Filmy Features

'മോഹന്‍ലാല്‍ മാത്രമല്ല മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍': തിയേറ്റര്‍ ഉടമകള്‍ ഇനി മരക്കാറിന് പിന്നാലെ പോകില്ലെന്ന് വിജയകുമാര്‍

മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രന് പിന്നാലെ തിയേറ്റര്‍ ഉടമകള്‍ ഇനി പോകില്ലെന്ന് ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍. മലയാളത്തില്‍ മോഹന്‍ലാല്‍ മാത്രമല്ല സൂപ്പര്‍സ്റ്റാര്‍ എന്നും വിജയകുമാര്‍ ദ ക്യുവിനോട് പ്രതികരിച്ചു. മരക്കാറിന്റെ ഒടിടി റിലീസ് ആണെന്ന് തീരുമാനം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ആമസോണിലായിരിക്കും സിനിമ റിലീസ് ചെയ്യുക എന്നാണ് വിവരം.

പട്ടിണി കിടന്ന സാഹചര്യത്തില്‍ പോലും ഇന്ന് വരെ മലയാളത്തില്‍ ഒരു സിനിമയ്ക്കും കിട്ടാത്ത രീതിയിലുള്ള ഓഫറുകളാണ് തിയേറ്റര്‍ ഉടമകള്‍ മരക്കാറിന് നല്‍കിയത്. അത് ഒരിക്കലും സാമ്പത്തിക ലാഭം ലക്ഷ്യമാക്കിയല്ല. മറിച്ച് മരക്കാര്‍ എന്ന വലിയ സിനിമ വലിയ കാന്‍വാസില്‍ കാണണമെന്ന ജനങ്ങളുടെയും മോഹന്‍ലാലിന്റെ ആരാധകരുടെയും ആഗ്രഹത്തെ മാനിച്ചുകൊണ്ടാണ് അവസാനം വരെ ഉടമകള്‍ ശ്രമിച്ചതെന്നും വിജയകുമാര്‍.

തിയേറ്ററുകാര്‍ ഇനി മരക്കാറിന് പിന്നാലെ പോകുന്നില്ല

തിയേറ്റര്‍ ഉടമകള്‍ മരക്കാര്‍ സംബന്ധിച്ച എല്ലാ വിഷയങ്ങളില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്. തിയേറ്ററുകാര്‍ ഇനി മരക്കാറിന് പിന്നാലെ പോകുന്നില്ല. സത്യത്തില്‍ മരക്കാര്‍ ഒടിടിയിലേക്ക് കൊടുക്കാനുള്ള കാരണങ്ങള്‍ ഉണ്ടാക്കുകയാണ് ആന്റണി പെരുമ്പാവൂര്‍ ചെയ്തത്. കാരണം തിയേറ്ററുകളില്‍ നിന്ന് 40 കോടി രൂപയാണ് അദ്ദേഹം അഡ്വാന്‍സായി ചോദിച്ചത്. പിന്നെ ഞങ്ങള്‍ സംസാരിച്ച് 15 കോടി രൂപ വരെ അഡ്വാന്‍സ് കൊടുക്കാമെന്ന് പറഞ്ഞിരുന്നു. പിന്നെ മേശപ്പുറത്ത് ഇട്ട് വിലപേശേന്റെ സാധനമല്ല മരക്കാര്‍ എന്ന് പറഞ്ഞുകൊണ്ട് ഞങ്ങള്‍ പിന്‍മാറുകയായിരുന്നു. 15 കോടി രൂപ അഡ്വാന്‍സും 21 ദിവസം 500 സ്‌ക്രീനുമാണ് ഞങ്ങള്‍ ഓഫര്‍ ചെയ്തത്. എന്നാല്‍ അതില്‍ അദ്ദേഹം തൃപ്തനായില്ല. അതിനാല്‍ മരക്കാര്‍ ഒടിടിയിലേക്ക് പോവുകയാണ് ഉണ്ടായത് എന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്.

