Filmy Features

'ഭീഷ്മപര്‍വ്വം നൽകിയത് സ്വപ്നതുല്യമായ തുടക്കം'; ആദ്യസംവിധാനം കോമഡി എന്റര്‍ടെയ്‌നറായിരിക്കുമെന്ന് ദേവദത്ത് ഷാജി

കൊവിഡ് ലോക്ഡൗണിന് ശേഷം തിയ്യേറ്ററുകളിലേക്ക് പ്രേക്ഷകര്‍ എത്തിത്തുടങ്ങിയപ്പോള്‍ മലയാള സിനിമയ്ക്ക് ഒരു ബിഗ് ഓപ്പണിംഗ് ആവശ്യമായിരുന്നു. തിയ്യേറ്ററുകള്‍ നൂറ് ശതമാനം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് തുറന്നുകൊടുത്തപ്പോള്‍ മലയാള സിനിമയ്ക്ക് വേണ്ട ആ ഓപ്പണിംഗ് നല്‍കിയത് അമല്‍ നീരദ് - മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ ഭീഷ്മപര്‍വ്വം ആയിരുന്നു. മൈക്കിള്‍ അഞ്ഞൂറ്റിക്കാരന്‍ എന്ന മമ്മൂട്ടിയുടെ മറ്റൊരു മാസ്സ് കാരക്ടറെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച തിരക്കഥാകൃത്തുക്കളില്‍ ഒരാളായിരുന്നു ദേവദത്ത് ഷാജി. ഷോര്‍ട്ട്ഫിലിമുകളിലൂടെ തുടക്കം കുറിച്ച് സഹസംവിധായകനായും പിന്നീട് തിരക്കഥാകൃത്തായും മാറിയ ദേവദത്ത് ഇപ്പോള്‍ സംവിധായകനായും അരങ്ങേറ്റം കുറിക്കുകയാണ്.

ജാന്‍എമന്‍, ജയ ജയ ജയ ജയഹേ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച ചിയേര്‍സ് എന്റര്‍ടൈന്മെന്റാണ് ദേവദത്തിന്റെ അരങ്ങേറ്റചിത്രം നിര്‍മിക്കുന്നത്. ചിത്രം ഈ വര്‍ഷം രണ്ടാം പകുതിയോടെ ഷൂട്ടിംങ് ആരംഭിക്കുമെന്നും, അടുത്ത വര്‍ഷം തിയേറ്ററുകളില്‍ എത്തുമെന്നും ദേവദത്ത് ക്യു സ്റ്റുഡിയോയോട് പറഞ്ഞു. ഭീഷ്മപര്‍വ്വം ഒരു മാസ്സ് ഴോണറിലുള്ള ചിത്രമായിരുന്നുവെങ്കില്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കോമഡിയ്ക്ക് പ്രാധാന്യം നല്‍കുന്ന ഒന്നായിരിക്കുമെന്നും ദേവദത്ത് പറഞ്ഞു.

ദേവദത്ത് ഭീഷ്മയുടെ സെറ്റിൽ

അമല്‍ നീരദിനൊപ്പമുള്ള കാലത്ത് അദ്ദേഹം സജസ്റ്റ് ചെയ്ത സിനിമകള്‍ തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് എന്ന് ദേവദത്ത് പറയുന്നു. ഭീഷ്മപര്‍വ്വം യാദൃശ്ചികമായി സംഭവിച്ചതാണ്. ഇഷ്ടപ്പെട്ട കോമഡി വിഭാഗത്തില്‍പ്പെട്ട സിനിമ ചെയ്യണമെന്നത് ഏറെ കാലമായുള്ള ആഗ്രഹാണ്. ചിയേര്‍സ് എന്റര്‍ടൈന്മെന്റിനൊപ്പം അത്യധികം സന്തോഷത്തോട് കൂടെയാണ് കൈകോര്‍ക്കുന്നതെന്നും, തന്നില്‍ വിശ്വാസമര്‍പ്പിച്ച നിര്‍മ്മാതാക്കളായ ലക്ഷമി വാര്യരോടും, ഗണേഷ് മേനോനോടും അവരുടെ പ്രൊഫഷണലിസത്തോടും ഒരുപാട് ബഹുമാനമുണ്ട് എന്നും ദേവദത്ത് പറഞ്ഞു.

'ഈ യാത്രയില്‍ കൂടെ നിന്ന ഒരുപാട് പേരോട് കടപ്പാടുണ്ട്. ചലച്ചിത്ര മേഖലയില്‍ ഉള്ളവരും, ഇല്ലാത്തവരുമായ സുഹൃത്തുക്കളോടും, എനിക്കറിയാത്തവരായ എനിക്ക് ഊര്‍ജം തന്ന പ്രേക്ഷകരോടും എനിക്ക് ഒരുപാട് കടപ്പാടുണ്ട്'
ദേവദത്ത്

പത്തോളം ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്ത ശേഷം കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തില്‍ മധു സി നാരായണനെ അസിസ്റ്റ് ചെയ്തു കൊണ്ടാണ് ദേവദത്ത് മലയാള സിനിമയില്‍ എത്തിയത്. ആദ്യസംവിധാന സംരഭത്തിന്റെ തിരക്കഥാജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ദേവദത്ത് പറഞ്ഞു.

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പാക്കേജായിരിക്കും 'നൈറ്റ് റൈഡേഴ്‌സ്'; നൗഫൽ അബ്ദുള്ള

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

SCROLL FOR NEXT