media

കെ.മാധവന്‍ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ഫെഡറേഷന്‍ പ്രസിഡന്റ്

സ്റ്റാര്‍ ആന്‍ഡ് ഡിസ്‌നി ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായ കെ.മാധവനെ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ഫെഡറേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുത്തു. 21ാമത് വാര്‍ഷിക ജനറല്‍ ബോഡിയിലാണ് തീരുമാനം. സോണി പിക്‌ചേഴ്‌സ് എംഡി എന്‍ പി സിംഗ് ആയിരുന്നു ഐബിഎഫ് പ്രസിഡന്റ്. രണ്ട് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് കെ. മാധവന്‍ ഐബിഎഫ് തലപ്പത്തെത്തിയത്.

2020 ജനുവരി ആദ്യമാണ് സ്റ്റാര്‍ ആന്‍ഡ് ഡിസ്‌നി ഇന്ത്യയുടെ തലപ്പത്തേക്ക് കെ മാധവന്‍ നിയോഗിക്കപ്പെട്ടത്.. സ്റ്റാര്‍ ആന്‍ഡ് ഡിസ്‌നിയുടെ ഇന്ത്യയുടെ കണ്‍ട്രി മാനേജര്‍ ചുമതലയാണ് കെ മാധവന് ലഭിച്ചത്. സ്റ്റാര്‍ ഇന്ത്യയുടെ സൗത്ത് ബിസിനസ് മാനേജിംഗ് ഡയറക്ടറാണ് മാധവന്‍. സഞ്ജയ് ഗുപ്ത രാജിവച്ച ഒഴിവിലേക്കാണ് നിയമനം. ഗൂഗിള്‍ ഇന്ത്യയുടെ കണ്‍ട്രി മാനേജര്‍, വൈസ് പ്രസിഡന്റ് ചുമതല ഏറ്റെടുക്കാനാണ് സഞ്ജയ് ഗുപ്ത സ്റ്റാര്‍ ആന്‍ഡ് ഡിസ്‌നി വിട്ടത്.

റുപ്പര്‍ട്ട് മര്‍ഡോക്കിന് കീഴിലുള്ള ട്വന്റീത് സെഞ്ച്വറി ഫോക്്സിന്റെ ഭൂരിഭാഗം ഓഹരികളും രണ്ട് വര്‍ഷം മുമ്പാണ് വാള്‍ട് ഡിസ്‌നി വാങ്ങിയത്. ജൂണ്‍ 2018ലായിരുന്നു 5240 കോടിയുടെ ഏറ്റെടുക്കല്‍. ഫോക്‌സ് സ്റ്റാറിന്റെ ഫിലിം സ്റ്റുഡിയോ, ടെലിവിഷന്‍ ബിസിനസ്, ജനപ്രിയ വിനോദ പരിപാടികള്‍, നാഷനല്‍ ജിയോഗ്രഫിക്, സ്റ്റാര്‍ ഇന്ത്യ, ഹോട്ട് സ്റ്റാര്‍, ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ്, എന്നിവ നിലവില്‍ ഡിസ്‌നിയുടെ ഉടമസ്ഥതയിലാണ്. സ്റ്റാര്‍ ഇന്ത്യയുടെ കീഴില്‍ ഇന്ത്യയില്‍ എട്ട് ഭാഷകളിലായി ഏഷ്യാനെറ്റ്, സ്റ്റാര്‍ വിജയ് ഉള്‍പ്പെടെ 69 ടിവി ചാനലുകള്‍ ഉണ്ട്.

ഇന്ത്യാ ടിവി ചെയര്‍മാന്‍ രജത് ശര്‍മ്മ, സിദ്ധാര്‍ത്ഥ് ജയിന്‍, വയകോം 18 പ്രതിനിധി രാഹുല്‍ ജോഷി എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ശശി ശേഖറാണ് ട്രഷറര്‍.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT