Film Talks

‘ഞാനും നിന്റെ അമ്മയും അഭിമാനിക്കുന്നു’; കല്യാണിയുടെ മലയാള ചിത്രത്തിന് ആശംസകളുമായി പ്രിയദര്‍ശന്‍

THE CUE

കല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന ആദ്യ മലയാള ചിത്രത്തിന് ആശംസകളുമായി പ്രിയദര്‍ശന്‍. അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ആരംഭിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ അഭിനേതാവായും നിര്‍മാതാവായുമെത്തുന്ന ചിത്രത്തില്‍ സുരേഷ് ഗോപി ശോഭന എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

മക്കളുടെ വിജയത്തില്‍ എല്ലാ മാതാപിതാക്കളും അഭിമാനിക്കുമെന്നും മലയാള സിനിമയില്‍ ദുല്‍ഖറിനൊപ്പം നിന്നെ കാണുമ്പോള്‍ അതില്‍ ഞാനും നിന്റെ അമ്മയും അഭിമാനിക്കുമെന്നും പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ആദ്യ ചിത്രം സംവിധാനം ചെയ്യുന്ന സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപിനും പ്രിയദര്‍ശന്‍ ആശംസകള്‍ നേര്‍ന്നു.

കല്യാണി നായികയാകുന്ന ആദ്യ മലയാള ചിത്രമാണ് ഒരുങ്ങുന്നത്. മുന്‍പ് ഹലോ, ചിത്രലഹരി രണരംഗം എന്നീ തെലുങ്ക് സിനിമകളില്‍ കല്യാണി നായികയായിട്ടുണ്ട്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍ ഒരു അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും കല്യാണി അഭിനിയിക്കുന്നുണ്ട്.

നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ച വിവരം ഇന്ന് സുരേഷേ് ഗോപി ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.

ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേ ഫാറര്‍ എം സ്റ്റാര്‍ കമ്യൂണിക്കേഷന്‍സുമായി സഹകരിച്ചാണ് സിനിമ നിര്‍മ്മിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പ് എന്ന സിനിമയ്ക്ക് ശേഷം ദുല്‍ഖര്‍ നിര്‍മ്മിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന സിനിമ കൂടിയാണ്. മുകേഷ് മുരളീധരനാണ് ക്യാമറ. ദിനോ ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനും ടോബി ജോണ്‍ എഡിറ്റിംഗും ഉത്തരാ മേനോന്‍ കോസ്റ്റിയൂസും അല്‍ഫോണ്‍സ് ജോസഫ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT