Film Talks

'ലോക്ക്ഡൗണില്‍ കണ്ട മികച്ച ചിത്രങ്ങളില്‍ ഒന്ന്'; എല്ലാ അര്‍ത്ഥത്തിലും 'കപ്പേള' ഇഷ്ടപ്പെടുന്നുവെന്ന് വിജയ് സേതുപതി

ലോക്ക്ഡൗണ്‍ കാലത്ത് കണ്ട മികച്ച ചിത്രങ്ങളിലൊന്നാണ് കപ്പേളയെന്ന് നടന്‍ വിജയ് സേതുപതി. എല്ലാ അര്‍ത്ഥത്തിലും കപ്പേള താന്‍ ഇഷ്ടപ്പെടുന്നുവെന്ന് വിജയ് പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിജയ് സേതുപതിയുടെ പരാമര്‍ശം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നടന്‍ മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത 'കപ്പള'യില്‍ അന്ന ബെന്‍, റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി എന്നിവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ചിത്രം തിയേറ്ററുകളിലെത്തിയിരുന്നുവെങ്കിലും, തിയേറ്ററുകള്‍ അടച്ചതോടെ പിന്‍വലിക്കുകയും പിന്നീട് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുകയുമായിരുന്നു.

നേരത്തെ സംവിധായകന്‍ അനുരാഗ് കശ്യപും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. കപ്പേളയുടെ തെലുങ്ക് പകര്‍പ്പാവകാശം സിതാര എന്റര്‍ടെയിന്‍മെന്റ്‌സ് സ്വന്തമാക്കിയിരുന്നു. അല്ലു അര്‍ജുന്‍ പ്രധാനകഥാപാത്രമായെത്തിയ അല വൈകുണ്ഠപുരമല്ലോ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളാണ് സിതാര എന്റര്‍ടെയിന്‍മെന്റ്‌സ്.

ജനനായകന് പ്രദർശനാനുമതി; U / A സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

സ്റ്റൈലിഷ് നൃത്തച്ചുവടുകളുമായി ഇഷാൻ ഷൗക്കത്ത്, കിടിലൻ പ്രോമോ വീഡിയോ ഗാനവുമായി ' ചത്ത പച്ച - റിങ് ഓഫ് റൗഡീസ്' ടീം

സ്ഥിരം കേൾക്കുന്ന എല്ലാം സഹിക്കുന്ന സ്ത്രീകളുടെ കഥയിൽ നിന്നും വ്യത്യസ്തം, അതാണ് 'പെണ്ണ് കേസി'ലേക്ക് ആകർഷിച്ചത്: നിഖില വിമൽ

2026 ലെ ആദ്യ ചിത്രം; 'വെള്ളേപ്പം' നാളെ മുതൽ തിയറ്ററുകളിൽ

മാധവ് ധനഞ്ജയ ഗാഡ്ഗില്‍ (1942-2026); പശ്ചിമഘട്ടത്തോട് ചേര്‍ത്തു വെച്ച പേര്

SCROLL FOR NEXT