കെഎസ്എഫ്ഇക്ക് ഒരു ലക്ഷം കോടി രൂപ ബിസിനസ്സ് നേട്ടം; ഇന്ത്യയിലെ ആദ്യ MNBC

കെഎസ്എഫ്ഇക്ക് ഒരു ലക്ഷം കോടി രൂപ ബിസിനസ്സ് നേട്ടം; ഇന്ത്യയിലെ ആദ്യ MNBC

Published on
Summary

ഒരു ലക്ഷം കോടി രൂപ ബിസിനസ് നേട്ടവുമായി ഇന്ത്യയിലെ ആദ്യ MNBC യായി കെ.എസ്.എഫ്.ഇ

വാർഷിക ബിസിനസ് നേട്ടത്തിൽ ഒരു ലക്ഷം കോടി രൂപ എന്ന അപൂർവ നേട്ടം കൈവരിച്ച് കെ.എസ്‌.എഫ്‌.ഇ. പ്രമുഖ ബാങ്കിതര ധനകാര്യ സ്‌ഥാപനമായ (MNBC) ബ്രാൻഡിൽ പ്രവർത്തിക്കുന്നവയിൽ ആകെ ബിസിനസ് ഒരു ലക്ഷം കോടി രൂപ കടക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാന സ്ഥാപനം കൂടിയായി കെ.എസ് എഫ്.ഇ മാറിയിരിക്കുകയാണ്. ചിട്ടി, മിഷൻ തുടങ്ങി വിവിധ സംരംഭങ്ങളിലൂടെ കേരളത്തിന്റെ വികസനത്തിന് പിന്തുണ നൽകി, വിശ്വാസത്തിന്റെയും വിശ്വാസ്യതയുടെയും പ്രതീകമായി കെ.എസ്.എഫ്.ഇ മുന്നേറുകയാണെന്നും, ജനങ്ങളുടെ പരിശ്രമവും പിന്തുണയും കൊണ്ടാണ് ഈ നേട്ടം സാധ്യമായതെന്നും മാനേജിം​ഗ് ഡയറക്ടർ ഡോ.എസ്.കെ സനിൽ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.ജനങ്ങളുടെ സ്വപ്നങ്ങൾ പൂവണിയിക്കാനും കേരളത്തിന്റെ സാമൂഹ്യ–സാമ്പത്തിക മുന്നേറ്റത്തിന് പരിപൂർണ്ണ പിന്തുണ നൽകാനും കെ.എസ്.എഫ്.ഇ പ്രതിജ്ഞാബദ്ധമാണെന്നും ഡോ.എസ്.കെ സനിൽ.

കെ.എസ്‌.എഫ്‌.ഇയുടെ റെക്കോഡ് നേട്ടത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ആഗസ്റ്റ് 13 ന് നിർവ്വഹിക്കും. ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ കെ.എസ്.എഫ്.ഇ.യുടെ ബ്രാൻ്റ് അംബാസഡറായ നടൻ സുരാജ് വെഞ്ഞാറമ്മൂട് ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യം ഉണ്ടായിരിക്കും.

അന്യദേശങ്ങളിൽ താമസിക്കുന്ന മലയാളികള്‍ക്കായി പ്രത്യേകം ആവിഷ്ക്കരിച്ച പ്രവാസി ചിട്ടികളിൽ മികച്ച പങ്കാളിത്തമാണ് ലഭിക്കുന്നത്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം പുതുതായി ആയിരം കോടി രൂപയുടെ ചിട്ടി ബിസിനസ് നേടാനായതും നടപ്പു വർഷം പതിനായിരം കോടി രൂപയുടെ സ്വർണ്ണപ്പണയവായ്‌പ പൂർത്തീകരിച്ചതും മികച്ച നേട്ടങ്ങളായി കെ.എസ്എഫ്ഇ ചൂണ്ടിക്കാട്ടുന്നു. പ്രവർത്തന രീതികൾ കാലാനുസൃതമായി പരിഷ്ക്കരിക്കുന്നതിനും ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പണമിടപാടുകൾ കാര്യക്ഷമമാക്കുന്നതിനും മികച്ച പരിഗണനയാണ് സ്ഥാപനം നല്‍കുന്നത്.

കെഎസ്എഫ്ഇക്ക് ഒരു ലക്ഷം കോടി രൂപ ബിസിനസ്സ് നേട്ടം; ഇന്ത്യയിലെ ആദ്യ MNBC
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചിട്ടിയിലും; ഡിജിറ്റല്‍ ലോകത്തിനൊപ്പം സഞ്ചരിക്കാനൊരുങ്ങി കെഎസ്എഫ്ഇ

കെ.എസ്‌.എഫ്‌.ഇയുടെ റെക്കോഡ് നേട്ടത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ആഗസ്റ്റ് 13 ന് നിർവ്വഹിക്കും. ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ അധ്യക്ഷത വഹിക്കും. കെഎസ്എഫ്ഇ ഹാർമണി ചിട്ടി ഇടപാടുകാർക്ക് ഓണം സമൃദ്ധി ഗിഫ്റ്റ് കാർഡ് വിതരണോദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. കെ.എസ്.എഫ്.ഇ ബ്രാൻഡ് അംബാസഡർ സുരാജ് വെഞ്ഞാറമൂട് വിശിഷ്ടാതിഥിയാകും.

