Film Talks

'ദേവദൂതൻ എഡിറ്റിങ് കഴിഞ്ഞ ശേഷം ചിത്രീകരിച്ചതാണ് 'കരളേ നിൻ കൈ പിടിച്ചാൽ' എന്ന പാട്ട്': സിബി മലയിൽ

ദേവദൂതൻ എന്ന സിനിമയുടെ എഡിറ്റിംഗിനും ശേഷം ചിത്രീകരിച്ച ഭാഗമാണ് 'കരളേ നിൻ കൈ പിടിച്ചാൽ' എന്ന പാട്ടെന്ന് സിബി മലയിൽ. ചിത്രത്തിന്റെ എഡിറ്റിങ് പൂർത്തിയാക്കി സൗണ്ട് മിക്സിങ് നടത്തുമ്പോഴാണ് പാട്ട് ഷൂട്ട് ചെയ്യുവാൻ നിർമ്മാതാവ് സിയാദ് കോക്കർ പറഞ്ഞതെന്ന് ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സിബി മലയിൽ പറഞ്ഞു. പാട്ട് ചിത്രത്തിന് ഗുണം ചെയ്തുവെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത് 2000 ൽ പുറത്തിറങ്ങിയ ദേവദൂതൻ ഇപ്പോൾ റീ റിലീസിനെത്തുകയാണ്. രഘുനാഥ്‌ പാലേരി തിരക്കഥ രചിച്ച ചിത്രം 24 വർഷങ്ങൾക്ക് ശേഷം ഈ വരുന്ന ജൂലൈ 26 ന് റീ റിലീസ് ചെയ്യും.

സിബി മലയിൽ പറഞ്ഞത്:

കരളേ നിൻ കൈ പിടിച്ചാൽ എന്ന പാട്ട് ചിത്രീകരിക്കുന്നത് സിനിമയുടെ പ്രധാന ഷെഡ്യൂളിന് ശേഷമാണ്. പ്രധാന ഷെഡ്യൂളും എഡിറ്റും കഴിഞ്ഞ് സൗണ്ട് മിക്സിങ് നടക്കുമ്പോഴാണ് സിയാദ് പറയുന്നത് ആ പാട്ട് ഷൂട്ട് ചെയ്യാൻ. അപ്പോഴായിരിക്കും ചിലപ്പോൾ അതിനുള്ള സാമ്പത്തിക ചിലവ് അദ്ദേഹത്തിന് സംഘടിപ്പിക്കാൻ കഴിഞ്ഞത്. ഞാനും ക്യാമറാമാനും ചെറിയ ടീമും ചേർന്നാണ് ആ പാട്ട് ചിത്രീകരിക്കാൻ പോയത്. പക്ഷെ അത് മറ്റൊരു രീതിയിൽ പടത്തിന് ഗുണം ചെയ്തു. വേറെയൊരു കാലഘട്ടം സംഭവിച്ചത് പോലെയായി. അവിടെ ഉണ്ടായിരുന്ന ചാപ്പലിനു ചുറ്റും ശരിക്കും പൂക്കൾ വന്നു. പിന്നീട് അതിൽ കുറച്ചു മാറ്റങ്ങൾ വരുത്തി ഊട്ടിയുടെ മൊത്തത്തിലുള്ള ഭൂപ്രകൃതിയിൽ നിന്ന് മാറ്റി. ഇതെല്ലം വളരെ ഭാഗ്യം കൊണ്ട് സംഭവിക്കുന്ന ഒന്നാണ്.

വിശാൽ കൃഷ്ണമൂർത്തിയെന്ന ലോകപ്രശസ്തനായ മ്യൂസിക് കമ്പോസറും അയാളിലേക്ക് സം​ഗീതം നിറച്ച കോളേജുമായിരുന്നു ചിത്രത്തിന്റെ പശ്ചാത്തലം. വിശാൽ കൃഷ്ണമൂർത്തിയിലെ സം​ഗീതജ്ഞന്റെ പിറവിക്കും വളർച്ചക്കും കാരണമാകുന്ന സെവൻ ബെൽസ് എന്ന സം​ഗീതോപകരണവും അതിനെ ബന്ധിപ്പിച്ച് നിൽക്കുന്ന അനശ്വരമായൊരു പ്രണയകഥയുമായിരുന്നു ദേവദൂതന്റെ ഇതിവൃത്തം. കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കറായിരുന്നു ചിത്രം നിർമിച്ചത്. വിദ്യാസാ​ഗർ ദേവദൂതന് വേണ്ടിയൊരുക്കിയ പാട്ടുകളും സന്തോഷ് തുണ്ടിയിലിന്റെ ഛായാ​ഗ്രഹണവും സിനിമയുടെ അവതരണ മികവിനൊപ്പം പിൽക്കാലത്ത് ചർച്ച ചെയ്യപ്പെട്ടിരുന്നു. ചിത്രത്തിന്റെ റീ എഡിറ്റ് ചെയ്ത പകർപ്പാണ് ഇപ്പോൾ റിലീസിനെത്തുന്നത്. 4k ദൃശ്യമികവിൽ ചിത്രം തിയറ്ററിൽ ആസ്വദിക്കാനാകും.

കെഎസ്എഫ്ഇക്ക് ഒരു ലക്ഷം കോടി രൂപ ബിസിനസ്സ് നേട്ടം; ഇന്ത്യയിലെ ആദ്യ MNBC

മറ്റുള്ളവര്‍ക്ക് എന്ത് ഇഷ്ടമാകും എന്നല്ല, എനിക്ക് എന്താണ് വേണ്ടത് എന്നതിലാണ് എന്‍റെ കോണ്‍ഫിഡന്‍സ്: രാജ് ബി ഷെട്ടി

ഈ സിനിമയിലെ കഥാപാത്രവും എന്‍റെ സ്വഭാവവും തമ്മില്‍ യാതൊരു ബന്ധവുമില്ല: പ്രീതി മുകുന്ദന്‍

ആ സിനിമയ്ക്കായി ജോണി ആന്‍റണി മരിച്ച് പണിയെടുത്തിട്ടുണ്ട്, അതൊരു ടോം ആന്‍ഡ് ജെറി പാറ്റേണില്‍ പോകുന്ന സിനിമ: ഹരിശ്രീ അശോകന്‍

ഡോണള്‍ഡ് ട്രംപിന്റെ പുതിയ വ്യാപാര യുദ്ധങ്ങള്‍

SCROLL FOR NEXT