Film Talks

നീരജ് മാധവിനൊപ്പമെന്ന് ഫെഫ്ക, കത്ത് വിശദാംശങ്ങള്‍ അറിയാന്‍; അമ്മയുടെ മറുപടിക്ക് കാത്തിരിക്കുന്നുവെന്ന് ബി ഉണ്ണിക്കൃഷ്ണന്‍

നീരജ് മാധവിന്റെ വെളിപ്പെടുത്തലില്‍ താരസംഘടന അമ്മക്ക് കത്ത് നല്‍കിയത് കൂടുതല്‍ വിവരങ്ങള്‍ തേടാനാണെന്ന് ഫെഫ്ക. മലയാള സിനിമയില്‍ വിവേചനം നേരിട്ടെന്നും പുതുതായി വരുന്ന അഭിനേതാക്കളെ ഒതുക്കാന്‍ ലോബി പ്രവര്‍ത്തിക്കുന്നതായുമാണ് നടന്‍ നീരജ് മാധവ് ആരോപണം ഉന്നയിച്ചിരുന്നത്. നീരജ് മാധവ് ഉന്നയിച്ചിരുന്ന ആരോപണങ്ങളില്‍ ഫെഫ്കയുടെ അംഗസംഘടനയായ പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് അസോസിയേഷനെതിരെ പരാമര്‍ശങ്ങള്‍ ഉള്ള സാഹചര്യത്തിലാണ് താരസംഘടനക്ക് കത്തയച്ചതെന്നും സംഘടന.

മലയാള സിനിമയില്‍ ആശാസ്യകരമല്ലാത്ത ലോബിയിംഗ് ഉണ്ടെങ്കില്‍ അതില്‍ ഫെഫ്കയ്ക്ക് കീഴിലുള്ള പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരോ എക്‌സിക്യുട്ടീവുകളോ ഭാഗമാണെങ്കില്‍ അത് കണ്ടെത്തി നിര്‍വീര്യമാക്കേണ്ടത് സംഘടനയുടെ ചുമതലയാണെന്ന ബോധ്യത്തിലാണ് കത്തയച്ചതെന്ന് ഫെഫ്ക വിശദീകരിക്കുന്നു. നീരജ് മാധവിന്റെ വെളിപ്പെടുത്തലില്‍ ചര്‍ച്ച നടക്കുന്നത് ഫെഫ്കയുടെ കത്തിന്റെ ഉള്ളടക്കം അറിയാതെയാണെന്നും സംഘടന.

നീരജ് മാധവിന്റെ വെളിപ്പെടുത്തല്‍ ഗൗരവമേറിയതാണ്. അദ്ദേഹത്തിനൊപ്പമാണ് ഫെഫ്ക. നീരജ് മാധവ് ഫെഫ്ക അംഗമല്ലാത്തതിനാല്‍ ആരോപണങ്ങളുടെ കൂടുതല്‍ വിശദാംശങ്ങള്‍ തേടാനാകില്ല. ആ സാഹചര്യത്തിലാണ് അദ്ദേഹം അംഗമായ താരസംഘടന അമ്മക്ക് കത്ത് നല്‍കിയത്. ഇക്കാര്യത്തില്‍ താരസംഘടനയായ അമ്മയുടെ മറുപടി കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ ദ ക്യുവിനോട് പ്രതികരിച്ചു. ഈ വിഷയത്തില്‍ എന്ത് നടപടി ആര്‍ക്കെതിരെ ഉണ്ടായാലും നീരജ് മാധവിന്റെ സമ്പൂര്‍ണ തൊഴില്‍ സംരക്ഷണം ഫെഫ്ക ഏറ്റെടുക്കുമെന്നും ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

നീരജ് മാധവിന്റെ ആരോപണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം നല്‍കിയാല്‍ അക്കാര്യം പരിശോധിക്കാമെന്നാണ് ഫെഫ്ക നിലപാട്. അക്കാര്യത്തില്‍ സംഘടനയെ പ്രാപ്തമാക്കുന്നതിനാണ് അമ്മക്ക് കത്ത് നല്‍കിയത്.

നയൻതാരയ്ക്ക് ജന്മദിനാശംസകളുമായി "ഡിയര്‍ സ്റ്റുഡന്‍റ്സ്" പുതിയ പോസ്റ്റർ; ചിത്രം ഉടൻ പ്രേക്ഷകരിലേക്ക്

ഭാവനയ്‌ക്കൊപ്പം റഹ്‌മാനും; 'അനോമി - ദ ഇക്വേഷൻ ഓഫ് ഡെത്ത്' ക്യാരക്ടർ പോസ്റ്റർ പുറത്ത്

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

SCROLL FOR NEXT