Entertainment

വേടനെതിരെ ഉയര്‍ന്ന ലൈംഗികാരോപണം; മുഹ്‌സിന്‍ പാരാരിയുടെ ആല്‍ബം 'ഫ്രം എ നേറ്റീവ് ഡോട്ടര്‍' നിര്‍ത്തിവെച്ചു

ദി റൈറ്റിംഗ് കമ്പനിയുടെ ബാനറില്‍ മുഹ്‌സിന്‍ പാരാരി സംവിധാനം ചെയ്യുന്ന പുതിയ മ്യൂസിക് വീഡിയോ '' ഫ്രം എ നേറ്റീവ് ഡോട്ടര്‍' നിര്‍ത്തിവെച്ചു. വേടനെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തിന്റെ പശ്ചാത്തലത്തിലാണ് മ്യൂസിക് വീഡിയോ നിര്‍ത്തിവെച്ചത്.

പ്രശ്‌നത്തിന് ബന്ധപ്പെട്ടവര്‍ നീതിയുക്തമായ പരിഹാരം കാണുന്നതുവരെ മ്യൂസിക് വീഡിയോയുമായി ബന്ധപ്പെട്ട എല്ലാ വര്‍ക്കുകളും നിര്‍ത്തിവെക്കുകയാണെന്ന് ദ റൈറ്റിംഗ് കമ്പനി അറിയിച്ചു.

ആരോപണങ്ങള്‍ അതീവ ഗൗരവതരമാണെന്നും അടിയന്തിര ഇടപെടലും പരിഹാരവും ആവശ്യപ്പെടുന്നതാണെന്നും ദ റൈറ്റിംഗ് കമ്പനി വ്യക്തമാക്കി.

സംവിധായകനും എഴുത്തുകാരനുമായ മുഹ്‌സിന്‍ പാരാരിയുടെ നേറ്റീവ് ബാപ്പ, ഫ്യൂണറല്‍ ഓഫ് എ നേറ്റീവ് സണ്‍ സീരീസിലെ മൂന്നാമത്തെ മ്യൂസിക് വീഡിയോ ആയിരുന്നു ഫ്രം എ നേറ്റീവ് ഡോട്ടര്‍. ആല്‍ബത്തിന് സംഗീതം ഒരുക്കുന്നത് ഗോവിന്ദ് വസന്തയായിരുന്നു.

ഗായികയായ ചിന്മയിയും എന്‍ജോയ് എന്‍ജാമിയിലൂടെ സുപരിചിതനായ അറിവും സ്ട്രീറ്റ് അക്കാദമിക്‌സ് അംഗമായ റാപ്പര്‍ ഹാരിസും ഒരുമിക്കുന്ന ആല്‍ബം കൂടിയായിരുന്നു ഫ്രം എ നേറ്റീവ് ഡോട്ടര്‍.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT