Film Talks

‘അമ്മ പറഞ്ഞു അച്ഛന്‍ തന്നെയാണെന്ന്’;  ‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെ’ ലുക്കിനെക്കുറിച്ച് സുരാജ്

THE CUE

സുരാജ് വെഞ്ഞാറമ്മൂട് സൗബിന്‍ ഷാഹിറിന്റെ അച്ഛനായി വേഷമിടുന്ന ചിത്രമാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍. ബോളിവുഡ് ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ ഡിസൈനറായിരുന്ന രതീഷ് യു കെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ ലുക്ക് കണ്ടപ്പോള്‍ തന്റെ അച്ഛനെ പോലെയുണ്ടെന്നാണ് തന്റെ അമ്മ പറഞ്ഞതെന്ന് സുരാജ് പറഞ്ഞു. ‘ദ ക്യൂ ഷോ ടൈമി’ലായിരുന്നു സുരാജിന്റെ പ്രതികരണം.

കുട്ടന്‍ പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തില്‍ പ്രായമായ കഥാപാത്രമായിരുന്നു, അച്ഛനെ മനസില്‍ കണ്ടാണ് ആ ചിത്രം ചെയ്തത്. അതില്‍ അച്ഛന്‍ മിലിട്ടറിയിലുള്ള സമയ്‌തെ ലുക്കായിരുന്നു, അത് അമ്മ പറഞ്ഞിട്ടുണ്ട്, എങ്കിലും അമ്മ ഇമോഷണലില്‍ കുറേ നേരം ഞെട്ടിയിരുന്നത് ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെ ലുക്ക് കണ്ടിട്ടാണ്, ചിത്രീകരണ സമയത്ത് ഇടയ്ക്ക് വീഡിയോ കോള്‍ ചെയ്യാറുണ്ടായിരുന്നു, അപ്പോള്‍ അമ്മ മക്കളേ ഇത് അച്ഛന്‍ തന്നെടാ എന്നാണ് പറഞ്ഞത്. അച്ഛന്റെ അവസാന കാലത്ത് താടിയെല്ലാമുണ്ടായിരുന്നു.
സുരാജ് വെഞ്ഞാറമ്മൂട്

സുരാജ്, സൗബിന്‍ എന്നിവരെ കൂടാതെ ഒരു റോബോട്ടാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. സുരാജിന്റെ കഥാപാത്രവും റോബോട്ടും തമ്മിലുള്ള ബന്ധം പറയുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. സൈജു കുറുപ്പ്, മാല പാര്‍വ്വതി, മേഘ മാത്യു തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. വസീര്‍ വിശ്വരൂപം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സാനു ജോണ്‍ വര്‍ഗീസ് കാമറ കൈകാര്യം ചെയ്തിരിക്കുന്ന കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 ന്റെ എഡിറ്റിംഗ് സൈജു ശ്രീധരനും സംഗീതം ബിജിബാലുമാണ്. ജയദേവന്‍ ചക്കടാത് സൗണ്ട് ഡിസൈനും ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.

ചിത്രത്തിനായി സ്വന്തമായി രൂപകല്‍പ്പന ചെയ്തെടുത്ത റോബോട്ടിനെയാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് രതീഷ് 'ദ ക്യൂ'വിനോട് മുന്‍പ് പ്രതികരിച്ചിരുന്നു.സെമി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സോടെ പ്രവര്‍ത്തിക്കുന്ന റോബോട്ടാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. പ്രധാന അഭിനേതാക്കളുടെ പ്രതിഫലത്തോളം തന്നെ റോബോട്ടിനായി ചെലവഴിച്ചിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT