Film Talks

'നിലവാരമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്നത് ജേര്‍ണലിസം പഠിക്കാത്തവര്‍'; അവര്‍ക്ക് അറിയേണ്ടത് സിനിമയെ കുറിച്ചല്ലെന്ന് ഷൈന്‍ ടോം ചാക്കോ

സിനിമയുടെ വാര്‍ത്ത സമ്മേളനങ്ങളില്‍ നിലവാരം ഇല്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്നത് ജേര്‍ണലിസം പഠിക്കാത്തവരാണെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. ദുബായിയില്‍ വെച്ച് നടന്ന തല്ലുമാലയുടെ വാര്‍ത്ത സമ്മേളനത്തില്‍ വെച്ചായിരുന്നു താരത്തിന്റെ പ്രതികരണം.

'ഒന്നാമത് അത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് ജേര്‍ണലിസം പഠിച്ച് വന്ന പിള്ളേരല്ല. അത് നിങ്ങള്‍ മനസിലാക്കണം. അവരാണ് അത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത്. അപ്പോള്‍ അവര്‍ക്ക് സിനിമയെ പറ്റിയൊന്നും വലിയ ധാരണയില്ല. അല്ലെങ്കില്‍ അതേ പറ്റി ചോദിക്കേണ്ട കാര്യമില്ല. അവര്‍ക്ക് ഓരോരുത്തര് എങ്ങനെയാണ് ഹൈ ആകുന്നത് എന്നാണ് അറിയേണ്ടത്. എത്ര തരം ഹൈ ഉണ്ട്, അതിന്റെ വ്യത്യാസങ്ങള്‍ ഒക്കെയാണ് അറിയേണ്ടത്', ഷൈന്‍ പറയുന്നു.

'പിന്നെ ആള്‍ക്കാരെ തമ്മിലടിപ്പിക്കുക. ഓരോ പ്രശ്‌നം ഉണ്ടാക്കുക. ആള്‍ക്കാരെ ഓടിപ്പിക്കുക, ചാടിപ്പിക്കുക. അങ്ങനത്തെ പരിപാടികള്‍ ഒക്കെയാണ് താത്പര്യം. ഞാന്‍ ആദ്യം കരുതിയത് അവര്‍ ജേണലിസം കഴിഞ്ഞ പിള്ളേരാണെന്ന്. പക്ഷെ ഇവര്‍ ഓണ്‍ലൈന്‍ ചാനലില്‍ ഉള്ളവര്‍ ക്യാമറ കൊടുത്ത് വിടുന്ന പിള്ളേരാണെ'ന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു.

ആഗസ്റ്റ് 12നാണ് തല്ലുമാല തിയേറ്ററുകളില്‍ റിലീസിന് എത്തുന്നത്. ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ മുഹ്‌സിന്‍ പരാരിയാണ്.

'ഡും ഡും ഡും'; 'ഇന്നസെന്‍റ് ' സിനിമയിലെ വീഡിയോ ഗാനം പുറത്ത്

ഗണപതിയും സാഗര്‍ സൂര്യയും പ്രധാന വേഷത്തില്‍; 'പ്രകമ്പനം' ഫസ്റ്റ് ലുക്ക്‌ റിലീസ് ചെയ്ത് കാർത്തിക് സുബ്ബരാജ്

'ആ സീനിന് പ്രചോദനം റിയൽ ലൈഫിൽ കണ്ട ഒരു സംഭവം'; നടനായും പോസ്റ്റർ ഡിസൈനറായും ഒരുപോലെ തിളങ്ങുമ്പോൾ... അരുൺ അജികുമാർ അഭിമുഖം

First Love gets a second chance; പ്രണയത്തിന്റെ ‘ഇത്തിരി നേരം', ട്രെയ്‌ലർ റിലീസ് ചെയ്തു

'ഭരണം എന്നതിനെ അധികാരമായി കാണുന്നില്ല'; ചലച്ചിത്ര അക്കാദമി ചെയർമാനായി ചുമതലയേറ്റ് റസൂൽ പൂക്കുട്ടി

SCROLL FOR NEXT