്ന സിനിമയിലെ 'അടിയേ കൊള്ളുതേ ' എന്ന ഗാനം പാടുന്ന ജാമിംഗ് സെഷന്‍ അപ്ലോഡ് ചെയ്തിരുന്നു. കമന്റിലും ഡിസ് ലൈക്ക് ബട്ടനിലുമായി നിരവധി പേര്‍ ആലാപനത്തെ വിമര്‍ശിച്ച് രംഗത്ത് വന്നു. കീ ബോര്‍ഡിസ്റ്റ് സാജന്‍ കമലിനൊപ്പമുള്ള വീഡിയോയാണ് ആര്യ ദയാല്‍ പങ്കുവച്ചിരുന്നത്. നാല് ദിവസം കൊണ്ട് മൂന്നേകാല്‍ ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കിയ വീഡിയോ കഴിഞ്ഞ ദിവസം മുതല്‍ യൂട്യൂബില്‍ ട്രെന്‍ഡിംഗില്‍ നമ്പര്‍ വണ്‍ ആണ്. ഇരുപത്തിയേഴായിരത്തിലേറെ ഡിസ് ലൈക്കാണ് പാട്ടിന് ലഭിച്ചത്. പാട്ടിന് താഴെയുള്ള പതിനായിരത്തിലേറെ വരുന്ന കമന്റുകളിലേറെയും വിമര്‍ശനവും ട്രോളുകളുമാണ്.

പുതുനിരയിലെ ഏറെ സ്വീകാര്യതയുള്ള ഗായിക കൂടിയായ ആര്യ ദയാല്‍. 'സഖാവ്' എന്ന കവിതയുടെ ആലാപനത്തിലൂടെ വൈറലായ ആര്യ ദയാലിനെ പിന്നീട് കാണുന്നത് കൊവിഡ് തുടക്കത്തില്‍ അമിതാബ് ബച്ചന്റെ പങ്കുവച്ച ട്വീറ്റിനൊപ്പമാണ്. കൊവിഡ് കാലത്ത് തന്റെ ആശുപത്രി ജീവിതത്തെ പ്രകാശ പൂരിതമാക്കിയ സംഗീതമെന്നാണ് ആര്യദയാലിനെക്കുറിച്ച് അമിതാബ് ബച്ചന്‍ പറഞ്ഞിരുന്നത്. കവര്‍ സോംഗുകള്‍ക്ക് പിന്നാലെ 'കിംഗ് ഓഫ് മൈ കൈന്‍ഡ്' എന്ന സിംഗിളുമായി ആര്യ ദയാല്‍ എത്തിയിരുന്നു.

ഓസ്കർ 2026; മികച്ച ചിത്രത്തിനായുള്ള നാമനിർദേശപട്ടികയിൽ ഇടം നേടി കാന്താരയും തൻവി ദി ഗ്രേറ്റും

ഇന്ത്യൻ സംഗീതത്തിന്‍റെയും കലകളുടെയും സംഗമം “രംഗോത്സവ് – ദ് ഇന്ത്യൻ നൈറ്റ്” ഈ മാസം 18ന് ഷാർജയിൽ

ഭീഷ്മർ ടീം വീണ്ടും ഒന്നിച്ചതെന്തിന്? ആകാംക്ഷയുണർത്തി പുതിയ വീഡിയോ പുറത്ത്

ജനനായകന് പ്രദർശനാനുമതി; U / A സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

സ്റ്റൈലിഷ് നൃത്തച്ചുവടുകളുമായി ഇഷാൻ ഷൗക്കത്ത്, കിടിലൻ പ്രോമോ വീഡിയോ ഗാനവുമായി 'ചത്താ പച്ച - റിങ് ഓഫ് റൗഡീസ്' ടീം

SCROLL FOR NEXT