അന്യദേശങ്ങളിൽ താമസിക്കുന്ന മലയാളികള്‍ക്കായി പ്രത്യേകം ആവിഷ്ക്കരിച്ച പ്രവാസി ചിട്ടികളിൽ മികച്ച പങ്കാളിത്തമാണ് ലഭിക്കുന്നത്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം പുതുതായി ആയിരം കോടി രൂപയുടെ ചിട്ടി ബിസിനസ് നേടാനായതും നടപ്പു വർഷം പതിനായിരം കോടി രൂപയുടെ സ്വർണ്ണപ്പണയവായ്‌പ പൂർത്തീകരിച്ചതും മികച്ച നേട്ടങ്ങളായി കെ.എസ്എഫ്ഇ ചൂണ്ടിക്കാട്ടുന്നു. പ്രവർത്തന രീതികൾ കാലാനുസൃതമായി പരിഷ്ക്കരിക്കുന്നതിനും ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പണമിടപാടുകൾ കാര്യക്ഷമമാക്കുന്നതിനും മികച്ച പരിഗണനയാണ് സ്ഥാപനം നല്‍കുന്നത്.

കെഎസ്എഫ്ഇയുടെ തുടക്കം

1969ല്‍ ഇഎംഎസ് സര്‍ക്കാരിന്റെ കാലത്താണ് കെഎസ്എഫ്ഇ എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. സ്വകാര്യ മേഖലയില്‍ ഒട്ടനവധി സാമ്പത്തിക സ്ഥാപനങ്ങള്‍ തുടങ്ങുകയും അവയില്‍ ഭൂരിപക്ഷവും തകര്‍ന്നടിയുകയും ചെയ്തിരുന്ന സാഹചര്യത്തിലായിരുന്നു സാധാരണക്കാരെ സഹായിക്കുന്നതിനായി ഒരു ചിട്ടി സ്ഥാപനം തുടങ്ങുന്നതിനായി സര്‍ക്കാര്‍ തീരുമാനം എടുത്തത്. അങ്ങനെ 1969 നവംബര്‍ 6ന് കെഎസ്എഫ്ഇ പ്രവര്‍ത്തനം ആരംഭിച്ചു. അന്നത്തെ സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയെന്ന നിലയില്‍ ആരംഭിച്ച കെഎസ്എഫ്ഇ രണ്ട് ലക്ഷം രൂപ മൂലധനവുമായാണ് പ്രവര്‍ത്തനത്തിലേക്ക് കടക്കുന്നത്. കേരളത്തില്‍ ചിട്ടി ബിസിനസിന്റെ കേന്ദ്രമായി അറിയപ്പെട്ടിരുന്ന തൃശൂരിലാണ് കമ്പനിയുടെ ഹെഡ് ഓഫീസ് സ്ഥാപിച്ചത്. തുടക്കത്തില്‍ പത്ത് ശാഖകളും 45 ജീവനക്കാരുമായിരുന്നു കമ്പനിക്ക് ഉണ്ടായിരുന്നത്.

സുതാര്യവും സുസ്ഥിരവുമായ സാമ്പത്തിക സേവനങ്ങള്‍ സാധാരണക്കാര്‍ക്ക് ഗുണകരമാകുന്ന വിധത്തില്‍ നല്‍കുകയെന്നതായിരുന്നു സ്ഥാപനത്തിന്റെ പ്രവര്‍ത്തനലക്ഷ്യങ്ങളില്‍ പ്രധാനം. ചിട്ടിയെന്ന പേരില്‍ തട്ടിപ്പ് നടത്തുന്നവരുടെയും സാധാരണക്കാരെ പിഴിയുന്നവരുടെയും പിടിയില്‍ നിന്ന് സാധാരണക്കാരെ മോചിപ്പിക്കുകയും ചിട്ടി നടത്തിപ്പില്‍ ഒരു പെരുമാറ്റച്ചട്ടം ഉറപ്പുവരുത്തുകയും കെഎസ്എഫ്ഇയുടെ ലക്ഷ്യമായിരുന്നു. ചിട്ടി നടത്തിപ്പ് മാത്രമായിരുന്നില്ല സ്ഥാപനത്തിന്റെ ലക്ഷ്യം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ഉയര്‍ത്തുന്നതിനായി സാമൂഹിക സുരക്ഷാ പദ്ധതികള്‍ അവതരിപ്പിക്കുകയെന്ന ദൗത്യവും കമ്പനിക്കുണ്ടായിരുന്നു. സ്ഥാപിതമായി 56 വര്‍ഷം പിന്നിടുമ്പോള്‍ കെഎസ്എഫ്ഇയുടെ മൊത്തം ബിസിനസില്‍ 50 ശതമാനം മാത്രമേ ചിട്ടിയുടേത് ആയിട്ടുള്ളു. തുടക്കത്തില്‍ ചിട്ടി മാത്രമായിരുന്നു ചെയ്തിരുന്നതെങ്കില്‍ പിന്നീട് മറ്റ് സാമ്പത്തിക സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഇപ്പോള്‍ ബാക്കി 50 ശതമാനം ബിസിനസ് നിക്ഷേപങ്ങളിലും വായ്പകളിലുമായാണ് നടന്നു വരുന്നത്. ഇന്നിപ്പോള്‍ 55 വര്‍ഷം പിന്നിടുമ്പോള്‍ 683 ശാഖകളും 8300ലേറെ ജീവനക്കാരും 56 ലക്ഷത്തിലേറെ ഉപഭോക്താക്കളും 91,000 കോടി രൂപയിലേറെ വിറ്റുവരവുമാണ് കമ്പനിക്കുള്ളത്.

ഡിജിറ്റല്‍ ലോകത്തെ കെഎസ്എഫ്ഇ

മാറുന്ന ലോകത്ത് അനുയോജ്യമായ വിധത്തില്‍ മാറാനും കെഎസ്എഫ്ഇക്ക് സാധിക്കുന്നുണ്ട്. സേവനങ്ങള്‍ സൗകര്യപ്രദമായി നല്‍കുന്നതിനായി ഒരു കോര്‍ സൊല്യൂഷന്‍ സോഫ്റ്റ്‌വെയര്‍ കമ്പനി ഉപയോഗിച്ചു വന്നിരുന്നു. അതിന്റെ പരിഷ്‌കരിച്ച വേര്‍ഷനാണ് ഇപ്പോള്‍ ഉപയോഗിച്ചു വരുന്നത്. ശാഖകളില്‍ നിന്ന് ഉപഭോക്താക്കളുടെ ഇടപാടുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയിക്കണമെങ്കില്‍ അതിനായി ഓട്ടോമേറ്റഡ് കോളുകള്‍, എസ്എംഎസ് എന്നിവയില്‍ കൂടി അവ അറിയിക്കാനാകും. കെഎസ്എഫ്ഇ പവർ എന്ന മൊബൈല്‍ ആപ്പ്, വെബ് ആപ്ലിക്കേഷന്‍ എന്നിവയിലൂടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പ്രതികരണം അറിയിക്കാന്‍ കഴിയും. ചിട്ടി ലേലത്തില്‍ പ്രോക്‌സിയായാണ് പങ്കെടുക്കുന്നതെങ്കില്‍ അതിന്റെ രജിസ്‌ട്രേഷന്‍, ചിട്ടിപ്പണം അടയ്ക്കല്‍, പണം പിന്‍വലിക്കല്‍ തുടങ്ങിയവയും ഓണ്‍ലൈനായി സാധിക്കും. ബിസിനസിന്റെ എല്ലാ മേഖലകളിലും ഡിജിറ്റൈസേഷന്‍ എന്നതാണ് കമ്പനിയുടെ ലക്ഷ്യം.

ചിട്ടിപ്പണവും ലോണുകളും കളക്ഷന്‍ ഏജന്റുമാര്‍ വഴി അടക്കുന്ന രീതിയുണ്ട്. കച്ചവടക്കാരും വ്യവസായികളുമാണ് ഈ രീതിയെ പ്രധാനമായും ആശ്രയിക്കാറുള്ളത്. കളക്ഷന്‍ ഏജന്റുമാര്‍ പണം വാങ്ങുകയും അതാത് ദിവസം തന്നെ അത് അടയ്ക്കുകയുമാണ് സാധാരണ ചെയ്യാറുള്ളത്. ഇതിന്റെ കൃത്യത സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് സംശയങ്ങളുണ്ടായിരുന്നു. അത് പരിഹരിക്കുന്നതിനായി കളക്ഷന്‍ ഏജന്റുമാര്‍ക്കും ഇപ്പോള്‍ ഒരു മൊബൈല്‍ ആപ്പ് നല്‍കിയിരിക്കുകയാണ്. പണം കളക്ട് ചെയ്താല്‍ ഉടന്‍ തന്നെ വിവരങ്ങള്‍ ആപ്പിലേക്ക് നല്‍കുന്നു. അതോടെ ഉപഭോക്താവിന് പണം സ്വീകരിച്ചതായി ഒരു എസ്എംഎസ് ലഭിക്കുന്നു. പണം സ്വീകരിച്ചതിനുള്ള റസീപ്റ്റും ഇതിനൊപ്പം ലഭിക്കുന്നു. പണം അക്കൗണ്ടില്‍ എത്തിയാല്‍ ഉടന്‍ തന്നെ മറ്റൊരു എസ്എംഎസ് ഉപഭോക്താവിന് ലഭിക്കും. ഇടപാടുകളില്‍ സുതാര്യതയും കാര്യക്ഷമതയും ഉണ്ടാകുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത.

logo
The Cue
www.thecue.in