‘ചീനാറിന്‍ തോട്ടം മുഴുവന്‍ ചോര മണക്കുന്നേ’; കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധ ഗാനവുമായി ബിജിബാല്‍

‘ചീനാറിന്‍ തോട്ടം മുഴുവന്‍ ചോര മണക്കുന്നേ’; കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധ ഗാനവുമായി ബിജിബാല്‍

പൗരത്വഭേദഗതി നിയമത്തിനെ തുടര്‍ന്ന് രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി ബിജിപാലിന്റെ പുതിയ ഗാനം. കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനമുന്നയിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ബികെ ഹരിനാരായണനാണ്. ബിജിബാല്‍ തന്നെ ആലപിച്ച ഗാനം താരത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ റിലീസ് ചെയ്തു.

രാജ്യത്തെ തൊഴിലില്ലായ്മയും നോട്ട് നിരോധനവും എല്ലാം പ്രതിപാദിക്കുന്ന 3 മിനിറ്റ് ദൈര്‍ഘ്യമുള്ള ലിറിക് വീഡിയോ ആരംഭിക്കുന്നത് ആസാദി മുദ്രാവാക്യങ്ങളോട് കൂടിയാണ്. കശ്മീരിലെ നിരോധനാജ്ഞയും, ജെഎന്‍യുവിന് നേരെയുള്ള കേന്ദ്രസര്‍ക്കാര്‍ ആക്രമണവും, എതിര്‍ ശബ്ദങ്ങള്‍ അടിച്ചമര്‍ത്താനുള്ള ശ്രമവും കര്‍ഷക ആത്മഹത്യയുമെല്ലാം വരികളിലുണ്ട്, രാജ്യത്തിന്റെ നാളെയുടെ ഭാവിയെക്കുറിച്ചും ഗാനത്തില്‍ ചോദ്യമുയര്‍ത്തുന്നു,

വരികളിലൂടെ പങ്കുവെയ്ക്കുന്ന സാഹചര്യങ്ങളെ സൂചിപ്പിക്കുന്ന വീഡിയോകള്‍ തന്നെയാണ് ലിറിക്കല്‍ വീഡിയോയ്ക്കായി ഉപയോഗിച്ചിരിക്കുന്നതും. റസല്‍ പരീതാണ് മോണോക്രോം ഇഫക്ടില്‍ ലിറിക്കല്‍ വീഡിയോ ഒരുക്കിയിരിക്കുന്നത്. കീബോര്‍ഡ് ജിബിന്‍ ഗോപാല്‍ ഗിത്താര്‍ സന്ദീപ് മോഹന്‍.

‘ചീനാറിന്‍ തോട്ടം മുഴുവന്‍ ചോര മണക്കുന്നേ’; കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധ ഗാനവുമായി ബിജിബാല്‍
‘പന്ത് കൊണ്ടൊരു നേര്‍ച്ച’, പൗരത്വ ഭേദഗതിക്കെതിരെ പന്ത് തട്ടി പ്രതിഷേധം, കായിക പ്രേമികളെ ക്ഷണിച്ച് സംഘാടകര്‍ 

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in