Film Talks

രണ്ടാം ഭാഗമുണ്ടെന്ന് അവസാന ഷോട്ടില്‍ വാക്ക് നല്‍കിയ ഏക സിനിമ: 'ഈച്ച' സിനിമയെ കുറിച്ച് നാനി

നാനിയെ കേന്ദ്ര കഥാപാത്രമാക്കി എസ്.എസ് രാജമൗലി സംവിധാനം ചെയ്ത 'ഈച്ച' വലിയ വിജയമായ ചിത്രമായിരുന്നു. വ്യത്യസ്തമായ അവതരണവും കഥ പറച്ചിലും നടത്തിയ ചിത്രം വലിയ പ്രേക്ഷക പ്രീതിയാണ് പിടിച്ചുപറ്റിയത്. തെലുങ്കിന് പുറമെ മറ്റ് ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്തിരുന്നു.

ഇപ്പോഴിതാ വീണ്ടും രാജമൗലിയുമായി സിനിമ ചെയ്യുമോ എന്നതിന് മറുപടി നല്‍കിയിരിക്കുകയാണ് നാനി. ഇനിയും രാജമൗലിക്കൊപ്പം സിനിമ ചെയ്യാന്‍ സാധിക്കുമെന്ന പ്രതീക്ഷയുണ്ട്. ഈച്ചയുടെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന് അദ്ദേഹത്തോട് തമാശയായി ചോദിക്കാറുണ്ടെന്നും നാനി ദ ക്യുവിനോട് പറഞ്ഞു.

'ഞാന്‍ അദ്ദേഹത്തോട് തമാശയായി ചോദിക്കാറുണ്ട്, ഈച്ച സിനിമയുടെ അവസാന ഷോട്ടില്‍ ഞാന്‍ തിരിച്ചു വരുമെന്ന് നിങ്ങള്‍ പറഞ്ഞിരുന്നു. ഞാന്‍ എന്നാണ് ഇനി തിരിച്ചുവരുന്നതെന്ന്. അവസാന ഷോട്ടില്‍ ഈച്ച സ്‌ക്രീനില്‍ എഴുതുന്നുണ്ട്, 'I will come back' എന്ന്. രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നിങ്ങള്‍ ഉറപ്പ് നല്‍കിയ ഒരു സിനിമയാണ് ഈച്ച. പിന്നെ അതാണ് നിങ്ങളുടെ ആദ്യത്തെ ഹിറ്റ് സിനിമ. അതുകൊണ്ട് രണ്ടാം ഭാഗം എന്തായാലും ചെയ്യണം എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. അദ്ദേഹവും തമാശ പോലെ കുറച്ച് ഐഡിയയുണ്ട്. ഞാന്‍ ആലോചിക്കട്ടെ എന്ന് പറയുകയും ചെയ്തു' എന്നാണ് നാനി പറഞ്ഞത്.

2012ലാണ് ഈഗ എന്ന രാജമൗലി ചിത്രം റിലീസ് ചെയ്യുന്നത്. 40 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രം 130 കോടിയാണ് ബോക്‌സ് ഓഫീസില്‍ നേടിയത്. നാനിക്ക് പുറമെ സുദീപ്, സമാന്ത എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായിരുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT