Filmy Features

ആസിഫലിയുടെ പോര്‍ട്ട്ഫോളിയോ കണ്ടാല്‍ തന്നെ വിളിക്കാന്‍ തോന്നുമായിരുന്നു, നിവിന്റെ റോളിന് കറക്ടായി തോന്നിയ മറ്റൊരാള്‍:വിനീത് ശ്രീനിവാസന്‍

നിവിന്‍ പോളി ഉള്‍പ്പെടെ അഞ്ച് പുതുമുഖങ്ങളെ മലയാളത്തിന് പരിചയപ്പെടുത്തിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ് റിലീസ് ചെയ്ത് പത്ത് വര്‍ഷം പിന്നിടുന്നു.

മലര്‍വാടി ആര്‍ട്‌സ് ക്ലബ് ഓഡിഷന് ആസിഫലിയുടെ പോര്‍ട്ട് ഫോളിയോ വന്നിരുന്നുവെന്ന് വിനീത് ശ്രീനിവാസന്‍ ദ ക്യു' അഭിമുഖത്തില്‍. ഇന്നുവരെ കണ്ടതില്‍ വച്ച് ഏറ്റവും ബ്യൂട്ടിഫുള്‍ ആയ പോര്‍ട്ട് ഫോളിയോ ആസിഫിന്റേതായിരുന്നു. അത് കണ്ടാല്‍ തന്നെ വിളിക്കാന്‍ തോന്നുമായിരുന്നു. മലര്‍വാടി തുടങ്ങുംമുമ്പേ ആസിഫലി ഋതുവില്‍ അഭിനയിച്ചിരുന്നു.

നിവിന്‍ പോളി അവതരിപ്പിച്ച പ്രകാശന്റെ റോളിലേക്ക് നോക്കിയ ഒരാള്‍ ഇപ്പോള്‍ മുന്‍നിര ക്യാമറമാന്‍ ആയ റോബി രാജ് ആയിരുന്നു. റോബിയെ ഓഡിഷന് വിളിച്ചപ്പോള്‍ ഛായാഗ്രഹണം പഠിക്കാന്‍ രാജീവ് മേനോന്റെ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞു. നിവിന്റെ റോളിന് കറക്ടായി തോന്നിയ ഒരാള്‍ റോബിയായിരുന്നു. സോറി ഇപ്പോള്‍ ആക്ടിംഗ് നോക്കുന്നില്ലെന്നായിരുന്നു മറുപടി.

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT