Entertainment

ജ്യോതികയും കാര്‍ത്തിയും ആദ്യമായി ഒന്നിച്ച്, ജീത്തു വീണ്ടും തമിഴില്‍ 

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ പേരിടാ ചിത്രത്തില്‍ സത്യരാജ്, ആന്‍സണ്‍ പോള്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

THE CUE

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തില്‍ കാര്‍ത്തിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്നു.കമലഹാസനെ നായകനാക്കി ദൃശ്യത്തിന്റെ തമിഴ് റീമേക്ക് ആയ പാപനാസത്തിന് ശേഷം ജീത്തു തമിഴില്‍ ചെയ്യുന്ന പുതിയ ചിത്രത്തില്‍ കാര്‍ത്തി ജ്യോതികയുടെ സഹോദരനായാണ് അഭിനയിക്കുന്നത്. മലയാളത്തില്‍ നിന്ന് നിഖില വിമല്‍ നായികയായി ഈ ചിത്രത്തില്‍ എത്തുന്നു. സിനിമയുടെ ഷൂട്ടിംഗ് ഗോവയില്‍ ആരംഭിച്ചു.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ പേരിടാ ചിത്രത്തില്‍ സത്യരാജ്, ആന്‍സണ്‍ പോള്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഹരീഷ് പേരാടിയും ചിത്രത്തില്‍ മറ്റൊരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ചിത്രത്തില്‍ 96ലൂടെ ശ്രദ്ധേയനായ ഗോവിന്ദ് വസന്ത സംഗീത സംവിധാനവും ആര്‍.ഡി. രാജശേഖര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.ജ്യോതികയുടെ സഹോദരന്‍ സൂരജാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തു.

കാളിദാസ് നായകന്‍ ആയ മിസ്റ്റര്‍ ആന്റ് മിസിസ് റൗഡി ആണ് ജീത്തു ജോസഫ് മലയാളത്തില്‍ ഒടുവില്‍ ചെയ്ത സിനിമ. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതിയാണ് കാര്‍ത്തിയുടെതായി റിലീസ് ചെയ്യാന്‍ പോകുന്ന പുതിയ ചിത്രം.നല്ലൊരു തിരക്കഥ വന്നാല്‍ തീര്‍ച്ചയായും കാര്‍ത്തിയ്‌ക്കൊപ്പം അഭിനയിക്കും എന്ന് മുന്‍പ് ജ്യോതിക പറഞ്ഞിരുന്നു.

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

വയനാട്ടുകാരനായ എനിക്ക് മലകയറാൻ എന്ത് പ്രായം? 74-ാം വയസിൽ എവറസ്റ്റ് കയറിയ ടി.ജെ.മാഴ്സ് അഭിമുഖം

‘തൂഫാൻ തദ്ദേശം’; ഇനി തെരുവിലിറങ്ങി പോരാടാൻ അമ്മമാരും 

SCROLL FOR NEXT