വിനായകൻ, ഒരുത്തി  
Film Talks

കാക്കിയിട്ട് വിനായകന്‍, ഒരു വീട്ടമ്മയുടെ മൂന്ന് ദിവസത്തെ ജീവിതം,വി.കെപിയുടെ ത്രില്ലര്‍

നീണ്ട ഇടവേളക്ക് ശേഷം നവ്യാ നായര്‍ നായികയാകുന്ന 'ഒരുത്തീ' എന്ന ചിത്രത്തില്‍ നിര്‍ണായക റോളില്‍ വിനായകനും. വിനായകന്‍ പൊലീസ് വേഷത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഒരുത്തീക്കുണ്ട്. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്.

കൊവിഡ് കാലത്ത് അവസാന മിനുക്കുപണികളിലേക്ക് കടക്കുന്ന ചിത്രവുമാണ് ഒരുത്തീ. എസ് സുരേഷ് ബാബുവാണ് തിരക്കഥ. ദ ഫയര്‍ ഇന്‍ യു എന്നാണ് ടാഗ് ലൈന്‍. വിനായകന്‍ ഉള്‍പ്പെടെയുള്ളവരുടെ ഡബ്ബിംഗിലേക്ക് കടക്കുകയാണെന്നും സിനിമ അവസാനഘട്ടത്തിലാണെന്നും വി.കെ. പ്രകാശ് ദ ക്യുവിനോട് പറഞ്ഞു.

വിനായകൻ, ഒരുത്തി

ഒരു വീട്ടമ്മയുടെ മൂന്ന് ദിവസത്തെ ഓട്ടപ്പാച്ചിലിന്റെ കഥയാണ് ഒരുത്തീ എന്ന് തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബു ദ ക്യു'വിനോട്. നവ്യാ നായര്‍ അവതരിപ്പിക്കുന്ന മണി ഇടത്തരക്കാരിയായ കടന്നുപോകുന്ന വീട്ടമ്മയാണ്. ഇവരുടെ ദൗത്യത്തിലേക്ക് അവിചാരിതമായി കടന്നുവരുന്ന പൊലീസുകാരനെയാണ് വിനായകന്‍ അവതരിപ്പിക്കുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം ഇവരിലൂടെ ശക്തമായ രാഷ്ട്രീയവും മുന്നോട്ട് വയ്ക്കുന്നുണ്ട്.

ജിംഷി ഖാലിദാണ് ക്യാമറ. ബെന്‍സി പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം. ഗോപിസുന്ദറും തകര ബാന്‍ഡുമാണ് സംഗീത സംവിധാനം.

വിനായകൻ, ഒരുത്തി

ഡോ.മധു വാസുദേവനും ആലങ്കോട് ലീലാകൃഷ്ണനുമാണ് ഗാനരചന. എഡിറ്റിംഗ് ലിജോ പോള്‍. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനുരാജ്, മാളവിക,കൃഷ്ണപ്രസാദ് എന്നിവരും ചിത്രത്തിലുണ്ട്.

നവ്യാ നായര്‍ അവതരിപ്പിക്കുന്ന രാധാമണിയുടെ ഭര്‍ത്താവിനെയാണ് സൈജു കുറുപ്പ് അവതരിപ്പിക്കുന്നത്. സബ് ഇന്‍സ്‌പെക്ടറുടെ റോളിലാണ് വിനായകന്‍.

vinayakan plays sub inspector his next oruthee

സ്ഥിരം കേൾക്കുന്ന എല്ലാം സഹിക്കുന്ന സ്ത്രീകളുടെ കഥയിൽ നിന്നും വ്യത്യസ്തം, അതാണ് 'പെണ്ണ് കേസി'ലേക്ക് ആകർഷിച്ചത്: നിഖില വിമൽ

2026 ലെ ആദ്യ ചിത്രം; 'വെള്ളേപ്പം' നാളെ മുതൽ തിയറ്ററുകളിൽ

മാധവ് ധനഞ്ജയ ഗാഡ്ഗില്‍ (1942-2026); പശ്ചിമഘട്ടത്തോട് ചേര്‍ത്തു വെച്ച പേര്

'ഹൃദയം തകരുന്നു വിജയ് അണ്ണാ...നിങ്ങൾക്ക് ഒരു തീയതിയുടെ ആവശ്യമില്ല'; പിന്തുണ അറിയിച്ച് രവി മോഹൻ

കേസ് നേരത്തെ വിളിച്ചു; നിഖില വിമൽ ചിത്രം ‘പെണ്ണ് കേസ്' ജനുവരി 10ന്

SCROLL FOR NEXT