Film Talks

'ഐഡന്റിറ്റി'യിൽ റോബോട്ടിനെ പോലെ നടന്നു ശീലിച്ചത് കാരണം എന്റെ ബോഡി ലാംഗ്വേജ് തിരിച്ചു പിടിക്കാൻ കുറച്ച് ബുദ്ധിമുട്ടി; ടൊവിനോ തോമസ്

ഐഡന്റിറ്റിയുടെ ഷൂട്ടിം​ഗിന് ശേഷം തന്റെ ബോഡി ലാംഗ്വേജ് തിരിച്ചു പിടിക്കാൻ ബുദ്ധിമുട്ടായിരുന്നുവെന്ന് നടൻ ടൊവിനോ തോമസ്. ഐഡന്റിറ്റിയിലെ കഥാപാത്രം ഒരു റോബോട്ടിനെപ്പോലെയാണ് നടക്കുന്നത് എന്നും ഒരു ഡിസംബർ മുതൽ അടുത്ത ജൂലൈ വരെ ക്യാമറയുടെ മുന്നിൽ അങ്ങനെ നടന്നു ശീലിച്ചതിന് ശേഷം അതിൽ നിന്നും പുറത്തു കടക്കാൻ ബുദ്ധിമുട്ടായിരുന്നുവെന്നും ടൊവിനോ തോമസ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ടൊവിനോ പറഞ്ഞത്:

വർഷങ്ങളായിട്ട് സുഹൃത്തുക്കളായിരുന്ന ആളുകൾ ഈ സിനിമയുടെ തുടക്കം മുതൽ ഐഡന്റിറ്റി എന്ന ചിത്രത്തിൽ ഭാ​ഗമായിട്ടുള്ളവരാണ്. ഫോറൻസിക്കിൽ ഉണ്ടായിരുന്ന മിക്ക ആളുകളും ഈ സിനിമയിലും ഉണ്ടായിരുന്നു. നേരത്തെ സൗഹൃദമുള്ളവരും പുതുതായി വന്നവരും ഈ സിനിമയിലുണ്ട്. എല്ലാ ദിവസവും നല്ല പണിയുണ്ട് എങ്കിലും ഷൂട്ട് കഴിഞ്ഞിട്ടുള്ള സമയമോ അതിന് ശേഷമുള്ള സമയമോ ഒക്കെ ഞങ്ങൾ ഒരുമിച്ചിരിക്കുമ്പോൾ മുഴുവൻ തമാശയാണ്. അങ്ങനെ ഒരു 131 ദിവസത്തോളം ഞങ്ങൾ ഷൂട്ട് ചെയ്തു. നൂറ് ദിവസം അടുപ്പിച്ച് ഒരാളെ കണ്ടു കഴിഞ്ഞാൽ നമുക്ക് അയാളോട് ഒരു അടുപ്പം തോന്നില്ലേ? അതിൽ ഉണ്ടായിരുന്ന സൗഹൃദങ്ങൾക്ക് ഒന്നു കൂടി ആഴം തോന്നും പുതിയ സൗഹൃദങ്ങൾ ഉണ്ടാവും. അതു ചിലപ്പോൾ മറ്റു സൗഹൃദങ്ങളെപ്പോലെ തന്നെ പ്രാധാന്യമുള്ളതായി തീരും. ഇതൊക്കെ അവിടെ സംഭവിക്കും. ഈ സിനിമയ്ക്ക് ശേഷം എനിക്ക് എന്റെ ബോഡി ലാംഗ്വേജ് തിരിച്ചു പിടിക്കാൻ കുറച്ച് സമയമെടുത്തു. റോബോട്ട് പോലെ നടക്കുന്ന ആളാണ് ഐഡന്റിറ്റിയിലെ കഥാപാത്രം. ഷൂട്ട് കഴിഞ്ഞതിന് ശേഷം എന്റെ കയ്യൊന്നും ശരിയാവുന്നുണ്ടായിരുന്നില്ല. ഡിസംബർ മുതൽ ജൂലായ് വരെ ക്യാമറയുടെ മുന്നിൽ വന്നാൽ ഇങ്ങനെയാണ് നടക്കാറ് അതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്.

'ഫോറെൻസിക്' എന്ന ചിത്രത്തിന് ശേഷം ടൊവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ, അനസ് ഖാൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐഡന്റിറ്റി. ഒരു ഇൻവെസ്റ്റിഗേഷൻ ആക്ഷൻ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രം ഇപ്പോൾ തിയറ്ററുകളിലെത്തിയിട്ടുണ്ട്. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. റോയി സി ജെയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തൃഷയാണ് ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത്. തൃഷയും ടൊവിനോയും ആദ്യമായ് ഒന്നിക്കുന്ന ചിത്രമാണിത്. നടൻ വിനയ് റായും ബോളിവുഡ് താരം മന്ദിര ബേദിയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ആൾ ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകക്ക് ശ്രീ ഗോകുലം മൂവിസാണ് സ്വന്തമാക്കിയത്.

കഥാപാത്രങ്ങൾക്ക് പേരിടാൻ ഇവരുടെ അനുമതി വേണമെന്ന അവസ്ഥ, സെൻസർ ബോർഡ് നടപടികൾക്കെതിരെ പ്രതിഷേധിക്കും: ബി. രാകേഷ്

ഇന്ത്യാവിഷന്‍ പേരും സമാന ലോഗോയും ഉപയോഗിക്കുന്ന മാധ്യമവുമായി ബന്ധമില്ല, വ്യാജ നീക്കത്തിന് എതിരെ നിയമ നടപടി സ്വീകരിക്കും; എം.കെ.മുനീര്‍

'പാതിരാത്രി' റോഡിൽ ഡാൻസ് കളിച്ചു; നവ്യ നായരെ 'പൊലീസ് പിടിച്ചു', 'പാതിരാത്രി' പ്രൊമോഷന്‍ വീഡിയോ

ഉള്ളൊഴുക്ക്, ഭ്രമയുഗം.. ഇനി 'പാതിരാത്രി'; പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഛായാഗ്രഹണ മികവുമായി ഷഹനാദ് ജലാൽ

കൊച്ചി കപ്പൽ അപകടം: മത്സ്യങ്ങളിൽ വിഷം കലർന്നിട്ടുണ്ടോ?

SCROLL FOR NEXT