Film Talks

ബിരിയാണി വ്യവസ്ഥാപിത രീതികളെ ചോദ്യം ചെയ്യുന്ന സിനിമ, ചങ്കൂറ്റമെന്ന് സജിന്‍ ബാബുവിനോട് വെട്രിമാരന്‍

വ്യവസ്ഥാപിത രീതികളെ ചോദ്യം ചെയ്യാന്‍ ധൈര്യം കാണിച്ച സിനിമയാണ് ബിരിയാണിയെന്ന് സംവിധായകന്‍ വെട്രിമാരന്‍. സമീപിച്ച പ്രമേയത്തെ ചങ്കൂറ്റത്തോടെ കൈകാര്യം ചെയ്തിട്ടുണ്ടെന്നും വെട്രിമാരന്‍. സജിന്‍ ബാബുവിന് അയച്ച വാട്‌സ് ആപ്പ് സന്ദേശത്തിലാണ് തമിഴ് നിരയിലെ പ്രധാനിയായ സംവിധായകന്റെ പ്രതികരണം.

സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണി നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ ശേഷമാണ് കേവ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലെത്തിയത്. മാര്‍ച്ചില്‍ ചിത്രം തിയറ്ററിലുമെത്തിയിരുന്നു. അഭിനേതാക്കളെ കഥാപാത്രങ്ങളായി ജീവിപ്പിക്കുകയായിരുന്നുവെന്നും വെട്രിമാരന്‍. സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു.

നിരവധി ചലച്ചിത്രമേളകളിലായി 20ഓളം പുരസ്‌കാരങ്ങള്‍ ബിരിയാണി സ്വന്തമാക്കിയിരുന്നു. കടല്‍ തീരത്ത് താമസിക്കുന്ന ഖദീജയുടെയും, ഉമ്മയുടേയും ജീവിതത്തില്‍ അപ്രതീക്ഷിതമായി ദുരന്തങ്ങളാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT