Film Talks

'ആരെയും ദ്രോഹിച്ചിട്ടല്ല കണ്ടന്റും റീച്ചും ഉണ്ടാക്കേണ്ടത്'; ഷൈന്‍ ടോം ചാക്കോയെ പിന്തുണച്ച് ടൊവിനോ തോമസ്

ജേര്‍ണലിസം പഠിക്കാത്തവരാണ് വാര്‍ത്ത സമ്മേളനങ്ങളില്‍ നിലവാരമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്നതെന്ന ഷൈന്‍ ടോം ചാക്കോയുടെ പ്രതികരണത്തെ പിന്തുണച്ച് നടന്‍ ടൊവിനോ തോമസ്. ഇത്തരം കാര്യങ്ങള്‍ ഈ കാലഘട്ടത്തിന്റെ പ്രശ്‌നമാണെന്നും ആരെയും ദ്രോഹിച്ചിട്ടല്ല കണ്ടന്റും റീച്ചും ഉണ്ടാക്കേണ്ടതെന്നുമാണ് ടൊവിനോ പറഞ്ഞത്. തല്ലുമാല എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ദുബായില്‍ വെച്ച് നടന്ന വാര്‍ത്ത സമ്മേളനത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

'ഇത് ഈ കാലഘട്ടത്തിന്റേതായിട്ടുള്ള ഒരു പ്രശ്‌നമാണ്. ഈ ക്ലിക്ക് ബൈറ്റുകളും കണ്ടന്റിന് വ്യൂസും മാത്രമാകുമ്പോള്‍ മനുഷ്യനാണ് എന്നുള്ള കാര്യം മറക്കരുത്. അദ്ദേഹം ഒരു മനുഷ്യനല്ലെ. അപ്പോള്‍ അദ്ദേഹത്തിനെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാം. കാരണം ആരെയും ദ്രോഹിച്ചിട്ടല്ലല്ലോ നമുക്ക് കണ്ടന്റും റീച്ചും ഉണ്ടാക്കേണ്ടത്', ടൊവിനോ പറഞ്ഞു.

'ഒന്നാമത് അത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് ജേര്‍ണലിസം പഠിച്ച് വന്ന പിള്ളേരല്ല. അത് നിങ്ങള്‍ മനസിലാക്കണം. അവരാണ് അത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത്. അപ്പോള്‍ അവര്‍ക്ക് സിനിമയെ പറ്റിയൊന്നും വലിയ ധാരണയില്ല. അല്ലെങ്കില്‍ അതേ പറ്റി ചോദിക്കേണ്ട കാര്യമില്ല. അവര്‍ക്ക് ഓരോരുത്തര് എങ്ങനെയാണ് ഹൈ ആകുന്നത് എന്നാണ് അറിയേണ്ടത്. എത്ര തരം ഹൈ ഉണ്ട്, അതിന്റെ വ്യത്യാസങ്ങള്‍ ഒക്കെയാണ് അറിയേണ്ടത്', എന്നായിരുന്നു ഷൈന്‍ ടോം ചാക്കോ പറഞ്ഞത്.

രതീഷ് ബാലകൃഷ്ണ പൊതുവാൾ രചിച്ച 'ഞാൻ ആൽക്കലി'; 'ഒരു ദുരൂഹ സാഹചര്യത്തിൽ' ആദ്യഗാനമെത്തി

ഡർബിയിലെ ആദ്യ കാസ്റ്റിങ് അമീന്റേത്: സംവിധായകൻ സജിൽ മമ്പാട്

നിവിന്റെ പടമല്ലേ, വില്ലൻ വേഷം ഉണ്ടെങ്കിൽ വിളിക്കണേ എന്ന് ഷറഫുദ്ദീൻ പറഞ്ഞു: ബി.ഉണ്ണികൃഷ്ണൻ

കെഎസ്എഫ്ഇ; പ്രവര്‍ത്തന നേട്ടങ്ങളുടെ അഞ്ച് വര്‍ഷങ്ങള്‍

എൻഎസ്എസ് ക്യാംപിലെ ലവ് സ്റ്റോറി; 'പ്രേംപാറ്റ'ക്ക് തുടക്കം

SCROLL FOR NEXT