Film Talks

ബറോസിന് ശേഷം പ്രിയദര്‍ശനൊപ്പം മോഹന്‍ലാല്‍, സ്‌പോര്‍ട്‌സ് ഡ്രാമ

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമക്ക് ശേഷം പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിക്കുന്നു. ദ ക്യു അഭിമുഖത്തിലാണ് മോഹന്‍ലാലിനെ നായകനാക്കി സ്‌പോര്‍ട്‌സ് ഡ്രാമാ സ്വഭാവമുള്ള സിനിമ ചെയ്യുന്ന കാര്യം പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയത്.

മോഹന്‍ലാല്‍ സംവിധായകനാകുന്ന ബറോസ് എന്ന ചിത്രം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ഈ പ്രൊജക്ട്. പ്രിയദര്‍ശന്‍ തന്നെയാണ് ഈ സിനിമയുടെ തിരക്കഥ. മേയ് 13നാണ് മരക്കാര്‍ തിയറ്ററുകളിലെത്തുന്നത്.

ബറോസിനെക്കുറിച്ച് പ്രിയദര്‍ശന്‍

മോഹന്‍ലാല്‍ സംവിധായകനാകുന്ന ബറോസ് എന്ന സിനിമയില്‍ വളരെ വലിയ പ്രതീക്ഷയാണുള്ളതെന്ന് പ്രിയദര്‍ശന്‍. നാനൂറോളം സിനിമകളുടെ അനുഭവ സമ്പത്തുമായാണ് മോഹന്‍ലാല്‍ ഈ സിനിമ ഒരുക്കുന്നത്. സിനിമയിലെ എല്ലാ മേഖലയെക്കുറിച്ചും ബോധ്യമുള്ള ആളാണ് മോഹന്‍ലാല്‍. ദ ക്യു അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ ഇക്കാര്യം പറഞ്ഞത്.

മൊബൈല്‍ ഫോണില്‍ ഷോര്‍ട്ട് ഫിലിമെടുത്ത് ഉടനെ തന്നെ അടുത്ത സിനിമ സംവിധാനം ചെയ്യുന്നവരുണ്ട്. കല്യാണ വീഡിയോ എടുത്ത ശേഷം സിനിമയിലേക്ക് വരുന്നവരുമുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ പത്ത് നാനൂറ് സിനിമകളുടെ അനുഭവ സമ്പത്തുള്ള മോഹന്‍ലാലില്‍ നിന്ന് വലുതായിട്ടാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഒരു പാട് മികച്ച സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവ പരിചയം മോഹന്‍ലാലിനുണ്ട്. സിനിമയിലെ എല്ലാ മേഖലയെക്കുറിച്ച് തികഞ്ഞ ബോധ്യം മോഹന്‍ലാലിനുണ്ട്. അത്യാവശ്യം എഴുതും. ക്യാമറ സെന്‍സുണ്ട്. കുഴപ്പമില്ലാതെ പാടും, അങ്ങനെ പലതും ചെയ്യും. ഇന്ത്യയിലെ തന്നെ മികച്ച നടന്‍മാരില്‍ ഒരാളുമാണ്. സിനിമ ചെയ്യുമ്പോള്‍ സ്‌ക്രിപ്റ്റിലുള്‍പ്പെടെ പലപ്പോഴും മോഹന്‍ലാലിന്റെ നിര്‍ദേശങ്ങള്‍ വരാറുണ്ട്. നമ്മുക്ക് വേണമെങ്കില്‍ സ്വീകരിക്കാമെന്ന മട്ടിലാണ് പറയാറുള്ളത്. അയാം എക്‌സ്‌പെക്റ്റിംഗ് സംതിംഗ് ബിഗ്.

ബറോസ് കൊച്ചിയില്‍ പുരോഗമിക്കുന്നു

ഫോര്‍ട്ട് കൊച്ചിയിലും എറണാകുളത്തുമായി ബറോസ് ചിത്രീകരണം പുരോഗമിക്കുകയാണ്. മോഹന്‍ലാല്‍ ഉള്‍പ്പെടാത്ത രംഗങ്ങളാണ് ഇപ്പോള്‍ ഷൂട്ട് ചെയ്യുന്നത്. പൃഥ്വിരാജ് സുകുമാരന്‍ സിനിമയില്‍ ജോയിന്‍ ചെയ്തു. ജിജോ പുന്നൂസ് ആണ് ടെക്‌നിക്കല്‍ ഡയറക്ടര്‍. ജിജോയുടെതാണ് തിരക്കഥയും.

പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.

മോഹന്‍ലാല്‍ തന്നെയാണ് നായകകഥാപാത്രമായ ബറോസിന്റെ വേഷം അവതരിപ്പിക്കുന്നആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി സിനിമയിലുണ്ടാകും. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT