media

ഇന്ത്യാവിഷന്‍ ചാനലും പേരും ആര്‍ക്കും കൈമാറിയിട്ടില്ല, വ്യാജന്മാര്‍ക്കെതിരെ നിയമനടപടിയെന്ന് മുന്നറിയിപ്പ്

ഇന്ത്യാവിഷന്‍ വാര്‍ത്താ ചാനലിന്റെ പേരും സാമ്യമുള്ള ലോഗോയും ഉപയോഗിക്കുന്നതിനെതിരെ നിയമനടപടിക്ക് ചാനല്‍ ഉടമസ്ഥരായ ഇന്ത്യാവിഷന്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ്. മലയാളത്തിലെ ആദ്യ വാര്‍ത്താ ചാനലായ ഇന്ത്യാവിഷന്‍ 2015 മാര്‍ച്ചില്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. നിയമപ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച ഇന്ത്യാവിഷന്‍ ചാനലിന്റെ പേര് ഉപയോഗിച്ച് ചിലര്‍ യൂട്യൂബിലും സാമൂഹ്യമാധ്യമങ്ങളില്‍ വാര്‍ത്താ വെബ് സൈറ്റും ചാനലുകളും സമീപകാലത്ത് തുടങ്ങിയിരുന്നു. ഇത് തങ്ങളുടെ അനുമതിമോ അറിവോ ഇല്ലാതെയാണെന്ന് ഇന്ത്യാവിഷന്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ്.

ഇന്ത്യാവിഷന്‍ എന്ന പേര് ട്രേഡ് മാര്‍ക്ക് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണെന്നും ആര്‍ക്കും അവകാശം കൈമാറിയിട്ടില്ലെന്നും ഇന്ത്യാവിഷന്‍ എന്ന പേര് ദുരുപയോഗം ചെയ്ത് മാധ്യമസ്ഥാപനം തുടങ്ങുന്നവര്‍ക്കെതിരെ നടപടിയിലേക്ക് കടക്കുമെന്നും റസിഡന്റ് ഡയറക്ടര്‍ ജമാലുദ്ദീന്‍ ഫറൂഖി ദ ക്യു'വിനോട് പ്രതികരിച്ചു.

ടെലികാസ്റ്റിംഗ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് എന്നതിനൊപ്പം സോഷ്യല്‍ മീഡിയ, വെബ് പോര്‍ട്ടല്‍ എന്നീ പ്ലാറ്റ്‌ഫോമുകളിലും ഇന്ത്യാവിഷന്‍ എന്ന പേര് മറ്റൊരു കമ്പനിക്ക് ഉപയോഗിക്കാന്‍ അവകാശമില്ലെന്ന് ട്രേഡ് മാര്‍ക്ക് കോഷന്‍ നോട്ടീസില്‍ ഇന്ത്യാവിഷന്‍ ചാനലിന്റെ നിയമപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന എന്‍ രഘുപതി, എന്‍ ആര്‍ ശ്രീനാഥ് എന്നിവര്‍ അറിയിക്കുന്നു.

2003 ജൂലൈ 14നാണ് ഇന്ത്യാവിഷന്‍ വാര്‍ത്താ ചാനല്‍ ആരംഭിച്ചത്. യെസ് ഇന്ത്യാവിഷന്‍ എന്ന പേരില്‍ യൂത്ത് ചാനലും പിന്നീട് ആരംഭിച്ചു.

കഥാപാത്രങ്ങൾക്ക് പേരിടാൻ ഇവരുടെ അനുമതി വേണമെന്ന അവസ്ഥ, സെൻസർ ബോർഡ് നടപടികൾക്കെതിരെ പ്രതിഷേധിക്കും: ബി. രാകേഷ്

ഇന്ത്യാവിഷന്‍ പേരും സമാന ലോഗോയും ഉപയോഗിക്കുന്ന മാധ്യമവുമായി ബന്ധമില്ല, വ്യാജ നീക്കത്തിന് എതിരെ നിയമ നടപടി സ്വീകരിക്കും; എം.കെ.മുനീര്‍

'പാതിരാത്രി' റോഡിൽ ഡാൻസ് കളിച്ചു; നവ്യ നായരെ 'പൊലീസ് പിടിച്ചു', 'പാതിരാത്രി' പ്രൊമോഷന്‍ വീഡിയോ

ഉള്ളൊഴുക്ക്, ഭ്രമയുഗം.. ഇനി 'പാതിരാത്രി'; പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഛായാഗ്രഹണ മികവുമായി ഷഹനാദ് ജലാൽ

കൊച്ചി കപ്പൽ അപകടം: മത്സ്യങ്ങളിൽ വിഷം കലർന്നിട്ടുണ്ടോ?

SCROLL FOR NEXT