Music

മെരുങ്ങാത്ത അച്ഛനായി സുരാജ്, കുഴങ്ങിയ മകനായി സൗബിന്‍; ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെ ആദ്യ ഗാനം 

THE CUE

സൗബിന്‍ ഷാഹിറിന്റെ അച്ഛനായി സുരാജ് വെഞ്ഞാറമ്മൂട് വേഷമിടുന്ന ചിത്രമായ ആന്‍ഡ്രോയിഡ് കുഞ്ഞപ്പാന്‍ വെര്‍ഷന്‍ 5.25 ലെ ക്യാരക്ടര്‍ സോങ്ങ് പുറത്തിറക്കി. ഗൗരവക്കാരനായ മെരുക്കിയാല്‍ മെരുങ്ങാത്ത അച്ഛനും അച്ഛന്റെ പ്രവര്‍ത്തികളില്‍ കുഴങ്ങി നില്‍ക്കുന്ന മകന്റെയും ജീവിതമാണ് ഗാനത്തില്‍. രസകരമായ സുരാജിന്റെയും സൗബിന്റെയും കോമ്പിനേഷന്‍ സീക്വന്‍സുകള്‍ കൊണ്ട് ഗാനം ശ്രദ്ധയാകര്‍ഷിക്കുകയാണ്.

റോബോട്ട് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബോളിവുഡ് ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ ഡിസൈനറായിരുന്ന രതീഷ് യു കെയാണ്. ചിത്രത്തിന്റെ ആദ്യ ടീസറുകള്‍ റോബോട്ടിനെ പ്രതിപാദിച്ചുകൊണ്ടായിരുന്നു. അടുക്കളപ്പണി ചെയ്യുന്ന, സുരാജിന്റെ അച്ഛന്‍ കഥാപാത്രത്തോട് സംസാരിക്കുന്ന റോബോട്ടായിരുന്നു ട്രെയിലറും ടീസറും. അച്ഛനെ മെരുക്കാനാണോ റോബോട്ടിനെ കൊണ്ടു വരുന്നതെന്നാണ് ഇനി കണ്ടറിയേണ്ടത്.

ചിത്രത്തിന്റെ പ്രധാനപ്പെട്ട കുറച്ചു ഭാഗങ്ങള്‍ റഷ്യയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സൗബിനെയും സുരാജിനെയും കൂടാതെ സൈജു കുറുപ്പ്, മാല പാര്‍വ്വതി, മേഘ മാത്യു തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. വസീര്‍ വിശ്വരൂപം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സാനു ജോണ്‍ വര്‍ഗീസ് കാമറ കൈകാര്യം ചെയ്തിരിക്കുന്ന കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 ന്റെ എഡിറ്റിംഗ് സൈജു ശ്രീധരനും സംഗീതം ബിജിബാലുമാണ്. ജയദേവന്‍ ചക്കടാത് സൗണ്ട് ഡിസൈനും ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനറുമായ ചിത്രം നവംബര്‍ 8 നാണ് റിലീസിനൊരുങ്ങുന്നത്.

ചിത്രത്തിനായി സ്വന്തമായി രൂപകല്‍പ്പന ചെയ്‌തെടുത്ത റോബോട്ടിനെയാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് രതീഷ് 'ദ ക്യൂ'വിനോട് മുന്‍പ് പ്രതികരിച്ചിരുന്നു.സെമി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സോടെ പ്രവര്‍ത്തിക്കുന്ന റോബോട്ടാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. പ്രധാന അഭിനേതാക്കളുടെ പ്രതിഫലത്തോളം തന്നെ റോബോട്ടിനായി ചെലവഴിച്ചിട്ടുണ്ട്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT