Film Talks

മമ്മൂട്ടി,നിവിന്‍, ആന്‍ അഗസ്റ്റിന്‍ മികച്ച അഭിനയമുഹൂര്‍ത്തങ്ങള്‍ സംഭവിച്ചതിനെക്കുറിച്ച് ശ്യാമപ്രസാദ്

THE CUE

അഭിനേതാക്കളെ അവരുടെ അതുവരെയുള്ള പ്രകടനങ്ങളെ വിസ്മൃതിയിലാക്കി മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുന്നതില്‍ ഒന്നാം നിരയിലുള്ള സംവിധായകനാണ് ശ്യാമപ്രസാദ്. ഒരേ കടലില്‍ മമ്മൂട്ടിയെയും, ഇംഗ്ലീഷില്‍ മുകേഷിനെയും, ആര്‍ട്ടിസ്റ്റില്‍ ആന്‍ അഗസ്റ്റിനെയും ഹേയ് ജൂഡില്‍ നിവിന്‍ പോളിയെയും കഥാപാത്രങ്ങളുടെ സൂക്ഷ്മ ഭാവങ്ങളിലേക്കെത്തിച്ച് ശ്യാമപ്രസാദ് ഉപയോഗപ്പെടുത്തിയിരുന്നു. അഭിനേതാക്കളെ തന്റെ സിനിമയിലെ കഥാപാത്രമാക്കാന്‍ ശ്രമിക്കുന്നതിന് പകരം അവരില്‍ നിന്ന് ആ കഥാപാത്രത്തെ പുറത്തെടുക്കുകയാണ് ചെയ്യുന്നത്. മമ്മൂട്ടിയില്‍ നാഥന്‍ ഉണ്ട്. അത് എവിടെയോ ഉറങ്ങിക്കിടക്കുകയാണ്. ഉപബോധത്തിന്റെ ഏതോ തലത്തില്‍. ദ ക്യു അഭിമുഖത്തിലാണ് ശ്യാമപ്രസാദ് കാസ്റ്റിംഗിനെക്കുറിച്ചും അഭിനേതാക്കളെ ഉപയോഗപ്പെടുത്തിയതിനെ കുറിച്ചും പറയുന്നത്.

ഒരു സിനിമാ കഥാപാത്രം എന്നതിനപ്പുറം അത്തരം റോളുകള്‍ വെല്‍ റിട്ടണ്‍ ആണ്. മനുഷ്യജീവിതത്തില്‍ ഒരു മനുഷ്യന് സംഭവിക്കുന്ന എല്ലാ സങ്കീര്‍ണതകളും ഉള്‍ച്ചേര്‍ന്ന കഥാപാത്രങ്ങളായിരുന്നു അവരില്‍ പലരും. കഥാപാത്രവുമായി അവര്‍ താദാത്മ്യം പ്രാപിക്കുകയായിരുന്നു. ആന്‍ അഗസ്റ്റിന്‍ ഗായത്രിയായി മാറിയത് അവിശ്വസനീയമാം വിധമായിരുന്നു. മമ്മൂക്ക ഒരേ കടലില്‍ ക്ലൈമാക്‌സിലെത്തുമ്പോള്‍ പൂര്‍ണമായും ആ കഥാപാത്രത്തിലേക്ക് എത്തുകയാണ്. കഥാപാത്രത്തിന്റെ കോംപ്ലക്‌സിറ്റി അവരെ കൂടുതല്‍ ഓപ്പണ്‍ അപ്പ് ചെയ്യിക്കുന്നുണ്ട്. നിവിനെ സംബന്ധിച്ചും അങ്ങനെയാണ്.
ശ്യാമപ്രസാദ്

ശ്യാമപ്രസാദ് അഭിമുഖം പൂര്‍ണരൂപം ഇവിടെ കാണാം

സിനിമയിലെ ചില സന്ദര്‍ഭങ്ങള്‍ എങ്കിലും നിലവിലുള്ള അഭിനേതാക്കള്‍ ചിലപ്പോള്‍ ചെയ്യില്ല, അപ്പോള്‍ എന്റെ സ്വാതന്ത്ര്യം പോകും, അതിന്റെ നാച്യുറല്‍നെസ് നഷ്ടപ്പെടുമെന്നും ശ്യാമപ്രസാദ്. മികച്ച സംവിധാനത്തിന് സംസ്ഥാന പുരസ്‌കാരം ലഭിച്ച ഒരു ഞായറാഴ്ചയാണ് ശ്യാമപ്രസാദിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT