Film Talks

'മേപ്പടിയാനില്‍ വലതുപക്ഷ രാഷ്ട്രീയം കണ്ടുപിടിച്ചത് ഞാന്‍ അഭിനയിച്ചതുകൊണ്ട്'; ഉണ്ണി മുകുന്ദന്‍

മേപ്പടിയാന്‍ എന്ന സിനിമയില്‍ വലതുപക്ഷ രാഷ്ട്രീയം ആളുകള്‍ കണ്ടുപിടിച്ചത് താന്‍ അഭിനയിച്ചതുകൊണ്ടാണെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. അടുത്തകാലത്ത് വായിച്ചതില്‍ ഏറ്റവും മികച്ച സ്‌ക്രീന്‍ പ്ലേ ആയിരുന്നു മേപ്പടിയാന്റേത്. മറ്റുള്ളവര്‍ സിനിമയില്‍ അത്തരമൊരു രാഷ്ട്രീയമുണ്ടെന്ന് പറയുമ്പോഴാണ് അത് തന്റെ ശ്രദ്ധയില്‍ പെട്ടതെന്നും ഉണ്ണി മുകുന്ദന്‍ ദ ക്യുവിനോട് പറഞ്ഞു.

'ഞാന്‍ ഒരിക്കലും സിനിമയെ സമീപിക്കുന്നത് ആ രീതിയില്‍ അല്ല. മേപ്പടിയാന്‍ എന്ന സിനിമയുടെ സ്‌ക്രീന്‍ പ്ലേ, ഞാന്‍ വായിച്ചതില്‍ ഏറ്റവും മികച്ചതായിരുന്നു. സിനിമയില്‍ വലതുപക്ഷ രാഷ്ട്രീയം മറ്റുള്ളവര്‍ കണ്ടുപിടിച്ചപ്പോഴാണ് അങ്ങനെയൊരു സംഭവമുണ്ടെന്ന് നമ്മുടെ ശ്രദ്ധയില്‍ പെടുന്നത്. എന്നാലും ഞാന്‍ അത് വിശ്വസിക്കുന്നില്ല', ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

'ഒരു കുടുംബ ചിത്രത്തില്‍ വിഷ്ണു മോഹന്‍ എന്ന സംവിധായകന് ഒരു വയലന്‍സും ഇല്ലാതെ തന്നെ പ്രേക്ഷകരെ ആകാംക്ഷഭരിതരാക്കാന്‍ സാധിച്ചു. അതാണ് എന്നെ സംബന്ധിച്ച് ആ സിനിമയുടെ മികവ്. അല്ലാതെ ഇതില്‍ വലതുപക്ഷ രാഷ്ട്രീയം ഞാന്‍ ആയതുകൊണ്ട് കണ്ടുപിടിച്ചതാണെ'ന്നും ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ഉണ്ണി മുകുന്ദന്‍ ആയതുകൊണ്ട് മാത്രമാണ് മേപ്പടിയാനില്‍ വലതുപക്ഷ രാഷ്ട്രീയം കണ്ടുപിടിച്ചതെന്ന് നടന്‍ രമേഷ് പിഷാരടിയും അഭിപ്രായപ്പെട്ടു.

'ഇവിടെ ആര് എന്ത് പറയുന്നു എന്നത് പ്രധാനമാണ്. അത് ഉണ്ണി ആയതുകൊണ്ട് കണ്ടുപിടിക്കപ്പെടുന്ന വലതുപക്ഷ രാഷ്ട്രീയമാണ്. ആ സിനിമയില്‍ എന്താണ് ഉണ്ടായിരുന്നത്. അതില്‍ ആംബുലന്‍സ് കാണിച്ചതോ. അതെല്ലാം ഈ നാട്ടിലെ റോഡിലൂടെ ഓടുന്ന ആംബുലന്‍സാണ്. മേപ്പടിയാനില്‍ വലതുപക്ഷ രാഷ്ട്രീയം ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. ഇനി ഉണ്ടെങ്കിലും കുഴപ്പമില്ല. അതും ഇന്ത്യയില്‍ ഉള്ള കാര്യമില്ലേ', എന്നാണ് രമേഷ് പിഷാരടി ദ ക്യുവിനോട് പ്രതികരിച്ചത്.

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

SCROLL FOR NEXT