Film Talks

ഫാസിസത്തിനെതിരെ മലയാള സിനിമയിലെ മുതിര്‍ന്ന തലമുറയുടേത് കുറ്റകരമായ മൗനമെന്ന് കമല്‍

THE CUE

പൗരര്‍ എന്ന നിലയില്‍ നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ സാന്നിധ്യമാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. പൗരത്വ ബില്ലിന്റെ പശ്ചാത്തലത്തില്‍ ദീപിക പദുക്കോണ്‍ അടക്കമുള്ള യുവതലമുറയുടെ രൂക്ഷമായ പ്രതിരോധത്തെ ശ്ലാഘിച്ച് കൊണ്ട് തങ്ങളുടെ തലമുറ ജനാധിപത്യത്തോടുള്ള ഉത്തരവാദിത്വം മറന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യം മുഴുവന്‍ വിദ്യാര്‍ഥികളും ചെറുപ്പക്കാരും ഭരണകൂട ഫാസിസത്തിനെതിരെ തെരുവില്‍ ഇറങ്ങുമ്പോള്‍ മലയാള സിനിമയിലെ മുതിര്‍ന്ന തലമുറ പാലിക്കുന്നത് കുറ്റകരമായ മൗനമാണെന്ന് കമല്‍ പറഞ്ഞു. കാലടി സംസ്‌കൃത സര്‍വകലാശാലയുടെ ഏറ്റുമാനൂര്‍ കേന്ദ്രത്തില്‍ ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ നടന്ന അഞ്ച് ദിവസത്തെ ദേശീയ സെമിനാറില്‍ സമാപന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മലയാള സിനിമയുടെ കഴിഞ്ഞകാല പ്രവണതകള്‍ വിമര്‍ശനാത്മകമായി വിലയിരുത്തിയ അദ്ദേഹം സവര്‍ണ്ണതയുടെയും ആണ്‍കോയ്മയുടെയും കാലം മലയാള സിനിമയില്‍ കഴിഞ്ഞിരിക്കുന്നു എന്ന് വിശദീകരിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഐ എഫ് എഫ് കെ വേദി ഒരു സാംസ്‌കാരിക- രാഷ്ട്രീയ ഇടമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ആഭ്യന്തര കലാപങ്ങള്‍, കുടിയേറ്റങ്ങള്‍, രാജ്യമില്ലാത്തവരുടെ പലായനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്ന മൂന്നാംലോക സിനിമകളാണ് അതിന്റെ മുഖമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. വിമന്‍ കളക്ടീവ് ഇന്‍ സിനിമ എന്ന സംഘടന ഉള്‍പ്പെടെ മലയാളത്തില്‍ അടുത്തിടെയുണ്ടായ പല കൂട്ടായ്മകളും ചരിത്രപരമായ വഴിത്തിരിവായെന്നും കമല്‍ വ്യക്തമാക്കി.

'മേനെ പ്യാർ കിയാ'യിൽ പെപ്പെയും; സർപ്രൈസ് താരത്തെ പുറത്തുവിട്ട് അണിയറപ്രവർത്തകർ

സിനിമ കരിയറിന്‍റെ തുടക്കത്തെക്കുറിച്ച് ഓര്‍ത്തെടുക്കുമ്പോള്‍ ആ പേര് മാത്രമാണ് മനസില്‍ വരാറ്: അർജുൻ അശോകൻ

'ലോക'യുടെ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും ടീമിന്, ഞാൻ ഒരു ലക്കി പ്രൊഡ്യൂസർ മാത്രം: ദുൽഖർ സൽമാൻ

സ്വവര്‍ഗ്ഗ ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് വിധിച്ച ജഡ്ജി, ആരാണ് ജസ്റ്റിസ് ലോകൂറിൻ്റെ വെളിപ്പെടുത്തലില്‍ നായകനായ ജസ്റ്റിസ് മുരളീധര്‍?

പക്കാ ഫൺ എന്റർടെയ്നർ; മികച്ച പ്രതികരണങ്ങളുമായി 'മേനേ പ്യാര്‍ കിയാ'

SCROLL FOR NEXT