Film Talks

അമ്പരപ്പിക്കാന്‍ 'തങ്ക'ത്തിലെ സത്താർ, ടീസറില്‍ കെെയ്യടി നേടി കാളിദാസ് ജയറാം

'പാവകഥൈകളി'ലെ 'തങ്കം' ടീസറിലെ കാളിദാസ് ജയറാമിന്‍റെ പ്രകടനത്തിന് മികച്ച പ്രതികരണം. സുധ കൊങ്കാര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാളിദാസിനൊപ്പം ശാന്തനുവും പ്രധാനവേഷത്തിൽ എത്തുന്നു.

നെറ്റ്ഫ്ലിക്സിന് വേണ്ടി തമിഴകത്തെ മുൻനിര സംവിധാകയരായ സുധാ കൊങ്കാര, വെട്രിമാരൻ, ഗൗതം വാസുദേവ് മേനോൻ, വിഘ്‌നേഷ് ശിവൻ എന്നിവർ ചേർന്നൊരുക്കുന്ന ആന്തോളജിയാണ് 'പാവ കഥൈകൾ'.

സത്താർ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ കാളിദാസ് എത്തുന്നത്. 'സൂരരൈ പോട്രി'ന്റെ ​ഗംഭീര വിജയത്തിന് ശേഷമെത്തുന്ന സുധ കൊങ്കാരയുടെ ചിത്രം പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്. വ്യക്തിസ്വാതന്ത്ര്യത്തെയും തെരഞ്ഞെടുപ്പിനെയും സമൂഹം എങ്ങനെ കാണുന്നുവെന്നതാണ് ആന്തോളജിയുടെ പ്രമേയം. ചിത്രത്തിന്‍റെ ആദ്യ ടീസറില്‍ തന്നെ കാളിദാസിന്‍റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം തങ്കം എന്ന പാര്‍ട്ടിലെ പുതിയ ടീസര്‍ എത്തിയതോടെ ചിത്രം കാളിദാസിന്‍റെ കരിയറിലെ മികച്ച പെര്‍ഫോമന്‍സായിരിക്കുമെന്നാണ് കമന്‍റുകള്‍.

ആമസോണ്‍ പ്രെെം ലോക് ‍ഡൗണ്‍ കേന്ദ്രീകരിച്ച് ഒരുക്കിയ 'പുത്തം പുതു കാലെെ' എന്ന ആന്തോളജിയിലും സുധ കൊങ്കാര സംവിധാനം ചെയ്ത ചിത്രത്തില്‍ കാളിദാസായിരുന്നു പ്രധാന വേഷം ചെയ്തത്.

അഞ്ജലിയെയും കൽക്കിയെയും പ്രധാന കഥാപാത്രങ്ങളാക്കി വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്യുന്ന 'ലവ് പണ്ണ ഉട്രനും', പ്രകാശ് രാജ്, സായ് പല്ലവി, ഹരി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വെട്രിമാരൻ ഒരുക്കുന്ന 'ഊർ ഇരവിൽ'. ഗൗതം വാസുദേവ മേനോന്റെ സംവിധാനത്തിൽ ​ഗൗതം വാസുദേവ മേനോനും സിമ്രാനും പ്രധാനവേഷത്തിൽ എത്തുന്ന 'വാൻമകൾ' എന്നിവയാണ് ആന്തോളജിയിലെ മറ്റ് ചിത്രങ്ങൾ. ബോളിവുഡിലെ മുൻനിര നിർമ്മാതാവായ റോണി സ്‌ക്രൂവാലയുടെ ആർഎസ് വിപി മൂവീസാണ് നിർമാണം. നെറ്റ്ഫ്ലിക്സിലൂടെ ഡിസംബർ 18 മുതൽ ചിത്രം സ്ട്രീമിങ്ങിനെത്തും.

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

SCROLL FOR NEXT