Film Talks

പത്തൊമ്പതാം നൂറ്റാണ്ട് തീയറ്ററിൽ തന്നെ; താരപദവിക്ക്‌ പിന്നിൽ തീയറ്ററിലെ ആരവങ്ങൾക്കുള്ള പങ്ക് സിനിമാക്കാർ മറക്കരുതെന്ന് വിനയൻ

സിജു വിത്സൺ നായകനായ പത്തൊമ്പതാം നൂറ്റാണ്ട് എന്ന തന്റെ ചിത്രം എത്രയൊക്കെ കാത്തിരിക്കേണ്ടി വന്നാലും തീയറ്ററുകളിൽ തന്നെ റിലീസ് ചെയ്യുമെന്ന് സംവിധായകൻ വിനയൻ. വലിയ താരപദവിയും ജനകീയമായ അംഗീകാരവുമൊക്കെ നേടിയെടുത്തതിൽ തീയറ്ററുകളിലെ ആരവങ്ങൾക്ക് വലിയ പങ്കുണ്ടെന്ന കാര്യം സിനിമാക്കാർ മറക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒടിടിയിൽ സിനിമ കാണുന്നത് ഉള്ളത് കൊണ്ട് തൃപ്തിപ്പെടുന്ന അവസ്ഥയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

വിനയന്റെ സോഷ്യൽ മീഡിയ കുറിപ്പ്

"പത്തൊൻപതാം നൂറ്റാണ്ട്" എഡിറ്റിംഗ് ജോലികൾ ആരംഭിച്ചു.. വിവേക് ഹർഷനാണ് എഡിറ്റർ. കോവിഡിന്റെ തീവ്രത കുറഞ്ഞതിനു ശേഷം ക്ലൈമാക്സ് ഇനിയും ഷൂട്ടുചെയ്യേണ്ടതായിട്ടുണ്ട്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും കുറഞ്ഞ ചെലവിൽ ആസ്വദിക്കാൻ പറ്റുന്ന വിനോദമാണ് സിനിമ..വർണ്ണാഭമായ ദൃശ്യങ്ങളുടെയും അതിശയിപ്പിക്കുന്ന ശബ്ദവിന്യാസത്തിന്റെയും വിസ്മയക്കാഴ്ചയായ സിനിമ നല്ല തീയറ്ററുകളിലെ സാങ്കേതിക സൗകര്യത്തോടു കൂടി കണ്ടാലേ അതിന്റെ പൂർണ്ണ ആസ്വാദനത്തിലെത്തു. ഒടിടിപ്ലാറ്റ് ഫോമിൽ റിലീസ് ചെയ്യുന്ന സിനിമകൾ ഫോണിന്റെ സ്ക്രീനിൽ കണ്ടു തൃപ്തിയടയുന്നവരും ഉണ്ടല്ലോ? ഉള്ളതുകണ്ട് ഉള്ളപോലെ തൃപ്തിയാകുക എന്ന അവസ്ഥയെന്നേ അതിനെക്കുറിച്ച് പറയാനാകൂ..അതുകൊണ്ടു തന്നെ നൂറുകണക്കിന് ജൂനിയർ ആർട്ടിസ്റ്റുകളും നിരവധി ആക്ഷൻ സ്വീക്വൻസുകളും ഒക്കെയുള്ള പത്തൊൻപതാം നൂറ്റാണ്ട് എത്ര കാത്തിരുന്നാലും ശരി തീയറ്ററുകളിൽ മാത്രമേ റിലീസു ചെയ്യു എന്ന തീരുമാനമാണ് ഞങ്ങൾ എടുത്തിരിക്കുന്നത്. വലിയ താരപദവിയും ജനകീയമായ അംഗീകാരവുമൊക്കെ സിനിമാക്കാർ നേടിയെടുത്തതിൽ തീയറ്ററുകളിലെ ആരവങ്ങൾക്ക് വലിയ പങ്കുണ്ടായിരുന്നു എന്ന കാര്യം സിനിമാക്കാർ എങ്കിലും മറക്കരുത് എന്നാണ് എന്റെ അഭിപ്രായം.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT