Entertainment

മാമാങ്കത്തില്‍ സംഭാഷണ രചയിതാവായി ശങ്കര്‍ രാമകൃഷ്ണന്‍, റിലീസ് നാല് ഭാഷകളില്‍ 

THE CUE

സംവിധായകനെ മാറ്റിയതിന് പിന്നാലെ ബിഗ് ബജറ്റില്‍ പ്രധാന ഭാഗങ്ങള്‍ ഉള്‍പ്പെടെ റീ ഷൂട്ട് ചെയ്യുകയാണ് മമ്മൂട്ടി ചിത്രമായ മാമാങ്കം. ആദ്യ ഷെഡ്യൂളില്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച സജീവ് പിള്ളയ്ക്ക് പകരം എം പദ്മകുമാര്‍ സംവിധായകനായപ്പോള്‍ തിരക്കഥയിലും സംഭാഷണത്തിലും പുതിയ രചയിതാവെത്തി. സംവിധായകനും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണനാണ് മാമാങ്കത്തിന്റെ സംഭാഷണവും അഡാപ്റ്റഡ് സ്‌ക്രീന്‍ പ്ലേയും.

എറണാകുളം നെട്ടൂരില്‍ 20 ഏക്കറില്‍ സജ്ജീകരിച്ച കൂറ്റന്‍ സെറ്റിലാണ് ഒന്നരമാസത്തോളം നീണ്ട ചിത്രീകരണം. ബോളിവുഡ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് സെറ്റ് സന്ദര്‍ശിക്കുന്നുവെന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്. പദ്മകുമാര്‍ സംവിധാനം ഏറ്റെടുത്തതിന് പിന്നാലെ കണ്ണൂരിലെ കണ്ണവം വനത്തിലായിരുന്നു ആദ്യ ഷെഡ്യൂള്‍. ഉണ്ണി മുകുന്ദനും ഈ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്തിരുന്നു. ഉണ്ടയ്ക്ക് പിന്നാലെ ബോളിവുഡ് ആക്ഷന്‍ കൊറിയോഗ്രഫര്‍ ശ്യാം കൗശല്‍ ആണ് സംഘട്ടന സംവിധാനം. . മനോജ് പിള്ളയാണ് ക്യാമറ. മമ്മൂട്ടി ചിത്രമായ പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ ചിത്രീകരിച്ചതും മനോജ് പിള്ളയാണ്.

മാമാങ്കം വേദിയും സാമൂതിരിയുടെ കൊട്ടാരവും നിലപാട് തറയും ചന്തയും ഉള്‍ക്കൊള്ളുന്നതാണ് സെറ്റ്. അതിരപ്പിള്ളി, വാഗമണ്‍, ഒറ്റപ്പാലം, കളമശേരി എന്നിവിടങ്ങളിലും സിനിമ ചിത്രീകരിച്ചിരുന്നു.

ഒരു നാട്ടുരാജാവിന്റെ വിശ്വസ്ഥനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മാണം. 17ാം നൂറ്റാണ്ടില്‍ നാട്ടുരാജ്യങ്ങള്‍ തമ്മിലുണ്ടായ യുദ്ധവും ചാവേറുകളുടെ മാമാങ്കവും കളരിപ്പയറ്റ് മുന്‍നിര്‍ത്തിയുള്ള യുദ്ധമുറകളുമായിരിക്കും സിനിമയുടെ ആകര്‍ഷണം എന്നറിയുന്നു.

ജോസഫ് എന്ന സിനിമയുടെ വിജയത്തിന് പിന്നാലെ എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രവുമാണ് മാമാങ്കം. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് മാമാങ്കം റിലീസ് ചെയ്യുന്നത്.

യുഎഇ പൊതുമാപ്പ് നീട്ടി

സാദിഖലി തങ്ങള്‍ക്കെതിരായ പ്രസ്താവന, സിഐസി, ഖാസി ഫൗണ്ടേഷന്‍; ലീഗിനും സമസ്തയ്ക്കും ഇടയില്‍ സംഭവിക്കുന്നതെന്ത്?

ലാ ഡെക്കോർ ഇവെന്റ്‌സിന് തുടക്കമായി, ലിസ്റ്റിൻ സ്റ്റീഫൻ, സുജിത് നായർ, ശ്യാം മോഹൻ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു

'മുന്നറിയിപ്പിലെ രാഘവൻ കൺവിൻസിംഗ് ആകുന്നത് സാധാരണ പെരുമാറ്റം കൊണ്ടാണ്': സഞ്ജു ശിവറാം

'മുറയുടെ ട്രെയ്‌ലർ അത്യുഗ്രൻ'; ടീമിന് അഭിനന്ദനങ്ങളുമായി ലോകേഷ് കനകരാജ്

SCROLL FOR NEXT