Film Talks

വികൃതിയിലെ കരയിച്ച ‘എല്‍ദോ’, ദശമൂലം ദാമു വീണ്ടും വരുമെന്ന് സുരാജ്

THE CUE

മെട്രോ ട്രെയിനില്‍ ക്ഷീണിതനായി കിടന്നതിനെ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ ചെയ്യപ്പെട്ട എല്‍ദോ എന്ന കഥാപാത്രത്തെ സ്‌ക്രീനില്‍ അവതരിപ്പിച്ച് കയ്യടി നേടുകയാണ് സുരാജ് വെഞ്ഞാറമ്മൂട്. ആദ്യമായി ഒരു സിനിമയില്‍ ഇന്റര്‍നാഷനല്‍ ലാംഗ്വേജ് കഥാപാത്രമാണ് വികൃതിയിലേതെന്ന് സുരാജ് വെഞ്ഞാറമ്മൂട്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പാമ്പ് എന്ന് പരിഹസിക്കപ്പെട്ട എല്‍ദോ

എല്‍ദോയെ നേരിട്ട് കണ്ട് സംസാരിച്ചിരുന്നു. അദ്ദേഹത്തിന് ചെവി കേള്‍ക്കില്ല, സംസാരശേഷിയില്ല. അദ്ദേഹത്തിന്റെ സംസാര രീതി നിരീക്ഷിച്ചിരുന്നു. കൂടാതെ വെഞ്ഞാറമ്മൂട് എന്റെ ബന്ധുക്കളില്‍ ചിലര്‍ സംസാരശേഷിയില്ലാത്തവര്‍ ഉണ്ട്. ഒരു തലമുറയില്‍ തന്നെ ഒരു അമ്മൂമ്മ, അവരുടെ മക്കള്‍ ഒക്കെ കേള്‍വിയില്ലാത്തവരുണ്ടായിരുന്നു. അവരോട് ചെറുപ്പം മുതല്‍ ആംഗ്യഭാഷയില്‍ സംസാരിച്ചിരുന്നു. എല്ലാവരും കാണണമെന്ന് ഞാന്‍ ആഗ്രഹിക്കുന്ന എന്റെ സിനിമയാണ് വികൃതി.

ദശമൂലം ദാമു വീണ്ടും വരുന്നു

ദശമൂലം ദാമുവിന് കിട്ടിയ സ്വീകാര്യതയില്‍ സന്തോഷമുണ്ടെന്ന് സുരാജ് വെഞ്ഞാറമ്മൂട്. ഷാഫിയും ബെന്നി പി നായരമ്പലവും ദാമുവിനെ പ്രധാന കഥാപാത്രമായി സിനിമ ആലോചിക്കുന്നുണ്ട് സുരാജ് വെഞ്ഞാറമ്മൂടുമായുള്ള ഷോ ടൈം വീഡിയോ അഭിമുഖം പൂര്‍ണരൂപം ദ ക്യു യൂട്യൂബ് ചാനലില്‍ കാണാം.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT