Film Talks

'ഒരു അല്‍ഫോണ്‍സ് പുത്രന്‍ സിനിമ', അതാണ് ഗോള്‍ഡിന്‍റെ ജോണര്‍: പൃഥ്വിരാജ്

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഗോള്‍ഡിനെക്കുറിച്ച് വാചാലനായി പൃഥ്വിരാജ് സുകുമാരന്‍. തന്നെ അതിന്‍റെ ഭാഗമാകാന്‍ പ്രേരിപ്പിച്ചത് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്നു എന്നതാണെന്നും ഗോള്‍ഡിന്‍റെ ജോണര്‍ ഒരു അല്‍ഫോണ്‍സ് പുത്രന്‍ സിനിമ എന്നത് തന്നെയാണെന്നും പൃഥ്വിരാജ് ദ ക്യുവിനോട് പറഞ്ഞു.

പൃഥ്വിരാജ് പറഞ്ഞത്:

മുമ്പ് തന്നെ അല്‍ഫോണ്‍സുമൊത്ത് ഒരു സിനിമ ചെയ്യണമെന്ന ഡിസ്കഷന്‍സ് നടത്തിയിരുന്നു. അന്ന് അല്‍ഫോണ്‍സ് ഒരു കഥയൊക്കെ പറഞ്ഞിരുന്നു. പല കാരണങ്ങളാല്‍ അത് നടന്നില്ല. പിന്നെ അല്‍ഫോണ്‍സ് ഒരു വലിയ ബ്രേക്ക് എടുത്തു.

എനിക്ക് ഗോള്‍ഡിനെ സംബന്ധിച്ചെടുത്തോളം എന്തിനേക്കാളും ഉപരി എന്‍റെ ഏറ്റവും വലിയ സന്തോഷം അല്‍ഫോണ്‍സ് പുത്രന്‍ തിരിച്ചെത്തുന്നു എന്നതാണ്. ഒരു അല്‍ഫോണ്‍സ് പുത്രന്‍ സിനിമ, അതാണ് ഗോള്‍ഡിന്‍റെ ജോണര്‍. എന്നെ ഗോള്‍ഡിലേക്ക് ആകര്‍ഷിച്ചത് അദ്ദേഹം ആ സിനിമ സംവിധാനം ചെയ്യുന്നു എന്നത് തന്നെയാണ്. അല്‍ഫോണ്‍സിനൊപ്പം വര്‍ക്ക് ചെയ്യണം എന്ന് ആഗ്രഹമുള്ള ഒരു നടനാണ് ഞാന്‍. ഇനിയും ചെയ്യാന്‍ ആഗ്രഹമുണ്ട്.

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗോള്‍ഡ്. പ്രേമം കഴിഞ്ഞ് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അല്‍ഫോണ്‍സ് പുത്രന്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക. ഈയടുത്തായി റിലീസ് ചെയ്ത ചിത്രത്തിന്‍റെ ട്രെയിലര്‍ മികച്ച പ്രതികരണങ്ങള്‍ നേടിയിരുന്നു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT