Entertainment

മറിയം വന്ന് വിളക്കൂതി ഈ ആഴ്ച്ച, ഒറ്റ രാത്രിയിലെ കഥയുമായി പ്രേമം ടീം 

THE CUE

തൊണ്ണൂറുകളിലെ സ്‌കൂള്‍-കോളജ് നൊസ്റ്റാള്‍ജിയയുമായി 'മറിയം വന്ന് വിളക്കൂതി' 31ന് പ്രേക്ഷകരിലേയ്ക്ക്. നവാഗതനായ ജെനിത് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. സിജു വിത്സണ്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, അല്‍ത്താഫ് സലിം തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. സുഹൃത്തുക്കളായ നാല് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഒറ്റരാത്രിയിലെ തുടര്‍ച്ചയായ മൂന്നുമണിക്കൂര്‍ നീളുന്ന സംഭവങ്ങളാണ് പ്രധാന പ്രമേയം.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ആന്റണി വര്‍ഗീസ്, ഉണ്ണി മുകുന്ദന്‍, സാനിയ ഇയ്യപ്പന്‍, മിയ തുടങ്ങിയ മലയാളത്തിലെ പ്രമുഖ താരങ്ങളാണ് ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറുകളും പുറത്തുവിട്ടിരുന്നത്. ഔട്ട് ആന്‍ഡ് ഔട്ട് ഫണ്‍ എന്റര്‍ടെയ്‌നര്‍ എന്ന സൂചന നല്‍കുന്നതാണ് സിനിമയുടെ ട്രയിലറുകളും ലിറിക്കല്‍ വീഡിയോയും. ഹോസ്റ്റല്‍ ജീവിതവും ഉഴപ്പന്‍ ഫ്രണ്ട്‌സും ഒക്കെയായി തരികിടയും തമാശകളും നിറച്ചാണ് ട്രെയിലറുകള്‍ ഒരുക്കിയിരിക്കുന്നത്. 'ഇതിഹാസ' സിനിമയുടെ നിര്‍മ്മാതാവായിരുന്ന രാജേഷ് അഗസ്റ്റിനാണ് ചിത്രം നിര്‍മിക്കുന്നത്. 'ഇതിഹാസ നിര്‍മാതാവില്‍ നിന്നും വരുന്ന അടുത്ത വട്ട് ' എന്ന അടിക്കുറിപ്പോടെയായിരുന്നു അണിയറപ്രവര്‍ത്തകര്‍ ചിത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

സിനോജ് അയ്യപ്പന്‍ ക്യാമറയും അപ്പു ഭട്ടതിരി എഡിറ്റിംഗും വാസിം-മുരളി സംഗീത സംവിധാനവും ചെയ്തിരിക്കുന്നു. പ്രശാന്ത് പിള്ളയാണ് അഡീഷണല്‍ സോംഗ്സ്. വിനായക് ശശികുമാര്‍, ഇമ്പാച്ചി, സന്ദൂപ് നാരായണന്‍, മുരളി കൃഷ്ണന്‍ എന്നിവരാണ് ഗാനരചന. മനു ജഗദ് ആര്‍ട്ട്. വൈശാഖ് രവി കോസ്റ്റിയൂംസ്. റോണക്സ് സേവ്യര്‍ മേക്കപ്പ്.

കേസിന്റെ ഭാഗമാകാൻ റെഡി അല്ലേ; 'പെണ്ണ് കേസ്' നാളെ തിയറ്ററുകളിൽ

'2007 കാലഘട്ടത്തിൽ ഒരു സ്ത്രീ നടത്തിയ തട്ടിപ്പിൽ നിന്ന് പ്രചോദനം കൊണ്ട സിനിമ'; പെണ്ണ് കേസിനെക്കുറിച്ച് സംവിധായകൻ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

ഓസ്കർ 2026; മികച്ച ചിത്രത്തിനായുള്ള നാമനിർദേശപട്ടികയിൽ ഇടം നേടി കാന്താരയും തൻവി ദി ഗ്രേറ്റും

ഇന്ത്യൻ സംഗീതത്തിന്‍റെയും കലകളുടെയും സംഗമം “രംഗോത്സവ് – ദ് ഇന്ത്യൻ നൈറ്റ്” ഈ മാസം 18ന് ഷാർജയിൽ

SCROLL FOR NEXT