Film Talks

രാഷ്ട്രീയം അറിയില്ല, അറിയാവുന്നവര്‍ക്ക് സിനിമ കൂടുതല്‍ ആസ്വദിക്കാനാകും, 'വെള്ളരിപട്ടണ'ത്തെക്കുറിച്ച് മഞ്ജു വാര്യര്‍

മഞ്ജുവാര്യരും സൗബിന്‍ ഷാഹിറും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് വെള്ളരിപ്പട്ടണം. പൊളിറ്റിക്കല്‍ സറ്റയര്‍ വിഭാഗത്തിലൊരുങ്ങുന്ന ചിത്രം ചക്കരക്കുടം എന്ന പഞ്ചായത്തിനെയും അവിടുത്തെ മെമ്പറായ സുനന്ദയയെും രാഷ്ട്രീയപാര്‍ട്ടികളെയുമെല്ലാം ആസ്പദമാക്കിയൊരുക്കിയതാണെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ചിത്രത്തിലഭിനയിക്കുമ്പോള്‍ രാഷ്ട്രീയത്തെക്കുറിച്ച് വലിയ ധാരണയൊന്നും ഇല്ലായിരുന്നുവെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു.

രാഷ്ട്രീയത്തെക്കുറിച്ചുള്ള തന്റെ അറിവ് വളരെ പരിമിതമാണ്. പല സീനുകളും ചെയ്യുമ്പോള്‍ അതിലെ തമാശ എന്താണെന്ന് ചോദിച്ച് മനസിലാക്കിയിട്ട് ചെയ്യേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ രാഷ്ട്രീയത്തെക്കുറിച്ച് കൂടുതല്‍ അറിയുന്ന പ്രേക്ഷകര്‍ക്ക് സിനിമ കൂടുതല്‍ ആസ്വദിക്കാന്‍ പറ്റുമെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. ദ ക്യുവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മഞ്ജു വാര്യരുടെ പ്രതികരണം.

മഹേഷ് വെട്ടിയാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. മാര്‍ച്ച് 24ന് ചിത്രം റിലീസ് ചെയ്യും.

കെ.പി സുനന്ദ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. സുനന്ദയുടെ സഹോദരന്‍ കെ.പി സുരേഷായിട്ടാണ് സൗബിന്‍ ഷാഹിര്‍ എത്തുന്നത്. സലിംകുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ്മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് 'വെള്ളരിപട്ടണ'ത്തിലെ മറ്റ് അഭിനേതാക്കള്‍.

ഫുള്‍ ഓണ്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മിക്കുന്നത്. അലക്‌സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കെ.ആര്‍.മണി. എഡിറ്റിങ് അപ്പു എന്‍.ഭട്ടതിരി. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് കലാസംവിധാനം. പ്രോജക്ട് ഡിസൈനര്‍ ബെന്നി കട്ടപ്പന. ശ്രീജിത് ബി.നായരും കെ.ജി.രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. പി.ആര്‍.ഒ. എ.എസ്.ദിനേശ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: വൈശാഖ് സി.വടക്കേവീട്.

e4m ഇന്ത്യന്‍ മാര്‍ക്കറ്റിംഗ് അവാര്‍ഡ്‌സ് സൗത്ത് 2026ല്‍ രണ്ട് പുരസ്‌കാരങ്ങള്‍ നേടി ബിഎംഇജി

ഗോഡ്‌സ്പീഡ് ഇമിഗ്രേഷന് കൊച്ചിയില്‍ പുതിയ കോര്‍പറേറ്റ് ഓഫീസ്; വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു

ബോക്‌സ് ഓഫീസിൽ നിവിൻ പോളി - ഗിരീഷ് എ ഡി - ഭാവന സ്റ്റുഡിയോസ് മാജിക്; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' രണ്ടാം ട്രെയിലർ

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്നാ സിനിമയിൽ ഏറ്റവും എക്സൈറ്റ് ചെയ്യിപ്പിച്ചത് അതിന്റെ തിരക്കഥ: വിജയരാഘവൻ

ബിജു മേനോന് പിറന്നാൾ സമ്മാനം; നടന്റെ ജന്മദിനത്തിൽ 'അവറാച്ചൻ ആൻഡ് സൺസ്' പുതിയ ഗാനം പുറത്ത്

SCROLL FOR NEXT