പ്രേക്ഷകര്‍ മരക്കാര്‍ വലിയ കാന്‍വാസില്‍ കാണാന്‍ വേണ്ടി അവസാനം വരെ ശ്രമിച്ചു

തിയേറ്റര്‍ ഉടമകള്‍ പട്ടിണി കിടന്ന സാഹചര്യത്തില്‍ പോലും ഇന്ന് വരെ മലയാളത്തില്‍ ഒരു സിനിമയ്ക്കും കിട്ടാത്ത രീതിയിലുള്ള ഓഫറുകളാണ് ഞങ്ങള്‍ മരക്കാറിന് കൊടുത്തത്. എങ്ങനെയും മരക്കാര്‍ തിയേറ്ററില്‍ കൊണ്ടുവരണം എന്ന ആഗ്രഹത്തിന്റെ പുറത്താണ് ഞങ്ങള്‍ ഇത് ചെയ്തത്. അത് ഒരിക്കലും സാമ്പത്തിക ലാഭം ലക്ഷ്യമാക്കിയല്ല. മറിച്ച് മരക്കാര്‍ എന്ന വലിയ സിനിമ വലിയ കാന്‍വാസില്‍ കാണണമെന്ന ജനങ്ങളുടെയും മോഹന്‍ലാലിന്റെ ആരാധകരുടെയും ആഗ്രഹത്തെ മാനിച്ചുകൊണ്ടാണ് ഞങ്ങള്‍ അതിന് വേണ്ടി അവസാനം വരെ ശ്രമിച്ചത്. അവസാനം ഒരു നിവര്‍ത്തിയും ഇല്ലാത്ത സാഹചര്യത്തിലാണ് ഞങ്ങള്‍ പിന്‍മാറിയത്.

മോഹന്‍ലാല്‍ മാത്രമല്ല മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍

മോഹന്‍ലാല്‍ മാത്രമല്ല മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍. ഒട്ടനവധി സ്റ്റാറുകള്‍ മലയാളത്തിലുണ്ട്. അവരുടെ സിനിമകള്‍ക്കും ജനങ്ങളെ തിയേറ്ററിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കും. അതുകൊണ്ട് തന്നെ അവരെ ആരെയും ചെറുതായി കാണാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല. പിന്നെ സ്റ്റാറിന്റെ സാനിധ്യമല്ല. ഒരു സിനിമയുടെ കണ്ടന്റാണ് ആ സിനിമയുടെ ലൈഫ്. അതാണ് ജനത്തെ ആകര്‍ഷിക്കുന്നത് എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും മരക്കാര്‍ തിയേറ്ററിലേക്ക് വേണ്ട എന്ന് തീരുമാനിച്ചാല്‍ നമുക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. ഇനി ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന സിനിമകളെല്ലാം ഒടിടിയിലേക്കാണ് എന്ന് തീരുമാനിച്ചാല്‍ നമുക്ക് എന്ത് ചെയ്യാന്‍ സാധിക്കും. അതുപോലെ മോഹന്‍ലാല്‍ അഭിനയിക്കുന്ന സിനിമകള്‍ ഒടിടിയിലേക്കാണെന്ന് അദ്ദേഹം തീരുമാനിച്ചാല്‍ എന്ത് ചെയ്യാന്‍ സാധിക്കും. അതുകൊണ്ട് ഇതൊന്നും തിയേറ്ററിനെ സംബന്ധിച്ച് ഒരു വിഷയമല്ല. ജയന്‍ മരിച്ചിട്ടും പ്രേം നസീര്‍ മരിച്ചിട്ടും മലയാള സിനിമ മുന്നോട്ട് പോയി. അതുകൊണ്ട് ആരുണ്ട് ആരില്ല എന്നത് തിയേറ്ററിനെ സംബന്ധിച്ചടത്തോളം വലിയ വിഷയമല്ല. ഇത് കലയുമായി ബന്ധപ്പെട്ട കാര്യമാണ്. അത് മുന്നോട്ട് പോയിക്കൊണ്ടേ ഇരിക്കും. മോഹന്‍ലാല്‍ എന്ന നടന് വേണമെങ്കില്‍ അതിനൊപ്പം സഞ്ചരിക്കാം. ഇല്ലെങ്കില്‍ അദ്ദേഹത്തിന് പിന്നോട്ട് സഞ്ചരിക്കാം. അത് ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT