Film Talks

മുഴുവന്‍ സ്ത്രീകള്‍ക്കും അപമാനകരമായ പരാമര്‍ശം, പ്രതീക്ഷയുടെ പ്രതീകമാണ് പാര്‍വതിയെന്ന് പുരോഗമന കലാസാഹിത്യസംഘം

ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ വിയോജിപ്പ് പ്രകടിപ്പിച്ച് താരസംഘടനയില്‍ നിന്ന് രാജിവച്ച പാര്‍വതി തിരുവോത്തിനെ അഭിനന്ദിച്ച് പുരോഗമന കലാസാഹിത്യ സംഘം. എ. എം. എം. എ എന്ന താരസംഘടനയുടെ പുരുഷാധിപത്യ നീക്കങ്ങളില്‍ പ്രതിഷേധിച്ച് അതില്‍ നിന്നും രാജിവെച്ച പ്രശസ്ത നടി പാര്‍വ്വതി തിരുവോത്തിനെ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാനക്കമ്മിറ്റി അഭിവാദ്യം ചെയ്യുന്നുവെന്ന് പ്രസിഡന്റും സംവിധായകനുമായ ഷാജി.എന്‍.കരുണും, സെക്രട്ടറി അശോകന്‍ ചരുവിലും. സിനിമാരംഗത്ത് മാത്രമല്ല; പൊതുവെ സ്ത്രീകള്‍ക്ക് മുഴുവന്‍ അപമാനകരമായ പരാമര്‍ശമാണ് ആ സംഘടനയുടെ ജനറല്‍ സെക്രട്ടറിയില്‍ നിന്നുണ്ടായതെന്നും പു.ക.സ

ഇത് സിനിമ എന്ന കലാരൂപത്തിന്റെ പ്രതീക്ഷയാണ്. ആ പ്രതീക്ഷയുടെ പ്രതീകമാണ് പാര്‍വ്വതി തെരുവോത്ത് എന്ന അഭിനയപ്രതിഭ.
പുരോഗമന കലാസാഹിത്യ സംഘം

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പ്രസ്താവനയില്‍ നിന്ന്

പാര്‍വ്വതിയുടെ തീരുമാനം ധീരവും ത്യാഗോജ്ജലവുമാണ്. ഇതുമൂലം പ്രൊഫഷനില്‍ തനിക്ക് ഉണ്ടാവാനിടയുള്ള നഷ്ടങ്ങളെ അഭിമാനബോധമുള്ള കലാകാരി എന്ന നിലയില്‍ അവര്‍ അവഗണിച്ചു. സിനിമാരംഗത്തെ സംഘടനകള്‍ സംഘടിതശക്തി എന്ന നിലവിട്ട് പലപ്പോഴും ആ മേഖലയിലെ കലാകാരന്മാരുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും നിയന്ത്രിക്കുകയും പലപ്പോഴും ഊരുവിലക്ക് കല്‍പ്പിക്കുകയും പതിവുണ്ട്. താരമേധാവിത്തവും പുരുഷമേധാവിത്തവും മാത്രമല്ല ഒരു വക മാഫിയ സ്വഭാവവും അതു പുലര്‍ത്താറുണ്ട്.

ഏതൊരു കലയും എന്ന പോലെ സിനിമയും സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സ്ത്രീകളും ദളിതരുമടക്കം അടിച്ചമര്‍ത്തപ്പെടുന്ന ജനവിഭാഗങ്ങളുടെ വിമോചന സംരംഭങ്ങളില്‍ സിനിമയും മുന്നില്‍ നിന്നിട്ടുണ്ട്. എന്നാല്‍ മൂലധനത്തിന്റെ മേല്‍ക്കയുള്ളതുകൊണ്ട് തിരശ്ശീലക്കു പിന്നില്‍ സ്ത്രീയും ദളിതനും അവഗണിക്കപ്പെടുന്നു. അടിച്ചമര്‍ത്തപ്പെടുന്നു. രണ്ടാം തരം പൗരന്മാരായി പരിഗണിക്കപ്പെടുന്നു. ഈയൊരു ദുസ്വഭാവം കലാകാരനെ അസ്വതന്ത്രനാക്കുകയും സമുന്നതമായ കല എന്ന നിലയില്‍ സിനിമയുടെ സാധ്യതകളെ പരിമിതപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

സിനിമാ നിര്‍മ്മാണമേഖലയില്‍ നടക്കുന്ന അവഗണനക്കും അടിച്ചമര്‍ത്തലിനുമെതിരെ യുവതലമുറ ശക്തമായി പ്രതികരിക്കുന്നതായി കാണുന്നു. ഇത് സിനിമ എന്ന കലാരൂപത്തിന്റെ പ്രതീക്ഷയാണ്. ആ പ്രതീക്ഷയുടെ പ്രതീകമാണ് പാര്‍വ്വതി തെരുവോത്ത് എന്ന അഭിനയപ്രതിഭ.

നിവിൻ പോളി- ബി. ഉണ്ണികൃഷ്ണൻ ടീമിന്റെ ബിഗ് ബജറ്റ് പൊളിറ്റിക്കൽ ഡ്രാമ; ടൈറ്റിലും ട്രെയ്‌ലറും ഫെബ്രുവരി 17ന്

അജനീഷ് ലോക്നാഥ് മാജിക്കിനൊപ്പംസുനിലിന്റെ കിടിലൻ ഡാൻസും; കാട്ടാളനിലെ ആദ്യ ഗാനം എത്തി

തുടങ്ങാം - ഇനി നേരെ ചൊവ്വ; ചാക്കോച്ചനും മഞ്ജു വാര്യറും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’ ടൈറ്റിൽ ലുക്ക്

'മോളിവുഡ് ടൈംസ്' നേരത്തേയെത്തും; റിലീസ് തീയതിയിൽ മാറ്റം

മുഹമ്മദ് ദീപക് എന്ന പേര് എന്തുകൊണ്ട് ഹിന്ദുത്വക്ക് ഷോക്ക് ട്രീറ്റ്‌മെന്റാകുന്നു?

SCROLL FOR NEXT