Film Talks

ദുല്‍ഖറിനൊപ്പം ഷാരൂഖ് ഖാന്‍? സിക്‌സ് പാക്കിനും നന്ദി

THE CUE

സോനം കപൂര്‍ ടൈറ്റില്‍ റോളിലെത്തുന്ന സോയാ ഫാക്ടറില്‍ നായകന്‍ ദുല്‍ഖര്‍ സല്‍മാനാണ്. ബോളിവുഡില്‍ ദുല്‍ഖര്‍ അഭിനയിക്കുന്ന രണ്ടാമത്തെ സിനിമയില്‍ ഷാരൂഖ് ഖാന്‍ അതിഥിതാരമാണെന്ന സൂചന നല്‍കുകയാണ് സോനം കപൂറും ദുല്‍ഖര്‍ സല്‍മാനും. അനൂജ ചൗഹാന്‍ എഴുതിയ ഇതേ പേരിലുള്ള നോവല്‍ ആധാരമാക്കിയാണ് സിനിമ. നോവലില്‍ ഷാരൂഖ് ഖാന്‍ കഥാപാത്രമായി എത്തുന്നുണ്ട്. സിനിമയിലും ഷാരൂഖ് ഉണ്ടോ എന്ന ബോളിവുഡ് ഹംഗാമ അഭിമുഖത്തിലെ ചോദ്യത്തിനാണ് സര്‍പ്രൈസ് ഉണ്ടാകുമെന്ന സൂചന ദുല്‍ഖര്‍ സല്‍മാന്‍ നല്‍കിയത്. ഷാരൂഖിനെയും അതല്ലാതെ മറ്റൊരാളെയും സിനിമയില്‍ കാണാമെന്നാണ് സോനം കപൂറിന്റെ മറുപടി.

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്റെ റോളിലാണ്. ട്രെയിലറിലെ സിക്‌സ് പാക്കിനെകുറിച്ചുള്ള ചോദ്യത്തിന് സിനിമയുടെ മേക്കേഴ്‌സിന് നന്ദി പറയുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. സോനം കപൂറിന്റെ ഭര്‍ത്താവ് ആനന്ദ് അഹൂജയുമായുള്ള സൗഹൃദത്തെക്കുറിച്ചും ദുല്‍ഖര്‍ സംസാരിക്കുന്നുണ്ട്. ഹിന്ദി ഡബ്ബിംഗിന്, സഹസംവിധായകരുടെ പിന്തുണയും സഹകരണവും നന്നായി ഗുണം ചെയ്‌തെന്നും ദുല്‍ഖര്‍.

തെലുങ്ക്, തമിഴ്, ബോളിവുഡ് ചിത്രങ്ങളുടെ ഭാഗമായപ്പോള്‍ മലയാളത്തില്‍ വലിയ ഇടവേള വന്ന നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. 2018ലും 2019ലുമായി ഇതുവരെ ദുല്‍ഖര്‍ പ്രേക്ഷകരിലെത്തിയത് മൂന്ന് സിനിമകളിലാണ്. അതില്‍ രണ്ടും ഇതരഭാഷാ ചിത്രങ്ങള്‍. മഹാനടിയും കര്‍വാനും. യമണ്ടന്‍ പ്രണയകഥയ്ക്ക് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന മലയാള ചിത്രം കുറുപ്പ് ചിത്രീകരണം ആരംഭിച്ചിട്ടുമില്ല. ഈ ഓണത്തിന് ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്ന ബോളിവുഡ് ചിത്രവുമാണ് ദ സോയാ ഫാക്ടര്‍. ഓണം റിലീസുകള്‍ക്ക് പിന്നാലെ സെപ്തംബര്‍ 20ന് ചിത്രം തിയറ്ററുകളിലെത്തും.

സോയാ സിംഗ് സോളങ്കി എന്ന പരസ്യചിത്രകമ്പനിയിലെ ജീവനക്കാരിയുടെ റോളിലാണ് സോനം കപൂര്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ നിഖില്‍ ഖോടയുടെ റോളിലാണ് ദുല്‍ഖര്‍ സല്‍മാന്‍. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ആഡ് ലാബ്സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ഷാരൂഖ് ഖാന്‍ കഥാപാത്രസാന്നിധ്യമാകുന്ന നോവല്‍ ഷാരൂഖിന്റെ റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റാണ് ആദ്യം സിനിമയ്ക്കായി വാങ്ങിച്ചിരുന്നത്. പിന്നീട് സംവിധായകന്‍ അഭിഷേക് ശര്‍മ്മ സംവിധാനം ഏറ്റെടുത്തു.

റൊമാന്റിക് കോമഡി സ്വഭാവത്തിലാണ് സോയാ ഫാക്ടര്‍. തേരേ ബിന്‍ ലാദന്‍, ഷൗക്കീന്‍സ്, പരമാണു എന്നീ സിനിമകളുടെ സംവിധായകനാണ് അഭിഷേക് കപൂര്‍. ഇര്‍ഫാന്‍ ഖാനൊപ്പം അഭിനയിച്ച കാര്‍വാന്‍ എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന ബോളിവുഡ് ചിത്രവുമാണ് ദ സോയാ ഫാക്ടര്‍. സിനിമയ്ക്ക് വേണ്ടി ദുല്‍ഖര്‍ കൊച്ചിയില്‍ ഒരു മാസത്തോളം ക്രിക്കറ്റ് പരിശീലിച്ചിരുന്നു.

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

'മഞ്ഞുമ്മൽ ബോയ്‌സിനെക്കാൾ മികച്ച ചിത്രമാണ്' ; വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ റിലീസിനായി ആവശ്യപ്പെട്ടത് 15 കോടിയെന്ന് ധനഞ്ജയന്‍

'നായാട്ടിന് ശേഷം വീണ്ടുമൊന്നിച്ച് കുഞ്ചാക്കോ ബോബനും ഷാഹി കബീറും' ; ജിത്തു അഷറഫ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

'സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായി ടൊവിനോ തോമസ്' ; നടികർ മെയ് 3 ന് തിയറ്ററുകളിൽ

നിവിൻ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ' മെയ് 1 മുതൽ തിയറ്ററുകളിൽ

SCROLL FOR NEXT