

2026ലെ ല4ാ ഇന്ത്യന്‍ മാര്‍ക്കറ്റിംഗ് അവാര്‍ഡ്‌സ് സൗത്തിലെ ഇരട്ട പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി ഭാരത് മീഡിയ ആന്‍ഡ് എന്റര്‍ടെയിന്‍മെന്റ് ഗ്രൂപ്പ് (BMEG). ഏജന്‍സി ഓഫ് ദി ഇയര്‍, സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍ പുരസ്‌കാരങ്ങളാണ് ബിഎംഇജി കരസ്ഥമാക്കിയത്. നാല് വര്‍ഷം മാത്രം പ്രവര്‍ത്തന പരിചയമുള്ള കമ്പനിയാണ് ഈ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിരിക്കുന്നത്. ഇന്ത്യക്കാരുടെ സോഷ്യല്‍ മീഡിയ പെരുമാറ്റങ്ങളിലുള്ള അറിവുകള്‍ ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം നിര്‍മിക്കുന്നതില്‍ ഉപരിയായി ബ്രാന്‍ഡുകളെ കെട്ടിപ്പടുക്കുന്നതിനുള്ള സ്ട്രാറ്റജിയായി എങ്ങനെ മാറ്റാം എന്ന ലക്ഷ്യമാണ് VERSE Innovation കീഴില്‍ BMEG രൂപീകരിക്കാന്‍ കാരണമെന്ന് കമ്പനി വിശദീകരിക്കുന്നു.
ഡേറ്റ, ഇന്‍സൈറ്റ്, ഇമാജിനേഷന്‍, ടെക്‌നോളജി, കണ്ടന്റ്, മീഡിയ എന്നിവയെ ഒരുമിച്ച് കോര്‍ത്തിണക്കിയ സ്ട്രാറ്റജിയാണ് വിജയം കണ്ടെതെന്നും കമ്പനി വ്യക്തമാക്കി. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ABBY Awards 2026ല്‍ ഡിസൈന്‍ സ്‌പെഷ്യലിസ്റ്റ് ഏജന്‍സി ഓഫ് ദി ഇയര്‍ പുരസ്‌കാരം ബിഎംഇജി സ്വന്തമാക്കിയിരുന്നു.