Film Talks

ബോളിവുഡ് സൗത്ത് ഇന്ത്യന്‍ സിനിമ കണ്ട് പഠിക്കണം, സ്വന്തം വേരുകള്‍ മറക്കരുത് : സഞ്ജയ് ദത്ത്

തെന്നിന്ത്യന്‍ സിനിമകളെ പ്രകീര്‍ത്തിച്ച് ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത്. ബോളിവുഡ് സിനിമകള്‍ തെന്നിന്ത്യന്‍ സിനിമകളില്‍ നിന്നും പഠിക്കണമെന്നും സഞ്ജയ് ദത്ത് പറഞ്ഞു. കെ.ഡി എന്ന കന്നഡ സിനിമയുടെ ടീസര്‍ ലോഞ്ച് ഇവന്റിനിടെയാണ് സഞ്ജയ് ദത്ത് ഇത് പറഞ്ഞത്.ഇവന്റിനിടയില്‍ തെന്നിന്ത്യന്‍ സിനിമകളെക്കുറിച്ചും ,അവയോടുള്ള ഇഷ്ടത്തെക്കുറിച്ചും സഞ്ജയ് പറഞ്ഞത്ബാഗ്ലൂര്‍ അധോലോകത്തിന്റെ ചെരയില്‍ മുങ്ങിയ ചരിത്രം പറയുന്ന സിനിമയാണ് കെ.ഡി.

'സഞ്ജയ് ദത്ത് പറഞ്ഞത്

ഞാന്‍ കൂടുതല്‍ തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിക്കുമെന്നാണ് തോന്നുന്നത്. ഞാന്‍ കെ.ജി.എഫ് 2 വില്‍ അഭിനയിച്ചു .രാജമൗലി സാര്‍ എന്റെ നല്ല സുഹൃത്താണ്.തെന്നിന്ത്യയില്‍ ഉണ്ടാവുന്ന സിനിമയില്‍ പാഷനും, സ്‌നേഹവും ഒക്കെ കാണാന്‍ സാധിക്കും.ബോളിവുഡ് സിനിമകള്‍ പുനര്‍ചിന്തനം നടത്തേണ്ട തരത്തിലുള്ള ഒരു ഹീറോയിസം തെന്നിന്ത്യന്‍ സിനിമകളിലുണ്ട്, നമ്മള്‍ നമ്മുടെ വേരുകള്‍ മറക്കരുത്.

'കെ.ജി.എഫില്‍ പ്രശാന്ത് നീലിനൊപ്പം വര്‍ക്ക് ചെയ്തത് എനിക്കെന്നും സന്തോഷം തരുന്ന കാര്യമാണ. നിലവില്‍ പ്രേം സാറിനൊപ്പവും ധ്രുവിനൊപ്പവും വര്‍ക്ക് ചെയ്യുന്നതില്‍ എനിക്ക് ആകാംക്ഷ ഉണ്ട്‌.

കന്നഡ താരം ധ്രുവ് സര്‍ജയാണ് കെ.ഡി-ദ ഡെവിള്‍ എന്ന സിനിമയില്‍ നായകന്‍. പ്രേം ആണ് സംവിധാനം. സഞ്ജയ് ദത്ത്, വിജയ് സേതുപതി, മോഹന്‍ലാല്‍ എന്നിവര്‍ കെ.ഡി വിവിധ പതിപ്പുകളില്‍ ശബ്ദം നല്‍കിയിട്ടുമുണ്ട്.

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

SCROLL FOR NEXT