Entertainment

‘ഇന്നാട്ടില് ജനിച്ചിക്കണങ്കില് പടച്ചോനാണെ ഞമ്മളിബടത്തന്നെ ജീവിക്കും’; പൗരത്വ നിയമത്തിനെതിരെ ‘സിറ്റിസണ്‍ നമ്പര്‍ 21’

THE CUE

പൗരത്വ നിയമത്തിനെതിരെ ഒരു മലബാറിയന്‍ റാപ്. ഏറനാടന്‍ ശൈലിയില്‍ മാപ്പിളമാരുടെ ചരിത്രം പറയുന്ന 'സിറ്റിസണ്‍ നമ്പര്‍ 21' എന്ന മ്യൂസിക് വീഡിയോ ആസ്വാദകശ്രദ്ധ നേടുന്നു. പി.സന്ദീപാണ് സംവിധാനം. സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ സരസ ബാലുശ്ശേരിയാണ് വീഡിയോയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സ്ട്രീറ്റ് അക്കാഡമിക്‌സ് ബാന്‍ഡിലെ റാപ്പര്‍ ഹാരിസ് സലീമാണ് മറ്റൊരു ലീഡ് റോളില്‍ എത്തുന്നത്. സംവിധായകന്‍ സക്കരിയയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു വീഡിയോ റിലീസ് ചെയ്തത്.

'സ്വാതന്ത്രത്തിനായി പോരാടിയ ഉപ്പുപ്പാമാരുടെ പേരക്കുട്ടികളോടാണ് പൗരത്വം ചോദിക്കുന്നത്, പൗരത്വം തെളിയിക്കാന്‍ ഞങ്ങള്‍ക്ക് സൗകര്യമില്ല', സരസ ബാലുശ്ശേരിയുടെ ശബ്ദത്തില്‍ തനി മലബാര്‍ ശൈലിയുളള പഞ്ചുളള ഡയലോഗുകളാണ് വീഡിയോയുടെ പ്രത്യേകത. മലയാളത്തിലുളള വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് നിസാം പാരിയാണ്. ഇംഗ്ലിഷ് റാപ് എഴുതി ആലപിച്ചിരിക്കുന്നത് ഹാരിസ് സലീമാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വിന്‍ഡോ സീറ്റ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഹംഭി പ്രൊഡക്ഷന്‍ ഹൗസാണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. അഫ്‌നാസ്, നിസാം കദ്രി എന്നിവരാണ് ക്യാമറ. ബിജിബാലിന്റെ യൂട്യൂബ് ചാനലായ ബോധി സൈലന്റ് സ്‌കേപിലാണ് വീഡിയോ എത്തിയിട്ടുളളത്.

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

SCROLL FOR NEXT